വനിതാ ഡോക്ടറെ പൊതുവഴിയില്‍ അപമാനിച്ചു; പോലീസ് പ്രതിക്കൊപ്പം! നേരിട്ട് നല്‍കിയ പരാതി പൂഴ്ത്തി, സാക്ഷികള്‍ ഉണ്ടായിട്ടും സ്വന്തമായി അന്വേഷിച്ച് വിവരങ്ങള്‍ നല്‍കിയിട്ടും എല്ലാം മുക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 1, 2020

വനിതാ ഡോക്ടറെ പൊതുവഴിയില്‍ അപമാനിച്ചു; പോലീസ് പ്രതിക്കൊപ്പം! നേരിട്ട് നല്‍കിയ പരാതി പൂഴ്ത്തി, സാക്ഷികള്‍ ഉണ്ടായിട്ടും സ്വന്തമായി അന്വേഷിച്ച് വിവരങ്ങള്‍ നല്‍കിയിട്ടും എല്ലാം മുക്കി

തിരുവനന്തപുരം: പട്ടാപ്പകല്‍ പൊതുവഴിയില്‍ വനിതാ ഡോക്ടറെ അധിക്ഷേപിച്ചയാളെ സംരക്ഷിക്കാന്‍ പോലീസ് നീക്കം. െതെക്കാട് സര്‍ക്കാര്‍വക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ നല്‍കിയ പരാതി അട്ടിമറിച്ചു. സംഭവം വിവാദമായതോടെ സിറ്റി പോലീസ് കമ്മിഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ അന്വേഷണമാരംഭിച്ചു.

ഡോക്ടര്‍ നേരിട്ട് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയിട്ടും പ്രതിയെ രക്ഷിക്കാനാണു പോലീസിന്റെ ശ്രമം. കൊച്ചുള്ളൂരിനും പോങ്ങുമ്മൂടിനുമിടയിലുള്ള വാഹന ഷോറൂമിനു മുന്നില്‍ കഴിഞ്ഞമാസം 10-നായിരുന്നു സംഭവം. െവെകിട്ടു നാലോടെ ഡോക്ടര്‍ കാറില്‍ സഞ്ചരിക്കവേ മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ അപ്രതീക്ഷിതമായി വെട്ടിത്തിരിഞ്ഞു. ഡോക്ടര്‍ പൊടുന്നനേ ബ്രേക്കിട്ട് കാര്‍ നിര്‍ത്തി. ഈസമയം ഷോറൂമിനു മുന്നില്‍ നിന്ന സ്‌കൂട്ടര്‍ യാത്രികന്‍ ഓടിയെത്തി കാറിന്റെ ചില്ല് താഴ്ത്താന്‍ ആവശ്യപ്പെടുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണു ഡോക്ടറുടെ പരാതി.

ഡോക്ടര്‍ അന്നുതന്നെ മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനില്‍ ഫോണില്‍ വിളിച്ച് പരാതിപ്പെട്ടു. പിറ്റേന്ന് സ്‌റ്റേഷനിലെത്തി രേഖാമൂലം പരാതിപ്പെടുകയും ചെയ്തു. എന്നാല്‍, ഒരാഴ്ച കഴിഞ്ഞിട്ടും പോലീസ് അനങ്ങിയില്ല. ഡോക്ടര്‍ നല്‍കിയ, പ്രതിയുടെ വാഹന നമ്പര്‍ ശരിയല്ലാത്തതിനാല്‍ അന്വേഷിക്കാനാവില്ലെന്നായിരുന്നു മറുപടി. സ്ഥലത്തെ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനും തയാറായില്ല.

സംഭവത്തിനു നിരവധി സാക്ഷികളുണ്ടെന്നു സി.ഐയോടു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഡോക്ടര്‍ സ്വന്തം നിലയില്‍ അന്വേഷിച്ച് വണ്ടി നമ്പരും ഉടമസ്ഥനായ പ്രതിയുടെ ഫോണ്‍ നമ്പരും കണ്ടുപിടിച്ച് സ്‌റ്റേഷനില്‍ അറിയിച്ചു. ഇതോടെ പോലീസ് അടവുമാറ്റി. പ്രതിയെ വിളിപ്പിച്ചെങ്കിലും വരുന്നില്ലെന്നായിരുന്നു മറുപടി. ഡോക്ടര്‍ രേഖാമൂലം പരാതി നല്‍കി, രസീത് വാങ്ങിയെങ്കിലും വാക്കാല്‍ പരാതി നല്‍കിയെന്നാണ് എഫ്.ഐ.ആറില്‍ ചേര്‍ത്തത്. പിന്നീട് പ്രതിയെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി, നിസാരവകുപ്പുകള്‍ ചുമത്തി കേസെടുത്ത് ജാമ്യത്തില്‍ വിട്ടു. ഇതിനെതിരേ ഉന്നതതലത്തില്‍ പരാതിപ്പെടാനൊരുങ്ങുകയാണു ഡോക്ടര്‍.



from mangalam.com https://ift.tt/38hrGJy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages