കോൺഗ്രസ് നേതാവിന് കോവിഡ്; മകന്റെ വിവാഹത്തിനെത്തിയ നൂറോളംപേർ ക്വാറന്റീനിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 23, 2020

കോൺഗ്രസ് നേതാവിന് കോവിഡ്; മകന്റെ വിവാഹത്തിനെത്തിയ നൂറോളംപേർ ക്വാറന്റീനിൽ

ചെർപ്പുളശ്ശേരി: ചളവറയിലെ കോൺഗ്രസ് നേതാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്ന ചളവറ പഞ്ചായത്ത് പ്രസിഡന്റും രണ്ട് അംഗങ്ങളും വിവിധ കക്ഷിനേതാക്കളും അടക്കം നൂറോളംപേർ ഹോം ക്വാറന്റീനിൽ. 18-ന് കോൺഗ്രസ് നേതാവിന്റെ കയിലിയാട്ടെ വീട്ടിലായിരുന്നു വിവാഹം. വിവാഹപ്പന്തൽ ഒരുക്കാനെത്തിയ നെല്ലായ സ്വദേശിയായ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. പിന്നാലെ നടത്തിയ പരിശോധനയിൽ കോൺഗ്രസ് നേതാവിനും രോഗം സ്ഥിരീകരിച്ചു. ഇതേത്തുടർന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം പഞ്ചായത്ത് പ്രസിഡന്റും മൂന്ന്, ആറ് വാർഡംഗങ്ങളും ഉൾപ്പെടെ വിവാഹത്തിൽ പങ്കെടുത്ത നൂറോളംപേർ ഹോം ക്വാറന്റീനിൽ പ്രവേശിച്ചത്. ശനിയാഴ്ച ആന്റിജൻ പരിശോധന പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവർക്കെല്ലാം ആന്റിജൻ പരിശോധന നടത്താൻ പഞ്ചായത്ത് ഭരണസമിതിയോഗം തീരുമാനിച്ചു. Content Highlights:covid confirmed to Congress leader; hundred people attended sons wedding in Quarantine


from mathrubhumi.latestnews.rssfeed https://ift.tt/2ZVzIFf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages