നയതന്ത്ര കള്ളക്കടത്തിന് പിന്നില്‍ കോഴിക്കോട്ടെ കൊടുവള്ളി സംഘം ; വിഹിതം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും ; നവംബറില്‍ പിടികൂടിയ 177 കോടിയുടെ 600 കിലോ സ്വര്‍ണത്തെക്കുറിച്ചു മൗനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 9, 2020

നയതന്ത്ര കള്ളക്കടത്തിന് പിന്നില്‍ കോഴിക്കോട്ടെ കൊടുവള്ളി സംഘം ; വിഹിതം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും ; നവംബറില്‍ പിടികൂടിയ 177 കോടിയുടെ 600 കിലോ സ്വര്‍ണത്തെക്കുറിച്ചു മൗനം

തിരുവനന്തപുരം : ഉന്നതരുടെ ഒത്താശയുള്ള കോഴിക്കോട്, കൊടുവള്ളിയിലെ സ്വര്‍ണക്കടത്തുസംഘങ്ങള്‍ക്കു തിരുവനന്തപുരത്തെ നയതന്ത്രകള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്ത് ദേശവിരുദ്ധസംഘടനകളുടെ വരുമാനമാര്‍ഗമാണെന്നതുള്‍പ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)ക്കും െകെമാറും.

യു.എ.ഇ. കോണ്‍സുലേറ്റിലെ ഒരു വനിതയ്ക്കു കൊടുവള്ളി സംഘവുമായി ബന്ധമുണ്ടെന്നു കസ്റ്റംസിനും വിമാനത്താവളങ്ങളുടെ സുരക്ഷാചുമതലയുള്ള സി.ഐ.എസ്.എഫിനും കഴിഞ്ഞവര്‍ഷം പോലീസ് വിവരം നല്‍കിയിരുന്നു. സ്വപ്‌ന സുരേഷാണ് ഈ വനിതയെന്നാണ് ഇന്റലിജന്‍സ് നിഗമനം. സംഘത്തിലെ രണ്ടുപേര്‍ തിരുവനന്തപുരത്തു വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നുണ്ടെന്നും അവരാണു സ്വര്‍ണവുമായി കൊടുവള്ളിക്കു പോകുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വര്‍ണം കടത്താന്‍ പുതിയ മാര്‍ഗങ്ങളാണു കൊടുവള്ളി സംഘം സ്വീകരിക്കുന്നത്.

സ്വര്‍ണം ദ്രാവകമായും പൊടിയായും മാറ്റുകയോ ഗ്രീസും തേനും കലര്‍ത്തി കളിമണ്‍ രൂപത്തിലേക്കു മാറ്റുകയോ ചെയ്യുന്നു. രാജ്യാന്തരവിമാനത്താവളങ്ങളിലൂടെയുള്ള കള്ളക്കടത്ത് ദേശസുരക്ഷയെ ബാധിക്കുന്നതും നിരോധിതസംഘടനകള്‍ക്കു ജീവരക്തം നല്‍കുന്നതുമാണ്. കള്ളക്കടത്ത് സ്വര്‍ണത്തിന്റെ വിഹിതം വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നു. പിടിയിലാകുമ്പോഴൊക്കെ ഉന്നതബന്ധങ്ങള്‍ ഉപയോഗിച്ചാണു കള്ളക്കടത്തുസംഘങ്ങള്‍ രക്ഷപ്പെടുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കായുള്ള വന്ദേഭാരത് വിമാനങ്ങളില്‍വരെ കടത്തിയ സ്വര്‍ണം കൊടുവള്ളിയിലാണ് എത്തിച്ചേര്‍ന്നത്.

ഇപ്പോള്‍ തിരുവനന്തപുരത്ത് പിടികൂടിയതു കേരളത്തിലെ ഏറ്റവും വലിയ സ്വര്‍ണക്കടത്തെന്നു പറയുമ്പോഴും, 2018 നവംബറില്‍ കൊടുവള്ളിയില്‍ പിടികൂടിയ 177 കോടി രൂപയുടെ 600 കിലോ സ്വര്‍ണത്തെക്കുറിച്ചു മൗനം പാലിക്കുന്നു. സ്വര്‍ണമിശ്രിതം, ഉരുക്കാനുള്ള സംവിധാനം, കടത്താനുപയോഗിക്കുന്ന അടിവസ്ത്രങ്ങള്‍ എന്നിവയും അന്നു ഡി.ആര്‍.ഐ. പിടികൂടിയിരുന്നു. അതിനുശേഷവും പല തവണയായി കോടികളുടെ സ്വര്‍ണം കൊടുവള്ളിയിലെത്തി. ഡി.ആര്‍.ഐ. മാത്രം രണ്ടുവര്‍ഷത്തിനിടെ 30 കോടിയോളം രൂപയുടെ സ്വര്‍ണം പിടിച്ചു.

സ്വര്‍ണക്കടത്തിനു പിടിയിലാകുന്നവര്‍ ജാമ്യം സംഘടിപ്പിച്ചശേഷം ഗള്‍ഫ് രാജ്യങ്ങളിലേക്കു മുങ്ങുകയും കള്ളക്കടത്ത് തുടരുകയും ചെയ്യുന്നു. രണ്ടുവര്‍ഷം മുമ്പ് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ കോഫെപോസ പ്രതിക്കുവേണ്ടി രണ്ട് എം.എല്‍.എമാര്‍ ഇടപെട്ടതു വിവാദമായിരുന്നു. അവര്‍ സെക്രട്ടേറിയറ്റിലെ ഉന്നതന്‍ മുഖേന ആഭ്യന്തര സെക്രട്ടറിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കുന്ന സംഘങ്ങള്‍ കോഴിക്കോട്, കണ്ണൂര്‍, വയനാട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. കള്ളക്കടത്ത് സ്വര്‍ണമായതിനാല്‍ നഷ്ടപ്പെട്ടാലും ആരും പരാതിപ്പെടാറില്ല.



from mangalam.com https://ift.tt/3iKHjOl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages