കോട്ടയം: യു.ഡി.എഫിനു പുറത്തായ കേരളാ കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന്റെ കളം പിടിക്കാന്‍ കോണ്‍ഗ്രസും ജോസഫും. കൊഴിഞ്ഞുപോക്കില്ലെന്ന് ഉറപ്പാക്കാന്‍ ജോസ് വിഭാഗം. എന്നാല്‍, ജോസ് വിഭാഗത്തിലെ ജനറല്‍ സെക്രട്ടറി പ്രിന്‍സ് ലൂക്കോസ് ഉള്‍പ്പെടെയുള്ളവരെ അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതു ജോസഫിനു നേട്ടമായി. ആടിനില്‍ക്കുന്ന പന്ത്രണ്ടോളം മുതിര്‍ന്നനേതാക്കള്‍ ഉടന്‍ ജോസിനെ െകെവിടുമെന്നാണു ജോസഫ് വിഭാഗത്തിന്റെ അവകാശവാദം. അതൃപ്തരെ കണ്ടെത്തി ഭാരവാഹിത്വം വാഗ്ദാനം ചെയ്യുകയാണു ജോസ് പക്ഷത്തിന്റെ മറുനീക്കം. തദ്ദേശസ്ഥാപനങ്ങളില്‍ മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് ഭരണം നിലനിര്‍ത്താനും പദ്ധതി.
ജോസഫ് ഗ്രൂപ്പില്‍ നേരത്തേയെത്തിയ നേതാക്കളാകട്ടെ ജോസ് വിഭാഗത്തിന്റെ സീറ്റുകളില്‍ കണ്ണുനട്ട് ചരടുവലി തുടങ്ങി. ജനാധിപത്യ കേരളാ കോണ്‍ഗ്രസില്‍നിന്നു ജോസഫില്‍ ലയിച്ച ഫ്രാന്‍സിസ് ജോര്‍ജിന് ഇടുക്കി നിയമസഭാ സീറ്റിലാണു കണ്ണ്. ഇടുക്കി എം.എല്‍.എ. റോഷി അഗസ്റ്റിന്‍ ജോസ് പക്ഷത്തായതിനാല്‍ യു.ഡി.എഫിനു പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടിവരുമെന്നാണു ഫ്രാന്‍സിസിന്റെ കണക്കുകൂട്ടല്‍. മുന്‍ എം.പിയെന്ന നിലയില്‍ ഇടുക്കിക്കായി വിലപേശാന്‍ അദ്ദേഹത്തിനു ബുദ്ധിമുട്ടുണ്ടാകില്ല. കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞ് ജോസഫിനൊപ്പം കൂടിയ ജോണി നെല്ലൂരിന്റെ സ്വപ്‌നങ്ങളില്‍ മൂവാറ്റുപുഴയും കുട്ടനാടുമുണ്ട്. ഏറ്റുമാനൂരിനു ''ടിക്കറ്റ്'' എടുക്കാനാണു പ്രിന്‍സ് ലൂക്കോസിന്റെ മോഹം.
കോട്ടയം ജില്ലയില്‍ കേരളാ കോണ്‍ഗ്രസ് (എം) മത്സരിച്ച അഞ്ച് സീറ്റില്‍ നാലും തിരിച്ചെടുക്കാമെന്നതാണു കോണ്‍ഗ്രസിലെ െഭെമീകാമുകരുടെ പ്രതീക്ഷ. ജോസഫ് പക്ഷത്തെ മോന്‍സ് ജോസഫിന്റെ കടുത്തുരുത്തിയൊഴികെ ഏറ്റുമാനൂര്‍, പൂഞ്ഞാര്‍, പാലാ, ചങ്ങനാശേരി മണ്ഡലങ്ങളിലാണു കോണ്‍ഗ്രസിന്റെ നോട്ടം. ചങ്ങനാശേരി എം.എല്‍.എയും ജോസഫ് പക്ഷത്തെ പ്രമുഖനുമായ സി.എഫ്. തോമസ് ഇനി മത്സരത്തിനില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അതു കെ.സി. ജോസഫിനു വേണ്ടി ചോദിച്ചുവാങ്ങാനാണു കോണ്‍ഗ്രസ് നീക്കം. ജോസി സെബാസ്റ്റിയനും ചങ്ങനാശേരിയില്‍ നോട്ടമുണ്ട്. പാലായില്‍ അര''െക്കെ'' നോക്കാനുള്ള ശ്രമത്തിലാണു ജോസഫ് വാഴയ്ക്കന്‍. പൂഞ്ഞാറിനായി ടോമി കല്ലാനിയും ഏറ്റുമാനൂരിനായി ലതികാ സുഭാഷും ഫിലിപ്പ് ജോസഫും കച്ചമുറുക്കുന്നു.
കേരളാ കോണ്‍ഗ്രസ് (സെക്കുലര്‍) പുനരുജ്ജീവിപ്പിച്ച് അതൃപ്തരെ ആകര്‍ഷിക്കാനാണു ജനപക്ഷം നേതാവും പൂഞ്ഞാര്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജിന്റെ നീക്കം. അതിനായി ജനപക്ഷം ഉപേക്ഷിച്ച് കേരളാ കോണ്‍ഗ്രസ് ബ്രാന്‍ഡ് വീണ്ടും പൊടിതട്ടിയെടുത്തേക്കും. ജോസിനെ വിട്ടാലും ജോസഫിലേക്കു പോകാന്‍ താത്പര്യമില്ലാത്തവരെയാണു ജോര്‍ജ് വലവീശുന്നത്. അതിനിടയില്‍ വീണ്ടും വാതില്‍ തുറന്ന് പുതിയതന്ത്രം മെനയുകയാണ് യുഡിഎഫ്. പുറത്തായതിനു കണ്‍വീനര്‍ ബെന്നി ബഹനാനെ പഴിചാരി രക്ഷപ്പെടാനാണ് ശ്രമം.
നേതാക്കള്‍ കൂടിയാലോചിച്ച് െകെക്കൊണ്ട തീരുമാനം ശരിയായി പ്രഖ്യാപിക്കുന്നതില്‍ കണ്‍വീനര്‍ക്ക് വീഴ്ചപറ്റിയെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. യോഗതീരുമാനങ്ങള്‍ വിശദീകരിച്ച പത്രസമ്മേളനത്തില്‍ കണ്‍വീനറെ പരസ്യമായി ന്യായീകരിച്ചുകൊണ്ട് മാധ്യമങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് പ്രതിപക്ഷനേതാവ് ശ്രമിച്ചതെങ്കിലും യോഗത്തിന്റെ വികാരം മറിച്ചായിരുന്നു. തീരുമാനം പ്രഖ്യാപിച്ച പത്രസമ്മേളനത്തില്‍ ജോസ്പക്ഷത്തിന് മുന്നണിയില്‍ തുടരാന്‍ ധാര്‍മികാവകാശം നഷ്ടപ്പെട്ടെന്ന് കണ്‍വീനര്‍ പറഞ്ഞതാണ് അവരെ പുറത്താക്കിയെന്ന വ്യാഖ്യാനത്തിന് കാരണമായതെന്ന് നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഏതെങ്കിലും കക്ഷിയെ മുന്നണിയില്‍നിന്ന് പുറത്താക്കുന്ന രീതി യു.ഡി.എഫില്‍ ഇല്ല. അവരെ പുറത്താക്കിയെന്ന് വാര്‍ത്തവന്നത് നന്നായില്ല.
അങ്ങനെ വന്നതോടെ അവര്‍ക്ക് വീരപരിവേഷം കിട്ടി. ഇക്കാര്യത്തില്‍ കുറച്ചുകൂടി ജാഗ്രത വേണ്ടിയിരുന്നു. എന്നാല്‍ നേതൃത്വം ഇടപെട്ട് ഉണ്ടാക്കിയ ധാരണ പാലിക്കാത്ത ജോസ് വിഭാഗത്തെ മുന്നണിയോഗത്തിന് ഇനി വിളിക്കേണ്ടെന്ന തീരുമാനം ശരിയാണ്. അക്കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് ഇനി മൂന്നുമാസത്തെ കാലാവധി മാത്രമാണുള്ളത്. അതിനാല്‍ ധാരണ പാലിക്കേണ്ട കാര്യത്തില്‍ സമയപരിധി നല്‍കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.
അതെല്ലങ്കില്‍ ഭരണകാലാവധി അവസാനിക്കുേമ്പാള്‍ മുന്നണിയിലേക്ക് മടങ്ങിവരാന്‍ അവര്‍ ശ്രമിച്ചാല്‍ പ്രതിസന്ധിയാകുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. മൂന്നുമാസത്തെ ഭരണകാലാവധി കഴിഞ്ഞ് ജോസ് വിഭാഗം മടങ്ങിവന്ന് വീണ്ടും ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് ജോസഫ് പക്ഷത്തെ മോന്‍സ് ജോസഫും വ്യക്തമാക്കി.
ജോസ്പക്ഷത്തെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരാന്‍ അങ്ങോട്ടുപോയി അവരുമായി ചര്‍ച്ചനടത്തേണ്ടെന്നും അവര്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി പ്രാമുഖ്യം നല്‍കേണ്ടന്നും യോഗത്തില്‍ ധാരണയായി. വിവാദമായ കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് പക്ഷത്തിന്റെ െകെവശമാണെങ്കിലും അവിശ്വാസം കൊണ്ടുവരേണ്ടെന്നും യു.ഡി.എഫ് യോഗം തീരുമാനിച്ചു.
ജോസ് വിഭാഗത്തെ യു.ഡി.എഫില്‍നിന്നു പുറത്താക്കിയിട്ടില്ലെന്നും മുന്നണിയോഗങ്ങളില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്നാണു തീരുമാനിച്ചതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ്. യോഗത്തിനുശേഷമായിരുന്നു മുന്നണി ചെയര്‍മാന്‍ കൂടിയായ ചെന്നിത്തലയുടെ പ്രതികരണം. കേരളാ കോണ്‍ഗ്രസ് യു.ഡി.എഫിന്റെ അവിഭാജ്യഘടകമാണ്. തീരുമാനം തിരുത്തിയാല്‍ ജോസ് പക്ഷത്തിനു യു.ഡി.എഫ്. യോഗങ്ങളിലേക്കു മടങ്ങിവരാം. മൂന്നുമാസം മാത്രം കാലാവധിയുള്ള ഒരു സ്ഥാനത്തേക്ക് നാലുമാസം ചര്‍ച്ചനടത്തിയിട്ടും തീരുമാനമുണ്ടാക്കാന്‍ കഴിയാത്തതു മുന്നണിക്കു തിരിച്ചടിയാകും.
അതുകൊണ്ടാണ് അത്തരമൊരു തീരുമാനമെടുത്തത്. ജോസിനെ മുന്നണിയില്‍നിന്നു പുറത്താക്കിയതായി പറഞ്ഞിട്ടില്ല. യു.ഡി.എഫ്. യോഗങ്ങളില്‍ പങ്കെടുപ്പിക്കില്ലെന്നു പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. കേരളാ കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടായപ്പോള്‍ ഇരുകൂട്ടരെയും ഒന്നിച്ചുകൊണ്ടുപോകാനാണു ശ്രമിച്ചത്. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് നാലുമാസം ചര്‍ച്ച നടത്തിയിട്ടും തീരുമാനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. യു.ഡി.എഫ്. നേതൃത്വം മുന്‍െകെയെടുത്തുണ്ടാക്കിയ ധാരണയെ ജോസ് പക്ഷം തള്ളിപ്പറഞ്ഞതിനാലാണു മുന്നണിയോഗത്തില്‍ വിളിക്കേണ്ടെന്നു തീരുമാനിച്ചത്.
അച്ചടക്കവും യോജിപ്പുമില്ലാതെ ഒരു മുന്നണിക്കും മുന്നോട്ടുപോകാനാവില്ല. ഇനി മൂന്നുമാസമാണു കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റിനു കാലാവധിയുള്ളത്. അതിനകം രാജിവച്ചാല്‍ ജോസ് പക്ഷത്തിനു മുന്നണിയിലേക്കു മടങ്ങിവരാം-രമേശ് പറഞ്ഞു. മുന്നണിയില്‍നിന്നു പുറത്താക്കപ്പെട്ട ജോസ് പക്ഷത്തിന്റെ െവെകാരിക പ്രതികരണങ്ങള്‍ തിരിച്ചടിയാകുമെന്നാണു യു.ഡി.എഫ്. വിലയിരുത്തല്‍. എന്നാല്‍, അങ്ങോട്ടുപോയി ചര്‍ച്ച വേണ്ടെന്നും ജോസിന്റെ പ്രതികരണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി വേണ്ടെന്നും യു.ഡി.എഫ്. തീരുമാനിച്ചു.
from mangalam.com https://ift.tt/3dSYERs
via IFTTT
No comments:
Post a Comment