നേരിട്ടത് പ്രാകൃതമായ ശിക്ഷാരീതികള്‍... ചൈനീസ് പട്ടാളത്തിന്റെ കൊടുംചതിയെ അതിജീവിച്ച മലയാളി സൈനികന്‍ പറയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 9, 2020

നേരിട്ടത് പ്രാകൃതമായ ശിക്ഷാരീതികള്‍... ചൈനീസ് പട്ടാളത്തിന്റെ കൊടുംചതിയെ അതിജീവിച്ച മലയാളി സൈനികന്‍ പറയുന്നു

തിരുവനന്തപുരം: ഗാല്‍വാനില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ചൈനീസ് പട്ടാളത്തിന്റെ അതിക്രമം നടന്നിട്ട് ദിവസങ്ങള്‍ മാത്രമെ പിന്നിടുന്നുള്ളൂ. സംഘര്‍ഷത്തില്‍ ചൈനീസ് പട്ടാളത്തിന്റെ ബന്ധനത്തില്‍ അകപ്പെടുകയും ക്രൂരമായ പീഡനങ്ങള്‍ നേരിടേണ്ടി വരികയും ചെയ്ത ഇന്ത്യന്‍ സൈനികരില്‍ ഒരു തിരുവനന്തപുരം സ്വദേശിയുമുണ്ട്. നെയ്യാറ്റിന്‍കര വെണ്‍പകല്‍ സ്വദേശിയായ എസ്. ശ്യാംലാല്‍.

ഇന്ത്യന്‍ കരസേനയിലെ ബിഹാര്‍ റെജിമെന്റ് 16ലെ നായിക് ആണ് എസ്. ശ്യാം ലാല്‍. 12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന് കരസേനയില്‍ ജോലി ലഭിക്കുന്നത്. ഒന്നര വര്‍ഷം മുമ്പായിരുന്നു ലേയില്‍ സേവനത്തിന് പോകുന്നത്. നാട്ടിലേക്ക് മടങ്ങി വരാനിരിക്കവെയായിരുന്നു കൊവിഡിന്റെ വരവ്. തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട സമ്പൂര്‍ണലോക്ക്ഡൗണില്‍ ശ്യാം ലേയില്‍ തന്നെ തുടരുകയായിരുന്നു.

ചൈനീസ് പട്ടാളത്തെ നിരായുധരായി നേരിട്ട ഇന്ത്യന്‍ സൈനിക സംഘാംഗമായിരുന്നു ശ്യാം. സംഘര്‍ഷം തുടങ്ങുമ്പോള്‍ തന്നെ എല്ലാത്തിന്റെയും സാക്ഷി. ശ്യാമിനെയടക്കം12 ഇന്ത്യന്‍ സൈനികരെയാണ് ചൈനീസ് പട്ടാളം ബന്ധനസ്ഥരാക്കിയത്. പൈശാചികമായ പീഡനത്തിനാണ് പിന്നീട് ഇടയാകേണ്ടിവന്നതെന്ന് ശ്യാം പറയുന്നു.

രണ്ടര ദിവസത്തോളം ക്രൂരമായ പീഡനമുറകള്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ പട്ടാളക്കുപ്പായമണിഞ്ഞ ചൈനീസ് ഭീകരര്‍ അഴിച്ചുവിടുകയായിരുന്നു. പ്രാകൃതമായ ശിക്ഷാരീതികളായിരുന്നു പലതും.

ഇതുവരെ പല വാര്‍ത്തകളിലൂടെ കേട്ടതും അതിലൂടെ നമ്മുടെയെല്ലാം സങ്കല്‍പ്പങ്ങളില്‍ വരുന്നതുമായ പീഡനമുറകള്‍ക്ക് അപ്പുറവുമായിരുന്നു ഇന്ത്യന്‍ സൈനീകര്‍ക്ക് അവിടെ നേരിടേണ്ടി വന്നത്. മനസിനും ശരീരത്തിനും ഏല്‍പ്പിച്ച മുറിവ് മായാതെ നില്‍ക്കുന്നതുകൊണ്ടുതന്നെ പലതും ഓര്‍ത്തെടുക്കാന്‍ ശ്യാമിന് ഏറെ പ്രയാസപ്പെടേണ്ടി വരുന്നുണ്ട്.

പ്രകോപനം ഒന്നുംകൂടാതെയായിരുന്നു ചൈനീസ് പട്ടാളത്തിന്റെ ആക്രമണം. ജൂണ്‍ 16നാണ് രാജ്യം ഞെട്ടലോടെ ആ വാര്‍ത്ത കേള്‍ക്കുന്നത്. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാനില്‍ ചൈനീസ് പട്ടാളവുമായുണ്ടായ സംഘര്‍ഷത്തില്‍ കേണല്‍ ഉള്‍പ്പടെ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു എന്നതായിരുന്നു വാര്‍ത്ത. കേണല്‍ സന്തോഷ് ബാബു അടക്കം മൂന്ന് ധീരസൈനികരായിരുന്നു വീരചരമം അടഞ്ഞത്. ഇന്ത്യയുടെ അതിര്‍ത്തി കടന്നുകയറാനുള്ള ചൈനീസ് പട്ടാളത്തിന്റെ ശ്രമത്തെ ഞങ്ങള്‍ തടഞ്ഞു.

തുടര്‍ന്നുണ്ടായ രൂക്ഷമായ സംഘര്‍ഷത്തിലാണ് കേണല്‍ സന്തോഷ് ബാബുവിന് ജീവന്‍ ത്യജിക്കേണ്ടിവന്നത്. ചൈനീസ് പട്ടാളത്തിന്റെ കൊടിയ പീഡനങ്ങള്‍ക്ക് കേണല്‍ വിധേയനായി. ഞങ്ങള്‍ ശക്തമായി തിരിച്ചടിച്ചു. ചൈനീസ് പട്ടാളത്തിനും കനത്ത ആള്‍നാശമുണ്ടായി. എന്നാല്‍ ഞാനടക്കമുള്ള ഇരുപതോളം പേര്‍ അവരുടെ പിടിയിലായി. രണ്ട് ദിവസത്തോളം ചൈനീസ് പട്ടാളത്തിന്റെ ബന്ധനത്തില്‍. ചിന്തിക്കാന്‍ കഴിയാത്തവിധം കൊടിയ പീഡനങ്ങളാണ് ഞങ്ങളുടെ മേല്‍ അവര്‍ അഴിച്ചുവിട്ടത്.

തരൂരിന്റെ ഇടപെടലാണ് തനിക്ക് രക്ഷയായി എത്തിയത്. എന്‍.എസ്.എസ് പ്രതിനിധി സഭാംഗവും നെയ്യാറ്റിന്‍കര യൂണിയന്‍ പ്രസിഡന്റുമായ കോട്ടുകാല്‍ കൃഷ്ണകുമാറിന്റെ ശക്തമായ പ്രവര്‍ത്തനഫലമാണ് ശ്യാമിന്റെ മോചനത്തിന് വഴി തുറന്നത്. സംഘര്‍ഷം ആരംഭിച്ച് 17 ദിവസത്തോളം ശ്യാമിനെ കുറിച്ചുള്ള ഒരു വിവരവും വീട്ടുകാര്‍ക്ക് ലഭ്യമായിരുന്നില്ല. തുടര്‍ന്നാണ് കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ശശി തരൂര്‍ മുഖാന്തിരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ ബന്ധപ്പെടുന്നത്.

പിന്നീട് വളരെ പെട്ടെന്ന് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു. ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രി തന്നെ നേരിട്ടിടപെട്ടതോടെയാണ് ശ്യാം അടക്കമുള്ള സൈനികരുടെ മോചനത്തിന് ചൈന തയ്യാറായത്. തുടര്‍ന്ന് ജൂണ്‍ 24ന് ശ്യാം നാട്ടിലെത്തി. 14 ദിവസത്തോളമുള്ള ക്വാറന്റൈന്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായി.

മനസിനും ശരീരത്തിനും ഏല്‍ക്കേണ്ടി വന്ന വേദനകള്‍ ഏറെയാണ്. എന്നിരുന്നാലും ജന്മനാടിന് വേണ്ടിയായിരുന്നു. രാജ്യം വിളിച്ചാല്‍ ഏത് അതിര്‍ത്തിയിലും കാവലായി ഞാന്‍ ഇനിയും പോകും... ശ്യാംലാല്‍ പറയുന്നു...



from mangalam.com https://ift.tt/3fhZhWl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages