സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാര എന്ന് കരുതുന്ന സ്വപ്‌ന സുരേഷിനായി അന്വേഷണ സംഘം തിരച്ചില്‍ തുടരുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വപ്നയെ തിരക്കുമ്പോള്‍ ഫേസ്ബുക്ക് കമന്റുകളും മറ്റുമായി സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. സ്വര്‍ണ്ണക്കടത്ത് ആരോപണവുമായി ബന്ധപ്പെട്ട കമന്റുകള്‍ക്കാണ് സ്വപ്‌ന മറുപടി നല്‍കിയിരിക്കുന്നത്.
'ഞാന്‍ പേടിച്ച് പോയി കെട്ടോ' എന്നായിരുന്നു സ്വപ്‌നയുടെ ഒരു കമന്റ്. ഇതിന് ഒരാള്‍ മറുപടി നല്‍കിയത് 'ചേച്ചി പേടിക്കില്ല കൂടെയുള്ളത് കേരള ഭരണകൂടം അല്ലേ' എന്നായിരുന്നു. അതെ എന്തെങ്കിലും സംശയം ഉണ്ടോ എന്ന് ഇതിന് തിരച്ചും സ്വപ്‌ന റിപ്ലേ കൊടുത്തു. മറ്റൊരു കമന്റില്‍ 'വിദേശ രാജ്യത്ത് നിന്ന് മുതല്‍ കൊണ്ടുവരുന്നതില്‍ രാജ്യത്തിന് എന്താണ് നഷ്ടം' എന്നായിരുന്നു സ്വപ്‌ന കുറിച്ചത്.
'അല്ല ഞാനൊരു കാര്യം ചോദിക്കട്ടെ, നമ്മുടെ രാജ്യത്ത് നിന്നും രാജ്യത്തിന്റെ മുതല്‍ വിദേശത്തേക്ക് അല്ലല്ലോ കൊണ്ടു പോയത്. വദേശ രാജ്യത്ത് നിന്നും ഇങ്ങോട്ട് അല്ലേ അത് കൊണ്ട് നമ്മുടെ രാജ്യത്തിന് എന്ത് നഷ്ടമാണ് ഉള്ളത്. സത്യത്തില്‍ ലാഭം തന്നെ അല്ലേ ഉള്ളത്. പിന്നെ നീയൊക്കെ എന്ത് കണ്ടിട്ട് ആണ് ഇവിടെ വന്ന് കരഞ്ഞ് കാണിക്കുന്നത്. എന്തായാലും കോളനികളെ ഒക്കെ കാണാന്‍ പറ്റിയതില്‍ സന്തോഷം'
'ഇത്രയും ധൈര്യം ഞാന്‍ എന്റെ ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളൂ. കുട്ടിയെ ഞാന്‍ ബോംബെ അധോലോകത്തേക്ക് ക്ഷണിക്കുകയാണ്. കിട്ടുന്നത് പപ്പാതി എപ്പടി' എന്നൊരാള്‍ പരിഹസിച്ചു. ഇതിന് സ്വപ്‌നയുടെ മറുപടി 'പാതിവാങ്ങാനുള്ള എന്ത് യോഗ്യത, ആടോ തനിക്കുള്ളത്, വേണേല്‍ വല്ല നക്കാപ്പിച്ച വാങ്ങി പോവാന്‍ നോക്ക്' എന്നായിരുന്നു.
'നിങ്ങളുടെ ഒക്കെ കരച്ചില്‍ കേട്ടാല്‍ തോന്നും നിന്റെയൊക്കെ വീട്ടില്‍ നിന്നെന്തോ എടുത്തെന്ന്. പോവാന്‍ നോക്ക് ചേട്ടന്മാരെ.'- സ്വപ്‌നയുടെ മറ്റൊരു കമന്റ് ഇങ്ങനെയായിരുന്നു.
from mangalam.com https://ift.tt/38yJD6o
via IFTTT
No comments:
Post a Comment