പത്തനംതിട്ട: വിദേശത്തുനിന്നെത്തിയ ചെന്നീര്‍ക്കര സ്വദേശി ക്വാറെന്റെന്‍ ലംഘിച്ച് നഗരത്തിറങ്ങിയപ്പോള്‍ പോലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടി. ഇന്നലെ രാവിലെ 11.45 ന് പത്തനംതിട്ട സെന്റ്പീറ്റേഴ്‌സ് ജങ്ഷനിലാണ് സംഭവം. കഴിഞ്ഞ നാലിന് റിയാദില്‍നിന്ന് എത്തിയ നാല്‍പത്തിയേഴുകാരനാണ് ഭീതി സൃഷ്ടിച്ചത്. വീട്ടില്‍നിന്നു ഭാര്യയുമായി വഴക്കിട്ടാണ് ഇയാള്‍ പുറത്തിറങ്ങിയത്.
മാസ്‌ക് ധരിക്കാതെ ഇരുചക്ര വാഹനത്തില്‍ വന്ന ഇയാളെ ട്രാഫിക്ക് പോലീസ് തടഞ്ഞ് നിര്‍ത്തി ചോദ്യംചെയ്തു. തിരിച്ച് പോകാന്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ തട്ടിക്കയറി. പോലീസ് വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചു. പി.പി.ഇ. കിറ്റ് ധരിക്കാതെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ആംബുലന്‍സിലെത്തിയത്. പി.പി.ഇ. കിറ്റ് ജനറല്‍ ആശുപത്രിയില്‍നിന്ന് എത്തിച്ച് റോഡില്‍നിന്ന് ധരിക്കവെ ഇയാള്‍ അവിടെനിന്ന് ഓടി. പോലീസും ആരോഗ്യപ്രവര്‍ത്തകരും ഇയാളുടെ പുറകെ ഓടി. കുറേദൂരം ഓടിയേശഷം ഇയാളെ പിടികൂടി കടയുടെ വരാന്തയില്‍ കൊണ്ടിരുത്തി.
അവിടെ വീണ്ടും ആരോഗ്യപ്രവര്‍ത്തകരുമായി മല്‍പിടിത്തം നടന്നു. തനിക്ക് കോവിഡ് ഇല്ലെന്നു പറഞ്ഞ് വീണ്ടും കുതറി ഓടാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് െകെയും കാലുകളും തുണി ഉപയോഗിച്ച് വരിഞ്ഞു കെട്ടി സ്‌ട്രെച്ചറില്‍ കിടത്തി. രംഗങ്ങള്‍ കണ്ട് ഭയന്ന് ആളുകള്‍ ദൂരെക്ക് ഒഴിഞ്ഞ് മാറി. പിന്നീട് ആരോഗ്യ പ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ കയറ്റി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഇയാളുടെ സ്രവം പരിശോധനക്കായി എടുത്തിട്ടുണ്ട്. ഓടുന്നതിനിടയില്‍ റോഡിലെ െടെല്‍ കൂമ്പാരത്തില്‍ തട്ടി പരുക്കേറ്റിട്ടുണ്ട്.
from mangalam.com https://ift.tt/38voV7A
via IFTTT
No comments:
Post a Comment