ഐ.ടി. ഫെലോ നിയമനത്തിലും ക്രമക്കേട്; അരുൺ ബാലചന്ദ്രനെതിരേ ആരോപണവുമായി അഭിഭാഷകൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 20, 2020

ഐ.ടി. ഫെലോ നിയമനത്തിലും ക്രമക്കേട്; അരുൺ ബാലചന്ദ്രനെതിരേ ആരോപണവുമായി അഭിഭാഷകൻ

കൊച്ചി: മുഖ്യമന്ത്രിയുടെ ഐ.ടി. ഫെലോ ആയി അരുൺ ബാലചന്ദ്രനെ നിയമിച്ചതിൽ ക്രമക്കേട് നടന്നെന്ന ആരോപണവുമായി ഹൈക്കോടതി അഭിഭാഷകൻ. നിയമനത്തിനുള്ള സർക്കാർ ഉത്തരവിലെ മാനദണ്ഡങ്ങളിൽ ഇളവുനൽകിയാണ് അരുണിനെ മുഖ്യമന്ത്രിയുടെ ഐ.ടി. ഫെലോ ആയി നിയമിച്ചതെന്ന് അഡ്വ. എസ്. ആദർശ് ആരോപിച്ചു. ബി.ടെക് ബിരുദമുള്ള അരുൺ ബാലചന്ദ്രൻ കോഴിക്കോട് ഐ.ഐ.എമ്മിന്റെ കൊച്ചിയിലെ സാറ്റ്ലൈറ്റ് കേന്ദ്രത്തിൽനിന്ന് എക്സിക്യുട്ടീവ് പോസ്റ്റ്ഗ്രാജുവേറ്റ് പ്രോഗ്രാമാണ് ചെയ്തത്. നിലവിൽ ജോലി ചെയ്യുന്നവർക്ക് പാർട് ടൈം ആയി പഠിക്കാവുന്ന കോഴ്സാണിത്. പഠനം പൂർത്തിയാക്കി 2017 ഏപ്രിൽ രണ്ടിനാണ് അരുണിന് സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. തൊട്ടടുത്തമാസം 19-ന് മുഖ്യമന്ത്രിയുടെ ഐ.ടി. ഫെലോ നിയമനത്തിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി. ഉദ്യോഗാർഥിക്ക് ഇന്ത്യയിലെയോ വിദേശത്തെയോ ഉന്നത ബിസിനസ്സ് സ്കൂളിൽ നിന്നും മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദത്തിനൊപ്പം കോർപ്പറേറ്റ് മേഖലയിലോ സർക്കാരിലോ രണ്ടുവർഷത്തെ പ്രവൃത്തി പരിചയമോ വേണമെന്നായിരുന്നു ആദ്യ മാനദണ്ഡം. എന്നാൽ ഉത്തരവിറങ്ങി നാലാംമാസം മുഖ്യമന്ത്രിയുടെ ഐ.ടി. ഫെലോ ആയി അരുൺ നിയമിതനായി. ''പഠനയോഗ്യത നേടിയശേഷമുള്ള രണ്ടുവർഷത്തെ പ്രവൃത്തിപരിചയമാണ് പി.എസ്.സി. പോലും പരിഗണിക്കുന്നത്. ഏപ്രിലിൽ വിദ്യാഭ്യാസയോഗ്യത നേടി സെപ്റ്റംബറിൽ നിയമനം ലഭിക്കുമ്പോൾ പ്രവൃത്തിപരിചയമെന്ന മാനദണ്ഡത്തിൽ അട്ടിമറി നടന്നെന്ന് ഉറപ്പാണ്'' -അഡ്വ. എസ്.ആദർശ് പറയുന്നു. ഇത്തരമൊരു ഉന്നതസ്ഥാനത്തേക്ക് പാർട്ട് ടൈം ആയി നേടിയ യോഗ്യത പരിഗണിക്കുന്നതെങ്ങനെയെന്നും ആദർശ് ചോദിക്കുന്നു. ഭാരതിയാർ സർവകലാശാലയിൽ നിന്നും മാനേജ്മെന്റിൽ ബിരുദാനന്തരബിരുദം നേടിയ ആദർശ്, ഇന്ത്യയിലെ ഉന്നത ബിസിനസ് സ്കൂൾ അല്ല എന്നുള്ളതുകൊണ്ട് അപേക്ഷിക്കാതിരുന്നതാണ്. എന്നാൽ 2017ൽ നിയമനം നടന്നതിന് പിന്നാലെ, പന്തികേട് തോന്നിയതിനാൽ അരുണിനെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും അന്നുതന്നെ ശേഖരിച്ചിരുന്നു. ആദ്യഘട്ടത്തിലെ പരിശോധനയിൽതന്നെ അരുണിന്റെ അപേക്ഷ തള്ളേണ്ടതായിരുന്നു. പക്ഷേ, 30 പേരുടെ ചുരുക്കപ്പട്ടികയിൽ അരുണിനെ തിരുകിക്കയറ്റുകയായിരുന്നെന്ന് ആദർശ് ആരോപിക്കുന്നു. Content Highlights:Irregularities in the appointment of IT fellow


from mathrubhumi.latestnews.rssfeed https://ift.tt/30zPHIt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages