ആരാണ് ഫൈസല്‍ ഫാരിദ്? തടിയന്റവിട നസീറുമായും ബന്ധമെന്നു സൂചന; സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി കസ്റ്റംസിന്റെ വിശ്വാസ്യത നേടും, പിന്നീട് അത് ഉപയോഗിച്ച് സ്വര്‍ണം കടത്തും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 10, 2020

ആരാണ് ഫൈസല്‍ ഫാരിദ്? തടിയന്റവിട നസീറുമായും ബന്ധമെന്നു സൂചന; സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി കസ്റ്റംസിന്റെ വിശ്വാസ്യത നേടും, പിന്നീട് അത് ഉപയോഗിച്ച് സ്വര്‍ണം കടത്തും

കൊച്ചി/തിരുവനന്തപുരം: കോണ്‍സുലേറ്റ് പാഴ്‌സലില്‍ സ്വര്‍ണം കടത്തിയ കേസിലെ മൂന്നാംപ്രതി െഫെസല്‍ ഫാരിദ് ആര്? കസ്റ്റംസിനും പഴയ കള്ളക്കടത്തുകാര്‍ക്കും ഇയാള്‍ ഒരുപോലെ അപരിചിതന്‍. കേസിലെ കൂട്ടുപ്രതി സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്തു കസ്റ്റംസ് െഹെക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലും എന്‍.ഐ.എയുടെ എഫ്.ഐ.ആറിലും െഫെസല്‍ ഫാരിദ് എന്ന പേര് മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ.

എന്നാല്‍ തീവ്രവാദക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന്റെ അടുത്ത അനുയായി ഫിറോസിന്റെ അനുചര വൃന്ദത്തില്‍ പ്പെട്ടയാളാണ് െഫെസല്‍ എന്നാണു പോലീസിനു കിട്ടിയ വിവരം. ദുബായില്‍നിന്നുള്ള സ്വര്‍ണക്കടത്തിനെപ്പറ്റി പോലീസിന് വിവരങ്ങള്‍ ചോര്‍ത്തിനല്‍കി കസ്റ്റംസിന്റെ വിശ്വാസ്യത നേടുകയും അത് മുതലാക്കി വലിയ തോതില്‍ സ്വര്‍ണം കടത്തുകയും ചെയ്തതാണ് ഇയാളുടെ ചരിത്രമെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. കൊച്ചി സ്വദേശിയായ ഇയാളാണ് സ്വര്‍ണം യു.എ.ഇ. കോണ്‍സുലേറ്റ് വഴി പാഴ്‌സലായി അയച്ചതെന്നാണ് കസ്റ്റഡിയിലുള്ള സരിത്തിന്റെ മൊഴി. കൊച്ചി കേന്ദ്രീകരിക്കുന്ന സ്വര്‍ണക്കടത്ത് സംഘത്തിലൊന്നും െഫെസലിന്റെ പേരില്ലെന്നും അനേഷ്വണസംഘങ്ങള്‍ വ്യക്തമാക്കുന്നു.

കേസില്‍ സരിത്ത്, സ്വപ്‌ന, എറണാകുളം സ്വദേശി ഫൈസില്‍ ഫരീദ് എന്നിവരാണു യഥാക്രമം 1-3 പ്രതികള്‍. സ്വപ്‌നയുടെ സുഹൃത്ത് സന്ദീപ് നായര്‍ നാലാംപ്രതിയാണ്. കേസില്‍ യു.എ.ഇ. കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒ: പി.എസ്. സരിത്തിനെയും മുന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്വപ്‌നാ സുരേഷിനെയും പ്രതിചേര്‍ത്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പ്രത്യേകകോടതിയില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചു. ഇരുവര്‍ക്കുമെതിരേ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) ചുമത്തി.

വിദേശത്തുനിന്നു വന്‍തോതില്‍ സ്വര്‍ണം കടത്തിയതു ദേശീയസുരക്ഷയ്ക്കുതന്നെ ഭീഷണിയാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. സ്വര്‍ണക്കടത്തിലൂടെ സ്വരൂപിക്കുന്ന പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് എന്‍.ഐ.എ. വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് യു.എ.പി.എ. 15-18 വകുപ്പുകള്‍ ചുമത്തിയത്.

സ്വപ്‌നയുടെ മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കവേ, കേസ് ഏറ്റെടുത്ത വിവരം എന്‍.ഐ.എ. െഹെക്കോടതിയേയും അറിയിച്ചു. സ്വര്‍ണക്കടത്തിലൂടെ രാജ്യത്തെത്തിയ പണം ദേശീയസമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നുണ്ടെന്നും ഭീകരവാദ, വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും എന്‍.ഐ.എ. അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്‍.ഐ.എ. അന്വേഷണം ഏറ്റെടുത്തതിനാല്‍ മുന്‍കൂര്‍ജാമ്യാപേക്ഷ െഹെക്കോടതിയില്‍ നിലനില്‍ക്കില്ലെന്നു കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ രവി പ്രകാശും വാദിച്ചു. എന്‍.ഐ.എ. കേസുകള്‍ പരിഗണിക്കുന്ന പ്രത്യേകകോടതിക്കേ മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കാനാകൂ.

സരിത്ത്, സന്ദീപ് നായരുടെ ഭാര്യ സൗമ്യ എന്നിവരുടെ മൊഴികളില്‍നിന്നു സ്വര്‍ണക്കടത്തില്‍ സ്വപ്‌നയുടെ പങ്ക് വ്യക്തമാണ്. അതിനാല്‍ ചോദ്യംചെയ്യല്‍ അനിവാര്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ ബോധിപ്പിച്ചു. സ്വപ്‌ന മൊെബെല്‍ ഫോണ്‍ സ്വിച്ഓഫ് ചെയ്ത് ഒളിവിലാണെന്നും ചോദ്യംചെയ്യല്‍ നോട്ടീസ് നല്‍കാനായിട്ടില്ലെന്നും കസ്റ്റംസ് കോടതിയില്‍ ബോധിപ്പിച്ചു. നയതന്ത്ര ബാഗേജ് സംബന്ധിച്ചു കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടത് കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദേശപ്രകാരമാണെന്നു സ്വപ്‌നയുടെ അഭിഭാഷകന്‍ വാദിച്ചു. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതു തെറ്റായ നടപടിയാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

യു.എ.ഇ. കോണ്‍സുലേറ്റും സ്വപ്‌നയുമായുള്ള ഇ-മെയില്‍ സന്ദേശങ്ങളുടെ പകര്‍പ്പുകള്‍ ഹര്‍ജിക്കൊപ്പം ഹാജരാക്കി. മാധ്യമങ്ങളില്‍ ഫോട്ടോ പ്രസിദ്ധീകരിച്ചതു സ്വകാര്യതാ അവകാശലംഘനമാണെന്നും സ്വപ്‌ന ആരോപിച്ചു. ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരും കസ്റ്റംസും നിലപാട് ബോധിപ്പിക്കാന്‍ െഹെക്കോടതി നിര്‍ദേശിച്ചു. കേരളത്തിലേക്കു മുമ്പ് കടത്തിയ സ്വര്‍ണം പോയ വഴിയേതെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെട്ടോയെന്നും എന്‍.ഐ.എ. അന്വേഷിക്കും. കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതു സംബന്ധിച്ച് ഇന്ത്യയും യു.എ.ഇയുമായി കരാറും നിലവിലുണ്ട്.



from mangalam.com https://ift.tt/3ei8LQ4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages