അവിവാഹിതയായ യുവതി വീടിനുള്ളില്‍ പ്രസവിച്ചു; രക്തസ്രാവത്തിന് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയപ്പോള്‍ കള്ളം പൊളിഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 8, 2020

അവിവാഹിതയായ യുവതി വീടിനുള്ളില്‍ പ്രസവിച്ചു; രക്തസ്രാവത്തിന് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയപ്പോള്‍ കള്ളം പൊളിഞ്ഞു

തൃശൂര്‍: തൃശൂരില്‍ വീടിനുള്ളില്‍ പ്രസവിച്ച യുവതി പ്രസവ വിവരം മറച്ചുവെച്ച് രക്തസ്രാവത്തിന് ചികിത്സ തേടി. അവിവാഹിതയായ യുവതിയാണ് വീട്ടിലെ ശുചി മുറിയില്‍ പ്രസവിച്ചത്. എന്നാല്‍, കുട്ടി മരിച്ചിരുന്നു. തുടര്‍ന്നാണ്, അമിതരക്തസ്രാവത്തിന് ചികിത്സ തേടിയത്.

ചാലക്കുടിയില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന യുവതിയാണ് പ്രസവിച്ചത്. ലോക്ഡൗണിനെ തുടര്‍ന്ന് നാല് മാസത്തോളമായി മുള്ളൂര്‍ക്കരയിലെ വീട്ടിലായിരുന്നു യുവതി. കഴിഞ്ഞ ദിവസം വൈകിട്ട് രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍, നില ഗുരുതരമായതിനാല്‍ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു.

മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് യുവതി പ്രസവിച്ച വിവരം പുറത്തുവരുന്നത്. തുടര്‍ന്ന് വിവരം ഡോക്ടര്‍ പോലീസില്‍ അറിയിച്ചു. പോലീസ് വീട്ടിലെത്തിയപ്പോള്‍ കുട്ടിയുടെ മൃതദേഹം ബാഗില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. യുവതിക്കെതിരെ ചെറുതുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ കുട്ടിയുടെ മരണകാരണം വ്യക്തമാവൂ.



from mangalam.com https://ift.tt/2Dia192
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages