അടിമാലി: വ്യാപാരിയില്‍നിന്നും െവെദ്യുതി ബോര്‍ഡ് കരാറുകാരനില്‍ നിന്നും ഹണിട്രാപ്പിലൂടെ പണവും ചെക്കുകളും മുദ്രപ്പത്രവും അപഹരിച്ച കേസില്‍ നാലുപേര്‍ അറസ്റ്റിലായ പിന്നാലെ മൂന്നാമത്തെ കേസും രജിസ്റ്റര്‍ ചെയ്തു. ടൗണിലെ ടാക്‌സ് കണ്‍സള്‍ട്ടന്റും വ്യാപാരിയുമായ സിജോയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. രണ്ടു ഘട്ടങ്ങളിലായി എഴുപതിനായിരം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
രണ്ടു ദിവസം മുന്‍പ് റിമാന്‍ഡ് ചെയ്ത ഇരുമ്പുപാലം പടിക്കപ്പ് പരിശകല്ല് ചവറ്റുകുഴിയില്‍ െഷെജന്‍ (43), കല്ലാര്‍കൂട്ടി കത്തിപ്പാറ പഴക്കാളിയില്‍ ലതാ ദേവി (32) എന്നിവരും രണ്ടുദിവസത്തെ ജാമ്യത്തില്‍ പുറത്തിറങ്ങിയ അഭിഭാഷകനായ അടിമാലി ചാറ്റുപാറ മറ്റപ്പിള്ളില്‍ ബെന്നി മാത്യു (56) വുമാണ് പുതിയ കേസിലെ പ്രതികള്‍. കഴിഞ്ഞ 17ന് അടിമാലിയില്‍ നിന്നും സിജോയോടൊപ്പം വാഹനത്തില്‍ കയറിയ ലതാദേവി കൂമ്പന്‍പാറയ്ക്കു സമീപം വച്ച് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് പൊടുന്നനെ കെട്ടിപ്പുണര്‍ന്ന ശേഷം ഫോട്ടോകള്‍ എടുക്കുകയുമായിരുന്നുവെന്നാണ് പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ളത്.
പിന്നീട് സിജോയെ നിരവധി കേസുകളിലെ പ്രതിയായ െഷെജന്‍ ഫോണില്‍ വിളിച്ച് കുട്ടമ്പുഴയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനാണെന്നും താങ്കള്‍ ബലാത്സംഗം ചെയ്ത യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അറിയിച്ച ശേഷം പ്രശ്‌നം പരിഹരിക്കാന്‍ ഒരുലക്ഷം രൂപ യുവതിക്കു നല്‍കണമെന്നും ആവശ്യപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. പണം അഡ്വ. ബെന്നി മാത്യുവിനെ ഏല്‍പിക്കാനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് സ്‌റ്റേറ്റ് ബാങ്കില്‍ നിന്നും വായ്പയായി എടുത്ത നാല്‍പതിനായിരം രൂപ ബെന്നിയുടെ ഓഫീസില്‍ എത്തിച്ച സിജോ ഫോണില്‍ െഷെജനുമായി സംസാരിച്ചശേഷം െകെമാറി. തുടര്‍ന്നും മാല പണയം വച്ച് മുപ്പതിനായിരം രൂപ നല്‍കി. ഇതിനിടെ ഇവരുള്‍പ്പെട്ട നാലംഗ സംഘം പോലീസ് കസ്റ്റഡിയിലായതറിഞ്ഞു പരാതി നല്‍കുകയായിരുന്നു.
രണ്ടു കേസുകളില്‍ പ്രതിചേര്‍ത്തെങ്കിലും കുടുംബ ആവശ്യത്തിന് രണ്ടു ദിവസത്തെ ജാമ്യം അനുവദിച്ചിരുന്ന അഭിഭാഷകന്‍ ബെന്നി മാത്യുവിനെ ഇന്നലെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി ഈ മാസം 17 വരെ റിമാന്‍ഡ് ചെയ്തു. രണ്ടു ദിവസത്തേയ്ക്ക് ബെന്നിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ബെന്നിയുടെ വീടും ഓഫീസും സി.ഐ: അനില്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. പലരെയും ഫോണില്‍ വിളിച്ച് ഇദ്ദേഹം ഭീഷണിപ്പെടുത്തിയതിന്റെ തെളിവ് ശക്തിപ്പെടുത്തുന്നതിനായി ശബ്ദസാമ്പിള്‍ ശേഖരിച്ച് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയക്കും. രണ്ടു ദിവസത്തിനു ശേഷം െഷെജനെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
റിമാന്‍ഡിലുള്ള പടിക്കപ്പ് തട്ടായത്ത് ഷെമീര്‍ (38) എന്നയാള്‍ എക്‌െസെസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഹാഷിഷ് കേസില്‍ ഉള്‍പ്പെട്ട് 10 വര്‍ഷത്തേയ്ക്ക് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇയാള്‍ വാഹനകച്ചവടത്തിന്റെ മറവില്‍ നിരവധി തട്ടിപ്പുകള്‍ നടത്തുന്നതായിപരാതികള്‍ പോലീസിന് ലഭിച്ചതായും സൂചനയുണ്ട്. ഇനിയും പരാതിക്കാര്‍ അധികമായി രംഗത്തെത്തുമെന്നാണ് അനേ്വഷണ സംഘം പ്രതീക്ഷിക്കുന്നത്.
from mangalam.com https://ift.tt/2O3Hp5M
via IFTTT
No comments:
Post a Comment