'കൊച്ചി: ''വിവാഹാലോചനയുമായി വന്നവരെ അവിശ്വസിച്ചിരുന്നില്ല. മാന്യമായ സംസാരത്തിലൂടെയായിരുന്നു ഇവര്‍ ഇടപ്പെട്ടത്. ഫോണിലൂടെ സംസാരിച്ച് തന്റെ വിശ്വാസം ആര്‍ജിച്ചു. പോലീസ് അന്വേഷണത്തില്‍ നിന്നുമാണ് തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്നു മനസിലായത്.
തട്ടിപ്പ് സംഘം പല കഥാപാത്രങ്ങളായി ഞങ്ങളുടെ വീട്ടുകാരെ പറ്റിച്ചു.''- നടി ഷംന കാസിം മാധ്യമ പ്രവര്‍ത്തകരോട് വീഡിയോകോളിലൂടെ പറഞ്ഞു. തട്ടിപ്പു നടത്താന്‍ ശ്രമിച്ചത് ഇത്ര വലിയ സംഘമാണെന്നു പരാതി നല്‍കിയ ശേഷമാണു വ്യക്തമായത്. വിവാഹ ആലോചനയായതിനാലാണ് പ്രതികളെ തെറ്റിദ്ധരിച്ച് വിളിച്ചത്. വാട്‌സ്ആപ്പ് സന്ദേശവും നല്‍കി.
ഫോണില്‍ സംസാരിച്ചവരില്‍ സ്ത്രീകളുണ്ട്. ഒരു കുട്ടി വന്ന് ഹലോ പറഞ്ഞു പോയി. ഇവര്‍ ആരൊക്കെയാണെന്ന് അറിയണം. തന്നെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടതായി പോലീസ് പറഞ്ഞതില്‍ വസ്തുതയുണ്ടാകാം. ഇതു ലക്ഷ്യമിട്ടാവണം വീടിന്റെയും വാഹനത്തിന്റെയും ഫോട്ടോ സംഘം പകര്‍ത്തിയത്. ഭീഷണിക്കു പിന്നാലെ ഇവര്‍ എന്തും ചെയ്യുമെന്ന് തോന്നിയതിനാലാണ് പരാതി നല്‍കിയത്.
പണം ചോദിച്ചത് സംശയത്തിനിടയാക്കി. അറസ്റ്റിലായവര്‍ തന്നോട് സ്വര്‍ണം കടത്താന്‍ ആവശ്യപ്പെട്ടിട്ടില്ല. സ്വര്‍ണ തട്ടിപ്പു നടത്തുന്നവരാണെന്നും പറഞ്ഞിട്ടില്ല. പറഞ്ഞ പേരും കാണിച്ച ഫോട്ടോയും എല്ലാം തട്ടിപ്പായിരുന്നു.
അന്‍വറിന്റെ പേരില്‍ കാണിച്ചത് മറ്റൊരാളുടെ ഫോട്ടോയായിരുന്നു. മേയ് 25നാണു വിവാഹാലോചനയുമായെത്തിയത്. അന്‍വറെന്നയാളാണ് പണം ചോദിച്ചത്. കൊച്ചി വരെ വരുന്നു, അമ്മ സുഹറയും വരുന്നുണ്ടെന്നും പെണ്‍കുട്ടിയെ കാണാം എന്നും പറഞ്ഞപ്പോഴാണ് നിരസിക്കാതിരുന്നത്. പെണ്ണും ചെറുക്കനും സംസാരിക്കണമെന്ന് പറഞ്ഞപ്പോള്‍ അന്‍വറിന്റെ പേരില്‍ സംസാരിച്ചത് വേറെയാളാണ്.
ഖുറാന്‍ വാക്കുകളൊക്കെ ഉപയോഗിച്ചു. വീഡിയോ കോളില്‍ സംസാരിച്ചപ്പോള്‍ മുഖം മറച്ചു പിടിച്ചു. വിവാഹലോചനയുമായി വിശ്വസനീയമായ രീതിയില്‍ സംസാരിച്ചെങ്കിലും പണം ചോദിച്ചപ്പോഴാണ് സംശയമായത്.
ഇവര്‍ പറഞ്ഞ വിലാസം വ്യാജമാണെന്ന് മനസിലായി. പണം ചോദിച്ചതിന് പിന്നീട് ചെറുക്കന്റെ അച്ഛന്‍ ക്ഷമ പറഞ്ഞു. സംസാരിച്ച സംഘത്തില്‍ റഫീഖ് എന്ന പേരുള്ള ആരുമില്ല. ആന്റിയും അങ്കിളുമെവിടെയെന്ന് ചോദിച്ചപ്പോള്‍ വന്നവര്‍ക്ക് കൃത്യമായ മറുപടിയുണ്ടായില്ല. ഫോണില്‍ സംസാരിച്ച ആളുകളും വന്നവരും തമ്മില്‍ ചേരുന്നില്ലെന്ന് അതോടെ മനസിലായി. എല്ലാവരുടെയും ഫോണ്‍ സംഭാഷണങ്ങള്‍ റെക്കൊഡ് ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തന്റെ നമ്പര്‍ നല്‍കിയത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയാണ്.
ഏതൊരു പെണ്‍കുട്ടിയുടെ നമ്പര്‍ കൊടുത്താലും അത് ദുരുപയോഗം ചെയ്യാനിടയുള്ളതിനാല്‍ സമ്മതം ചോദിക്കേണ്ടതായിരുന്നു. സിനിമാ സംഘടനകളില്‍നിന്ന് വിളിച്ച് പലരും പിന്തുണ നല്‍കി. സിനിമയില്‍ വ്യക്തിപരമായി ശത്രുക്കളാരുമില്ല. കേസില്‍ സിനിമ മേഖലയുമായി ബന്ധമില്ല. തന്നെ കെണിയില്‍പ്പെടുത്തുമോയെന്നും വീട് ആക്രമിക്കുമോയെന്നും പേടിയുണ്ടായിരുന്നുവെന്നും ഷംന വ്യക്തമാക്കി.
സംഘത്തില്‍ സ്ത്രീകളും ഉള്‍പ്പെട്ടിരുന്നതായി അന്വേഷകസംഘം. തട്ടിപ്പു സംഘങ്ങളുമായി ബന്ധപ്പെട്ട് സിനിമമേഖലയിലുള്ളവരെയും ചോദ്യം ചെയ്യും. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ഇവര്‍ക്ക് സിനിമാമേഖലയിലെ പലരുമായും ബന്ധമുള്ളതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതേതു വിധമുള്ള ബന്ധമാണെന്ന് അറിയാനാണ് താരങ്ങളെ വിളിപ്പിക്കുന്നത്.
ഷംന കാസിം പ്രതികളുമായി ഫോണില്‍ സംസാരിച്ചിരുന്നു. വിവാഹവിഷയം സംസാരിച്ച് ഷംനയുടെ വിശ്വാസം പ്രതികള്‍ നേടിയിരുന്നു. ഇതു മുതലാക്കിയാണ് പണം തട്ടാനുള്ള നീക്കം നടന്നത്. ഓപ്പറേഷന്‍ പാളിയപ്പോഴാണ് ഭീഷണിപ്പെടുത്തിയത്. ഇടുക്കി സ്വദേശിയായ സ്ത്രീ, മോഡലുകളെ പാലക്കാട്ടേക്ക് വിളിപ്പിച്ച മീരയെന്ന പേരിലുള്ള സ്ത്രീ എന്നിവര്‍ കസ്റ്റഡിയിലായതായി സൂചനയുണ്ട്.
from mangalam.com https://ift.tt/2ZxJrQG
via IFTTT
No comments:
Post a Comment