'മകള്‍ ബൈപോളാര്‍ മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ട്..അവളെ വിവാഹം കഴിപ്പിച്ചു വിടുന്നതില്‍ തെറ്റുണ്ടോ, രോഗമുണ്ടെന്ന് പറഞ്ഞാല്‍ വിവാഹം നടക്കില്ല, മറച്ചു വെച്ച് നടത്തിയാല്‍ കുഴപ്പമുണ്ടോ' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 10, 2020

'മകള്‍ ബൈപോളാര്‍ മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ട്..അവളെ വിവാഹം കഴിപ്പിച്ചു വിടുന്നതില്‍ തെറ്റുണ്ടോ, രോഗമുണ്ടെന്ന് പറഞ്ഞാല്‍ വിവാഹം നടക്കില്ല, മറച്ചു വെച്ച് നടത്തിയാല്‍ കുഴപ്പമുണ്ടോ'

പലപ്പോഴും വിവാഹം എന്നത് പലരുടെയും സ്വപ്‌നമാണ്. എന്നാല്‍ ചിലപ്പോഴൊക്കെ വധുവിന്റെയും വരന്റെയോ വീട്ടുകാര്‍ ചില കാര്യങ്ങള്‍ മറച്ചുവെച്ച് വിവാഹം നടത്താറുണ്ട്. ഇത്തരത്തില്‍ ഒരു സംഭവം വിശദീകരിക്കുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ ആയ കല മോഹന്‍. മകള്‍ ബൈപോളാര്‍ മാനസിക രോഗത്തിന് മരുന്ന കഴിക്കുന്ന വിവരം മറച്ച് വെച്ച് വിവാഹം കഴിപ്പിച്ചു വിടുന്നതില്‍ തെറ്റുണ്ടോ എന്ന് ചോദിച്ച് ഒരു സ്ത്രീ വിളിച്ചതിനെ കുറിച്ചാണ് കല ഫേസ്ബുക്കില്‍ കുറിച്ചത്.

കലയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

മകള്‍ ബൈപോളാര്‍ മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ട്..അവളെ വിവാഹം കഴിപ്പിച്ചു വിടുന്നതില്‍ തെറ്റുണ്ടോ...
രോഗമുണ്ടെന്ന് പറഞ്ഞാല്‍ വിവാഹം നടക്കില്ല, മറച്ചു വെച്ച് നടത്തിയാല്‍ കുഴപ്പമുണ്ടോ...

നിസ്സഹായായ ഒരു അമ്മയുടെ ശബ്ദമാണ്..
എനിക്ക് അവരുടെ അവസ്ഥ മനസ്സിലാകും..
പക്ഷെ ഒറ്റയടിക്ക് ഒരു മറുപടി ഫോണില്‍ കൂടി നല്‍കാന്‍ വയ്യല്ലോ...

മാനസികമായി വല്ലാത്ത ഒരു അവസ്ഥയിലേയ്ക്ക് ഒരിക്കല്‍ അവള്‍ പോയതാണ്,പക്ഷെ, ജാതക പ്രകാരം ഇപ്പോള്‍ വിവാഹം കഴിഞ്ഞില്ല എങ്കില്‍ പിന്നെ പാടാണ്..
അവര്‍ വിക്കി..
എന്താണ് മറുപടി പറയേണ്ടത് എന്നറിയാതെ വാക്കുകളുടെ ലോകം എനിക്ക് അന്യവും അപരിചിതവുമായി..
നിങ്ങളുടെ മകളെ ചികില്‌സിക്കുന്ന സൈക്കിയാട്രിസ്‌റ് ആരാണ്, അദ്ദേഹത്തോട് ചോദിക്കുക ആണ് നല്ലതെന്ന് ഒടുവില്‍ ഞാന്‍ പറഞ്ഞു...

എന്നോടെന്നല്ല, ഒരു സൈക്കോളജിസ്റ്റിനോടും സൈക്കിയാട്രിസ്റ്റിനോടും ആ ചോദ്യം വേണ്ട എന്ന പക്ഷക്കാരിയാണ് ഞാന്‍..
പലരുടെയും ഒരു തെറ്റിദ്ധാരണയാണ്, ഒരു വിവാഹം കഴിച്ചാല്‍ രോഗമൊക്കെ അങ്ങ് മാറുമെന്ന്..
അതൊരു ശുദ്ധ അബദ്ധം ആണ്..
തീര്‍ച്ചയായും വിവാഹം എന്നത് സാധാരണ ഒരു വ്യക്തിയെ പോലെ ബൈപോളാര്‍ അസുഖം ഉള്ള ഇവര്‍ക്കും ആകാം..
പങ്കാളി സഹകരിക്കാന്‍ ഒരുക്കമാണെങ്കില്‍..
രോഗം മാറ്റാന്‍ ഉള്ള ഉപായം ആകരുത് എന്നേയുള്ളു..

രോഗം മറച്ചു വെച്ചു വിവാഹം കഴിക്കുന്നതാണ് അപകടം..
രോഗിയില്‍ പെട്ടന്ന് അതു വരെ ഉണ്ടായിരുന്ന സാഹചര്യങ്ങളില്‍ നിന്നൊരു പറിച്ചു നടലും മരുന്നുകള്‍ മുടങ്ങുകയും ചെയ്താല്‍ രോഗം മൂര്ച്ഛിയ്ക്കും..

രോഗത്തെ കുറിച്ച് ബോധവാനായ വ്യക്തിയാണെങ്കില്‍ മരുന്നുകള്‍ സ്വന്തം ആയി എടുക്കാന്‍ പറ്റും..
അങ്ങനെയും വ്യക്തികള്‍ ഉണ്ട്..
പങ്കാളിയെ അറിയിക്കാതെ ഉള്ള ജീവിതം കഠിനമാകും..
ഓരോ തരത്തിലും പ്രശ്‌നം ഉണ്ടായേക്കാം..
ബൈപോലാര്‍ രോഗാവസ്ഥയില്‍ ലൈംഗികമായ പെരുമാറ്റങ്ങളില്‍ പോലും പ്രശ്‌നങ്ങള്‍ പ്രകടമാക്കാറുണ്ട്..
അത്തരം കാര്യങ്ങളെ കുറിച്ച് വിവാഹം കഴിക്കുന്ന ആളിനെ കൂടെ ഇരുത്തി വിവാഹത്തിന് മുന്‍പ് ചികില്‌സിക്കുന്ന ഡോക്ടര്‍ ഒരു വിശദീകരണം നല്‍കുന്നത് നല്ലതാണ്..
അടുത്ത തലമുറയിലേക്ക് ഈ രോഗം വരാന്‍ സാധ്യത ഉണ്ടോ എന്നൊരു സംശയം പലരും പ്രകടിപ്പിക്കാറുണ്ട്..
അങ്ങനെ നിര്‍ബന്ധമില്ല...
ഗര്‍ഭാവസ്ഥയില്‍ കഴിക്കുന്ന മരുന്നുകള്‍ ഡോക്ര്‍ ടെ നിര്‍ദേശം അനുസരിച്ചു ആകണമെന്നുള്ളത് പ്രധാനമാണ്...

ഡോക്ടര്‍ക്കു അസുഖത്തെ കുറിച്ചുള്ള വിശദീകരണം നല്‍ക്കാമെന്നല്ലാതെ വിവാഹം കഴിക്കണമെന്നോ അരുതെന്നോ പറയാന്‍ പറ്റില്ല..
അതു രണ്ടു കുടുംബക്കാര്‍ അല്ലേല്‍ ചെറുക്കനും പെണ്ണും ചേര്‍ന്ന് എടുക്കേണ്ട തീരുമാനം ആണ്..
രോഗം എന്താണെന്നും മരുന്നുകള്‍ എങ്ങനെ എടുക്കണമെന്നും രോഗലക്ഷണങ്ങള്‍ എങ്ങനെ എന്നും ഒക്കെ കൃത്യമായി ഡോക്ടര്‍ പറഞ്ഞു മനസ്സിലാക്കി കൊടുത്ത ശേഷം അവര്‍ തീരുമാനിക്കണം..

ഒരുപാട് ബൈപോളാര്‍ രോഗികളായ വ്യക്തികള്‍, സ്വന്തം പരിശ്രമത്തില്‍, കുടുംബത്തിന്റെ പിന്തുണയില്‍, ഔദ്യോഗിക മേഖലയില്‍ വിജയം നേടി പോലും ഡോക്ടറുടെ സഹായത്തോടെ സാധാരണ ജീവിതം നയിക്കുന്നുമുണ്ട്..

കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്



from mangalam.com https://ift.tt/3gNY8WQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages