ലഖ്നൗ: മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ഠൻ (85) അന്തരിച്ചു. അദ്ദേഹത്തിന്റെ മകൻ അശോതോഷ് ടണ്ഠൻ ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്. ഗുരതരാവസ്ഥയിൽ ലഖ്നൗവിലെ മേദാന്ത ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു ലാൽജി ടണ്ഠൻ. ശ്വാസകോശ പ്രശ്നങ്ങളും മൂത്രതടസ്സവും കാരണം ജൂൺ 11-നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസമാണ് ആന്തരിക രക്തസ്രാവമുണ്ടായി നിലവഷളായത്. യുപി രാഷ്ട്രീയത്തിൽ ബിജെപിയുടെ പ്രധാന നേതാക്കളിൽ ഒരാളായ ലാൽജി ടണ്ഠൻ കല്യാൺ സിങ്, മായാവതി മന്ത്രിസഭകളിൽ മന്ത്രിയായിട്ടുണ്ട്.ബിഹാർ ഗവർണറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.2003-2007 കാലഘട്ടത്തിൽ യുപി നിയമസഭയിൽ പ്രതിപക്ഷനേതാവുമായിരുന്നു. 2009-ൽ ലഖ്നൗവിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അശോതോഷ് ടണ്ഠൻ അടക്കം മൂന്ന് മക്കളാണുള്ളത്. Content Highlights:Madhya Pradesh Governor Lalji Tandon passes away
from mathrubhumi.latestnews.rssfeed https://ift.tt/39cjlay
via
IFTTT
No comments:
Post a Comment