സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു ഹൈക്കോടതി പരിഗണിക്കും; സരിത്തുമായുള്ള തെളിവെടുപ്പ് ഇന്നാരംഭിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 9, 2020

സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു ഹൈക്കോടതി പരിഗണിക്കും; സരിത്തുമായുള്ള തെളിവെടുപ്പ് ഇന്നാരംഭിക്കും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു െഹെക്കോടതി പരിഗണിക്കും. ഇ-ഫയലിങ് സംവിധാനം വഴി െഹെക്കോടതി അഭിഭാഷകന്‍ ടി.കെ രാജേഷ് മുഖേനയാണ് സ്വപ്‌ന ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കസ്റ്റംസ് ആരോപിക്കുന്ന സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും നിരപരാധിയാണെന്നും ഹര്‍ജിയില്‍ പറയുന്നു.

സ്വര്‍ണക്കടത്തില്‍ സ്വപ്‌ന സുരേഷിനു വ്യക്തമായ പങ്കുണ്ടെന്നു പിടിയിലായ പി.എസ്. സരിത്ത് കസ്റ്റംസിനു മൊഴി നല്‍കി. കുടുങ്ങുമെന്നുറപ്പായതോടെ സഹതാപം പിടിച്ചുപറ്റാന്‍ വേണ്ടിയാണു സ്വപ്‌ന ശബ്ദരേഖയുമായി വന്നതെന്നു കസ്റ്റംസിന്റെ വിലയിരുത്തല്‍. നയതന്ത്രബാഗില്‍ 30 കിലോ സ്വര്‍ണം കൊണ്ടുവരാന്‍ യു.എ.ഇ. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരായിരുന്ന ഇരുവര്‍ക്കും കഴിഞ്ഞെങ്കില്‍ വലിയ ഗൂഢസംഘം ഇവര്‍ക്കു പിന്നിലുണ്ടാകുമെന്നും നിഗമനം. ഇന്നലെ െവെകുന്നേരം വിട്ടുകിട്ടിയ സരിത്തിനെ ഭക്ഷണം കഴിച്ചശേഷം വിശ്രമിക്കാന്‍ അനുവദിച്ചു. സരിത്തുമായുള്ള തെളിവെടുപ്പ് ഇന്നാരംഭിക്കും.

അതിനൊപ്പം വിശദമായ ചോദ്യംചെയ്യലുമുണ്ടാകും. പ്രതിചേര്‍ക്കുമെന്ന ബോധ്യത്തിലാണു സ്വപ്‌ന െഹെക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ കസ്റ്റംസ് ശക്തമായി എതിര്‍ക്കും. അവര്‍ക്കെതിരേ വ്യക്തമായ തെളിവുണ്ടെന്നും ചോദ്യംചെയ്യേണ്ടതുണ്ടെന്നും കോടതിയെ അറിയിക്കും. സ്വപ്‌ന പുറത്തുവിട്ട ശബ്ദരേഖയിലെ വാദങ്ങള്‍ കസ്റ്റംസ് മുഖവിലയ്‌ക്കെടുക്കുന്നില്ല. അറസ്റ്റിലായാലും ഒരാഴ്ച സ്വപ്‌നയ്ക്കു ക്വാറെന്റെനില്‍ പോകാം. കോവിഡ് നെഗറ്റീവായാലേ ചോദ്യംചെയ്യലിനു വിട്ടുകിട്ടൂ. തനിക്കെതിരേ സരിത്തിന്റെ മൊഴിയല്ലാതെ ഒരു തെളിവും കസ്റ്റംസിന്റെ പക്കലില്ലെന്നാണു സ്വപ്‌നയുടെ കണക്കുകൂട്ടല്‍. ചോദ്യംചെയ്യാന്‍ ഹാജരാകണമെന്ന നിര്‍ദേശത്തോടെ മുന്‍കൂര്‍ ജാമ്യം ലഭിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.

പ്രതികള്‍ ആദ്യമായിട്ടല്ല സ്വര്‍ണം കടത്തുന്നതെന്നും അമിത ആത്മവിശ്വാസമാണ് വലിയ അളവില്‍ സ്വര്‍ണം കൊണ്ടുവരാന്‍ കാരണമെന്നും കസ്റ്റംസ് കണക്കുകൂട്ടുന്നു. ഈ ആത്മബലത്തിനു പിന്നില്‍ ഉന്നത സ്വാധീനം വ്യക്തമാണ്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടാകാം. ഡിപ്ലോമാറ്റിക് ബാഗേജായിരുന്നെങ്കില്‍ പ്രത്യേക സംവിധാനത്തിലൂടെയാകും വരകഴ ഇവിടെ ഡിപ്ലോമാറ്റിക് കാര്‍ഗോയെന്നു കണ്‍െസെന്‍മെന്റില്‍ എഴുതിയതു പരിശോധന ഒഴിവാക്കി കടത്താണ്. ബാഗേജ് വിട്ടുകിട്ടാന്‍ െവെകിയപ്പോള്‍ വിളിച്ചന്വേഷിച്ചതു സ്വപ്‌നയാണ്. കോണ്‍സുലേറ്റിന്റെ ചുമതലയുണ്ടായിരുന്നയാളുടെ നിര്‍ദേശപ്രകാരമാണു വിളിച്ചിതെന്നാണു മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സ്വപ്‌നയുടെ വാദം. തനിക്കു പങ്കില്ലെന്നും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കാണ് ഉത്തരവാദിത്തമെന്നും അവര്‍ പറയുന്നു.

എന്നാല്‍ കോണ്‍സുലേറ്റിന്റെ കണ്‍െസെന്‍മെന്റുകള്‍ പതിവായി കൊണ്ടുപോയിരുന്നതു സരിത്തും സ്വപ്‌നയുമാണെന്നു കസ്റ്റംസിനു വിവരം ലഭിച്ചു. സന്ദീപിന്റെ വാഹനത്തില്‍ കൊണ്ടുപോയിരുന്ന ബാഗേജുകളില്‍ പലതും പോയിരുന്നതു കോണ്‍സുലേറ്റിലേക്കായിരുന്നില്ലെന്നു സംശയിക്കുന്നു. അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതിനു സ്വപ്‌നയെ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്നു കോടതിയെ അറിയിക്കും.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പി.എസ്. സരിത്തിനെ കോടതി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് സരിത്തിനെ തെളിവെടുപ്പിനായി 15 വരെ കസ്റ്റഡിയില്‍ വിട്ടത്. തുടരനേ്വഷണത്തിന് സരിത്തിന്റെ ഏഴു ദിവസത്തെ കസ്റ്റഡി അനിവാര്യമാണെന്നായിരുന്നു കസ്റ്റംസിന്റെ വാദം. സരിത്തിന്റെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് വിശദമായി ചോദിച്ചറിയാനുണ്ടെന്നു കസ്റ്റംസ് ബോധിപ്പിച്ചു. ഒളിവില്‍ പോയ പ്രതികളെ സംബന്ധിച്ചു ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് വ്യക്തമാക്കി.



from mangalam.com https://ift.tt/2AJW5no
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages