എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസ് ദുബേ വെടിയേറ്റ് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 9, 2020

എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസ് ദുബേ വെടിയേറ്റ് മരിച്ചു

കാണ്‍പൂര്‍: കാണ്‍പൂരില്‍ എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസ് ദുബേ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മദ്ധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത് യുപി പോലീസിന് കൈമാറിയ വികാസ് ദുബേ പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ചതായിട്ടാണ് പുറത്തു വരുന്ന വിവരം. അതേസമയം സംഭവം യുപി പോലീസ് ഔദ്യോഗികമായി പുറത്തു വന്നിട്ടില്ല.

തലയ്ക്ക് വെടിയേറ്റാണ് മരിച്ചത്. പല തവണ വെടിയൊച്ച കേട്ടതായി നാട്ടുകാരും പറഞ്ഞു. ഇന്നലെയായിരുന്നു വികാസ് ദുബേയെ മദ്ധ്യപ്രദേശ് പോലീസ് ഉജ്ജയിനിലെ ഒരു ക്ഷേത്രത്തിന് സമീപത്ത് നിന്നും പിടികൂടിയത്. യുപി പോലീസിന് കൈമാറുകയും ചെയ്തിരുന്നു. പോലീസ് വാഹനങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും അകമ്പടിയില്‍ ഇന്ന് പുലര്‍ച്ചെ കാണ്‍പൂരിലേക്ക് കൊണ്ടുവരുന്നതിനിടയില്‍ പോലീസ് സംഘത്തിന്റെ വാഹനങ്ങളില്‍ ഒന്ന് അപകടത്തില്‍ പെട്ടിരുന്നു.

[IMG]

ഇതിനിടയില്‍ വികാസ് ദുബേ പോലീസുമായി ഏറ്റുമുട്ടല്‍ ഉണ്ടാകുകയും വെടിവെച്ചു വീഴ്ത്തുകയായിരുന്നു എന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ പുറത്തു വിട്ടിരിക്കുന്ന വിവരം. അതേസമയം ഏറ്റുമുട്ടല്‍ എങ്ങിനെ നടന്നു എന്ന കാര്യത്തിലടക്കമുള്ള വിവരങ്ങള്‍ പുറത്തു വരേണ്ടിയിരിക്കുന്നു. എട്ടു പോലീസുകാരെ വെടിവെച്ചു കൊന്ന സംഘത്തിന്റെ തലവനും 60 ലധികം ക്രിമിനല്‍ കേസില്‍ പ്രതിയുമാണ് വികാസ് ദുബേ. ഇയാളുടെ സംഘാംഗങ്ങളായ നാലു പേരെയും പോലീസ് കഴിഞ്ഞ ദിവസം വെടിവെച്ചു കൊന്നിരുന്നു.

യു പി പോലീസിന് കൈമാറിയ ശേഷം ഇന്ന് പുലര്‍ച്ചെ യുപി പോലീസ് ദുബേയുമായി കാണ്‍പൂരില്‍ എത്തുകയും ചെയ്തിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെ കൊല്ലപ്പെട്ടത്. ഹൈവേയിലൂടെ പോകുമ്പോഴായിരുന്നു വാഹന വ്യൂഹത്തില്‍ പെട്ട ഒരു പോലീസ് വണ്ടി അപകടത്തില്‍ പെട്ടത്. ഡിവൈഡറില്‍ വാഹനം മറിഞ്ഞു കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇതിനിടയില്‍ വികാസ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ഇതിനിടയില്‍ വെടിയേറ്റ് മരിക്കുകയായിരുന്നു എന്നുമാണ് പുറത്തു വന്നിട്ടുള്ള വിവരം.



from mangalam.com https://ift.tt/2ALkI3d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages