തെളിവുകളുണ്ടെന്ന്‌ സത്യവാങ്മൂലം: പക്ഷേ സ്വപ്നയെ ക്രൈംബ്രാഞ്ച്‌ അറസ്റ്റ് ചെയ്തില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 8, 2020

തെളിവുകളുണ്ടെന്ന്‌ സത്യവാങ്മൂലം: പക്ഷേ സ്വപ്നയെ ക്രൈംബ്രാഞ്ച്‌ അറസ്റ്റ് ചെയ്തില്ല

കൊച്ചി: എയർ ഇന്ത്യ സാറ്റ്സ് കേസിൽ സ്വപ്നയുടെ പങ്കാളിത്തം വ്യക്തമാകുന്ന ക്രൈംബ്രാഞ്ചിന്റെ സത്യവാങ്മൂലം പുറത്ത്. എയർ ഇന്ത്യയുടെ ആഭ്യന്തര അന്വേഷണ സമിതിക്ക് മുമ്പിൽ ആൾമാറാട്ടം നടത്തി വ്യാജ മൊഴി നൽകാൻ സ്ത്രീകളെ നിയോഗിച്ചത് സ്വപ്നയാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. എയർ ഇന്ത്യയിലെ തൊഴിലാളി നേതാവായ എൽ.എസ് ഷിബുവിനെ വ്യാജ ലൈംഗികാരോപണത്തിൽ കുടുക്കാൻ ശ്രമിച്ചതിലാണ് സ്വപ്ന സുരേഷിന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന സത്യവാങ്മൂലം ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയത്. ആരോപണം അന്വേഷിക്കാനെത്തിയ എയർ ഇന്ത്യ ആഭ്യന്തര അന്വേഷണ സമിതിക്ക് മുമ്പിൽ രണ്ട് വനിതകളെ ഹാജരാക്കിയതിൽ സ്വപ്ന ആൾമാറാട്ടം നടത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ജോലിയിൽ സ്ഥാനക്കയറ്റം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് സ്വപ്നയും കൂട്ടാളികളും വനിതാ ജീവനക്കാരേക്കൊണ്ട് ആൾമാറാട്ടം നടത്തി വ്യാജ മൊഴി കൊടുപ്പിച്ചതെന്നും ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു. അതേസമയം പരാതിയിൽ പേരുള്ള 17 പേരിൽ 16 പേർക്കും ഇതേപ്പറ്റി യാതൊരു അറിവുമുണ്ടായിരുന്നില്ല. ഇത്രയും തെളിവുകളുണ്ടായിട്ടും സ്വപ്നയെ ക്രൈംബ്രാഞ്ച് പിടികൂടിയില്ല എന്നതാണ് അവരുടെ ഉന്നത സ്വാധീനത്തിന് തെളിവ്. കഴിഞ്ഞ മെയിൽ ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും അച്ഛന്റെ മരണാനന്തര ചടങ്ങുകൾ ചൂണ്ടിക്കാട്ടി സ്വപ്ന ഒഴിഞ്ഞുമാറി. എന്നാൽ പിന്നീട് സ്വപ്നയെ പിടികൂടാൻ ക്രൈംബ്രാഞ്ച് ശ്രമിച്ചതുമില്ല. അതിനിടെ തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്നാ സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ബുധനാഴ്ച രാത്രി ഓൺലൈനിലാണ് ഹർജി ഫയൽചെയ്തത്. അഭിഭാഷകനായ രാജേഷ് കുമാറാണ് സ്വപ്നക്ക് വേണ്ടി മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. നാല് ദിവസമായി ഒളിവിലാണ് സ്വപ്ന സുരേഷ്. ഹർജി എന്ന് പരിഗണിക്കും എന്നത് ഹൈക്കോടതി ഇന്ന് തീരുമാനിക്കും. ഓൺലൈനിൽ ജാമ്യഹർജി ഏത് സമയവും ഫയൽചെയ്യാം. ചില ഉന്നതരുടെ സംരക്ഷണയിലാണ് സ്വപ്ന ഇപ്പോഴുള്ളതെന്നാണ് പ്രതിപക്ഷവും ബിജെപിയും ആരോപിക്കുന്നത്. സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കസ്റ്റംസ് എതിർവാദം ഉന്നയിച്ചേക്കും. അന്തർദേശീയ മാനങ്ങളുള്ള കേസിൽ സ്വപ്നയുടെ മൊഴികൾ നിർണായകമാണെന്നാണ് കസ്റ്റംസ് നിലപാട്. ദേശീയ അന്വേഷണ ഏജൻസി, സിബിഐ, റോ തുടങ്ങിയ ഏജൻസികൾക്ക് ഈ കേസിലുള്ള താത്പര്യം കസ്റ്റംസ് കോടതിയെ അറിയിച്ചേക്കും. സ്വപ്നയുടെ സുഹൃത്തും പ്രധാന പ്രതികളിലൊരാളായ സന്ദീപ് ഒളിവിലാണെന്നതും സന്ദീപ്, സരിത്ത്, സ്വപ്ന എന്നിവർ പരസ്പരം സുഹൃത്തുക്കളാണെന്നും കോടതിയെ അറിയിക്കും. അതേസമയം മുൻകൂർ ജാമ്യത്തിന് അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് സ്വപ്ന സുപ്രീംകോടതി അഭിഭാഷകനിൽ നിന്ന് നിയമോപദേശം തേടിയിരുന്നുവെന്നും വിവരങ്ങളുണ്ട്. അതിനിടെ സ്വപ്നയ്ക്ക് വേണ്ടി അന്വേഷണ സംഘങ്ങൾ തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. സ്വപ്ന ഒളിവിൽ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കസ്റ്റംസിന്റെ തിരച്ചിൽ തുടരുകയാണ്. എന്നാൽ കസ്റ്റംസ് സഹായം ആവശ്യപ്പെട്ടിട്ടില്ലാത്തതിനാൽ അന്വേഷണം നടത്തുന്നില്ലെന്നാണ് പോലീസിന്റെ നിലപാട്. തിരുവനന്തപുരം, കൊച്ചി, തമിഴ്നാട് എന്നിവിടങ്ങളിലാണ് തിരച്ചിൽ നടന്നത്. സ്വപ്നയുടെ ആറ് ഫോൺ നമ്പരുകളും എടിഎം കാർഡുകളും പിന്നീട് ഉപയോഗിച്ചിട്ടില്ലെന്ന് കസ്റ്റംസ് കണ്ടെത്തി. Contet highlights: Thituvananthapuram Gold Smuggling case, Swapan Suresh


from mathrubhumi.latestnews.rssfeed https://ift.tt/2W0wdLm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages