തിരുവനന്തപുരം: യു.എ.ഇ. കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് പാഴ്‌സലിന്റെ മറവിൽ സ്വർണംകടത്തിയ സംഭവത്തില്‍ വിവാദം മുറുകുമ്പോള്‍ മുങ്ങിയിരിക്കുന്ന സ്വപ്നാ സുരേഷിനൊപ്പം അന്വേഷണം സരിത്തിനൊപ്പം വിമാനത്താവളത്തിലെത്തിയ അറബിയിലേക്കും. സ്വർണം കടത്തിയ നയതന്ത്രബാഗ് കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചപ്പോൾ സരിത്തിനൊപ്പം ‘അറബി’ വേഷത്തിലുള്ള ഒരാളും ഉണ്ടായിരന്നു.
എംബസി ഉദ്യോഗസ്ഥനെന്ന നിലയിലാണ് ഇയാളെ കൊണ്ടുവന്നത്. ഇദ്ദേഹം യഥാർഥത്തിൽ എംബസി ഉദ്യോഗസ്ഥനാണോയെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. എംബസി ഉദ്യോഗസ്ഥർക്ക് നാട്ടിൽനിന്നുള്ള ഭക്ഷണസാധനങ്ങളെന്നു പറഞ്ഞായിരുന്നു സ്വര്‍ണ്ണം കടത്തിയത്. യു.എ.ഇ. കോൺസുലേറ്റുമായി ഇന്ത്യയ്ക്കുള്ള മികച്ച നയതന്ത്രബന്ധം മറയാക്കിയായിരുന്നു കള്ളക്കടത്ത്. സരിത്ത് പിടിയിലായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള ഒരു ഉന്നതൻ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ടതായും ആരോപണമുണ്ട്.
കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗ് തുറക്കാൻ സാധാരണ വിദേശമന്ത്രാലയം അനുമതി നൽകില്ല. അനുമതി ആവശ്യപ്പെട്ടാൽപോലും രണ്ടോമൂന്നോ ദിവസം വേണ്ടിവരും. ഇതിനിടെ സമ്മർദം ചെലുത്തി ബാഗ് കൊണ്ടുപോകാൻ കഴിയും. ഈ പഴുതാണ് ഉപയോഗിച്ചത്. ഇതേസമയം, സ്വർണക്കടത്തുമായി ബന്ധമില്ലെന്നാണ് കോൺസുലേറ്റിന്റെ വിശദീകരണം. ഓരോതവണ സ്വർണം കടത്തുമ്പോഴും 25 ലക്ഷം രൂപ സരിത്തിനും സ്വപ്നയ്ക്കും കിട്ടിയിരുന്നു. ഇതിൽ 10 ലക്ഷം രൂപ സ്വപ്നയ്ക്കും ബാക്കി സരിത്തിനും വന്നു ചേരും.
നയതന്ത്രബാഗുകൾ എംബസി ഉദ്യോഗസ്ഥർ നേരിട്ട് വിമാനത്താവളത്തിൽ എത്തിക്കുകയാണ് വേണ്ടതെന്നിരിക്കെ ഇതിൽ സ്വർണം കയറ്റി അയച്ചതെങ്ങനെ എന്ന കാര്യവും അന്വേഷണത്തിലാണ്. സ്വപ്നയുടെ തിരുവനന്തപുരം അമ്പലമുക്കിലെ ഫ്ളാറ്റിൽ സ്വർണക്കടത്തിലെ കൂട്ടാളികൾ എത്തിയിരുന്നതായി സൂചനയുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥർ നിരീക്ഷണക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചു. ഹാർഡ് ഡിസ്‌കും പിടിച്ചെടുത്തു. കേസിൽപ്പെട്ടതിനു പിന്നാലെ ഐ.ടി. പാർക്കിലെ ജോലിയിൽനിന്ന് സ്വപ്നയെ സർക്കാർ പുറത്താക്കിയിട്ടുണ്ട്.
ഒരുലക്ഷം രൂപയ്ക്കുമേൽ ശമ്പളമുള്ള നിയമനം വഴിവിട്ടതാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസുമായും ഐ.ടി. സെക്രട്ടറി എം. ശിവശങ്കറുമായും ഇവർക്ക് ബന്ധമുണ്ടെന്നുമാണ് ആരോപണം. 15 കോടിരൂപ വിലവരുന്ന 30 കിലോ സ്വർണമാണ് യു.എ.ഇ. കോൺസുലേറ്റിന്റെ പേരിൽവന്ന ഡിപ്ലോമാറ്റിക് പാഴ്‌സലിൽ കണ്ടെത്തിയത്. 2019 മുതൽ ഈ രീതിയിൽ സ്വർണം കടത്തിയിരുന്നതായി സരിത്ത് കസ്റ്റംസിന് മൊഴിനൽകി.
from mangalam.com https://ift.tt/3gzxLnG
via IFTTT
No comments:
Post a Comment