നാടകീയ നീക്കങ്ങൾ; അപ്രതീക്ഷിതമായി വലയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 11, 2020

നാടകീയ നീക്കങ്ങൾ; അപ്രതീക്ഷിതമായി വലയിൽ

കൊച്ചി: നാടകീയനീക്കത്തിലൂടെയാണ് എൻ.െഎ.എ.യും രഹസ്യാന്വേഷണ ഏജൻസിയും സ്വപ്നയെ പിടികൂടിയത്. അവരുടെ പല ഫോൺനമ്പറുകളിൽ ഒന്ന് പെട്ടെന്ന് പ്രവർത്തനക്ഷമമായപ്പോഴാണ് ഒളിയിടം അന്വേഷണ ഏജൻസികൾക്ക് മനസ്സിലായത്. സ്വപ്ന തിരുവനന്തപുരത്തുനിന്ന് തൂത്തുക്കുടിയെത്തി അവിടെയുള്ള ചിലരുമായി ബന്ധപ്പെട്ടിരുന്നു. ഈ വിവരം കസ്റ്റംസിന്റെ 'ചാരൻമാർ' തിരുവനന്തപുരത്തെ പ്രിവന്റീവ് അസിസ്റ്റൻഡ് കമ്മീഷണറെ അറിയിച്ചു. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർ എത്തുംമുമ്പ് ദുബായിലുള്ള ഉന്നതരുടെ സഹായത്തോടെ ഇവർ 'അന്വേഷണസംഘത്തിന് എത്തിച്ചേരാൻ പറ്റാത്ത ജനസാന്ദ്രതയേറിയ കോളനിയിൽ' അഭയം തേടി. അന്വേഷണസംഘം അവിടെ തുടരുന്നതിനിടെയാണ് കേസ് എൻ.െഎ.എ.യ്ക്ക് കൈമാറുന്നത്. ഇതിനുമുമ്പുതന്നെ സ്വപ്നയെയും സന്ദീപിനെയും കീഴടങ്ങാൻ പ്രേരിപ്പിക്കുന്ന നീക്കങ്ങൾ അന്വേഷണസംഘത്തിൽനിന്നുണ്ടായിരുന്നു. അഭിഭാഷകനുമായി ആലോചിക്കണമെന്ന സ്വപ്നയുടെ ആവശ്യം അംഗീകരിക്കാൻ ഇവർ തയ്യാറായി. ഇതേത്തുടർന്ന് കോയമ്പൂത്തൂർവെച്ച് അഭിഭാഷകനുമായി കൂടിക്കാഴ്ചനടത്തി. എന്നാൽ, സരിത്തിന്റെ മൊഴിയെത്തുടർന്ന് കേസ് മുറുകുകയും തിരച്ചിലുകൾ വർധിക്കുകയുംചെയ്തു. ഇതോടെ ഇരുവരും കീഴടങ്ങുന്നതാണെന്ന് ഉചിതമെന്ന ്തീരുമാനത്തിലെത്തി. ഒടുവിൽ രണ്ടായിപ്പിരിഞ്ഞ് മൈസൂർ-പെരിന്തൽമണ്ണ വഴി കേരളത്തിലെത്താൻ സ്വപ്നയും സേലം-പൊള്ളാച്ചിവഴി അതിരപ്പിള്ളിയിലൂടെ ചാലക്കുടിയിെലത്താൻ സന്ദീപും തീരുമാനിച്ചു. എന്നാൽ, പണം തീർന്നതിനാൽ സുഹൃത്തിന്റെ കൈയിൽനിന്ന് പണം തരപ്പെടുത്താനായി ഇവർ കൊച്ചിയിലെത്തി. ഈ വിവരം കസ്റ്റംസിന് അറിവുണ്ടായിരുന്നു. തെളിവുശേഖരണം പൂർത്തിയായതിനുശേഷം മതി സ്വപ്നയുടെ അറസ്റ്റെന്നും അതുവരെ അവരെ നിരീക്ഷണത്തിൽ നിർത്താനുമാണ് കസ്റ്റംസ് തീരുമാനിച്ചത്. ഈ ധാരണ തെറ്റിച്ചുകൊണ്ടാണ് സ്വപ്ന കുടുംബവുമായി ബെംഗളൂരുവിലേക്ക് കടന്നത്. അവിടെ ഭർത്താവിന്റെ സുഹൃത്തിന്റെ ആളൊഴിഞ്ഞ വീട്ടിലായിരുന്നു ആദ്യം താമസിച്ചത്. അവിടെെവച്ച് സന്ദീപുമായി കൂടിക്കാഴ്ചനടത്തുകയും കീഴടങ്ങാമെന്ന ധാരണയിലെത്തുകയും ചെയ്തു. ഇതേത്തുടർന്ന് ബെംഗളൂരുവിൽനിന്ന് സേലത്തേക്ക് സന്ദീപ് പുറപ്പെട്ടു. യാത്രാമധ്യേ മൈസൂരുവിൽവെച്ച് ഇയാളെ എൻ.െഎ.എ. പിടികൂടി. തിരിച്ച് ബെംഗളൂരുവിലേക്ക് കൊണ്ടുവന്നു. അതേസമയം, സ്വപ്ന കുടുംബവുമായി ബെംഗളൂരുവിലെ ഹോട്ടൽമുറിയിലേക്ക് നീങ്ങി. ഇതിനിെടയാണ് ഫോൺ ഓണായതും ഇവരുടെ സ്ഥലം രഹസ്യാന്വേഷണ ഏജൻസിയുടെ സാങ്കേതിക വിഭാഗത്തിന് മനസ്സിലായതും. തുടർന്ന്, ബെംഗളൂരുവിലെ എൻ.െഎ.എ.യുടെ ഉദ്യോഗസ്ഥരും ഹോട്ടലിലെത്തി ഇവരുടെ സാന്നിധ്യം ഉറപ്പിച്ചു. സന്ദീപിനെയുംകൊണ്ട് അന്വേഷണസംഘം ഹോട്ടലിനുസമീപത്തെത്തി. സന്ദീപിനെക്കൊണ്ട് സ്വപ്നയെ ഫോണിൽ വിളിപ്പിച്ചു. പുറത്തിറങ്ങിയപ്പോൾ അറസ്റ്റുചെയ്യുകയായിരുന്നു. തുടർന്ന് സംഘം, സ്വപ്ന മുമ്പുതാമസിച്ചിരുന്ന ഫ്ളാറ്റും റെയ്ഡ് ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/38LOBg8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages