ഇന്ത്യയുമായി സംഘര്‍ഷം തുടരുന്നതിനിടെ പാക്കിസ്ഥാന് നാല് അത്യാധുനിക സായുധ ഡ്രോണുകള്‍ നല്‍കാനൊരുങ്ങി ചൈന. പാക്ക് വ്യോമസേനയുടെ ഉപയോഗത്തിനായി ചൈനയില്‍ രൂപകല്‍പ്പന ചെയ്ത വിങ് ലൂംഗ് കക ന്റെ സൈനിക പതിപ്പായ ജിജെ -2 ഡ്രോണുകളാണ് കൈമാറുന്നത്. ഇത് ഇരുരാജ്യങ്ങളും സംയുക്തമായി നിര്‍മിച്ചതാണ്. ഏഷ്യയിലെയും പശ്ചിമേഷ്യയിലെയും നിരവധി രാജ്യങ്ങള്‍ക്ക് ചൈന ഇതിനകം തന്നെ രഹസ്യാന്വേഷണ, സ്‌ട്രൈക്ക് ഡ്രോണ്‍ വിങ് ലൂംഗ് കക വില്‍ക്കുകയും സായുധ ഡ്രോണുകള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറുകയും ചെയ്തിട്ടുണ്ട്.
പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ പുതിയ നേവല്‍ ബേസ് താവളം സംരക്ഷിക്കുന്നതിനും പാക്ക്- ചൈന സാമ്പത്തിക ബന്ധം ദൃഡമാക്കുന്നതിനുമാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവിയുടെ ഗ്വാഡാര്‍ തുറമുഖത്തെ പുതിയ താവളം എന്നിവ സംരക്ഷിക്കുന്നതിനായാണ് ചൈനയുടെ സായുധ ഡ്രോണുകള്‍ പാക്കിസ്ഥാനിലേക്ക് കയറ്റുമതി ചെയ്യുന്നത്. തെക്ക് പടിഞ്ഞാറന്‍ പ്രദേശമായ ബലൂചിസ്ഥാനിലെ ബെല്‍റ്റ് റോഡ് പദ്ധതിയില്‍ ചൈന 6,000 കോടി ഡോളര്‍ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.
്2008 മുതല്‍ 2018 വരെ കസാക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, അള്‍ജീരിയ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയുള്‍പ്പെടെ ഒരു ഡസന്‍ രാജ്യങ്ങളിലേക്ക് ചൈന 163 ഡ്രോണുകള്‍ കൈമാറിയതായി സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിപ്രി) ആയുധ കൈമാറ്റ ഡേറ്റാബേസ് അറിയിച്ചു.
from mangalam.com https://ift.tt/2Di5SSD
via IFTTT
No comments:
Post a Comment