കോടികളുടെ ചീട്ടുകളി: ഇൻസ്പെക്ടർ കുറ്റക്കാരനെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 23, 2020

കോടികളുടെ ചീട്ടുകളി: ഇൻസ്പെക്ടർ കുറ്റക്കാരനെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

കോട്ടയം: കോടികൾ മറിയുന്ന മണർകാട്ടെ ചീട്ടുകളി കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡ് വിവരം ചോർത്തുകയും നടത്തിപ്പുകാരനുമായി അവിഹിത ഇടപെടലുകൾ നടത്തുകയുംചെയ്ത സംഭവത്തിൽ മണർകാട് ഇൻസ്പെക്ടർ കുറ്റക്കാരനാണെന്ന് കാണിച്ച് സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവി ജി.ജയദേവിന് അന്വേഷണ റിപ്പോർട്ട് നൽകി. കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. അനീഷ് വി.കോര സമർപ്പിച്ച റിപ്പോർട്ട് ജില്ലാ പോലീസ് മേധാവി എറണാകുളം റേഞ്ച് ഐ.ജി.ക്ക് കൈമാറി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർക്കെതിരായ നടപടിയിൽ ഐ.ജി. തീരുമാനമെടുക്കും. റെയ്ഡിനെതുടർന്ന്, സ്ഥലം ഇൻസ്പെക്ടറായ രതീഷ് കുമാറും ചീട്ടുകളികേന്ദ്രം നടത്തിപ്പുകാരനുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തു വന്നതിനെത്തുടർന്നാണ് അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടത്. മണർകാട് ഇൻസ്പെക്ടർ നടത്തിപ്പുകാരന് വഴിവിട്ട സഹായം ചെയ്തിരുന്നതായും സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. റെയ്ഡ് നടന്ന ക്ലബ്ബിൽ ചീട്ടുകളി നടക്കുന്നിെല്ലന്ന് ജില്ലാ പോലീസ് മേധാവിയെ ഇൻസ്പെക്ടർ തെറ്റിദ്ധരിപ്പിച്ചു. പോലിസിന്റെ ഒൗദ്യോഗിക രഹസ്യവിവരങ്ങൾ ചീട്ടുകളി നടത്തിപ്പുകാരന് ചോർത്തിക്കൊടുത്തു. നടത്തിപ്പുകാരന്റെ തിരുവഞ്ചൂരിലെ വിട്ടിൽ റെയ്ഡിനെത്തിയെങ്കിലും വീട്ടിനുള്ളിൽ കയറാതെ മടങ്ങി, പരിശോധന നടത്തിയെന്ന് ഉന്നത ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു. മണർകാട് സ്റ്റേഷനിലെ ചില പോലീസ് ഉദ്യോഗസ്ഥരും നടത്തിപ്പുകാരനിൽനിന്ന് മാസപ്പടി വാങ്ങിയിരുന്നതായി റിപ്പോർട്ടിൽ സൂചനയുള്ളതായാണ് വിവരം. ചീട്ടുകളികേന്ദ്രത്തിൽനിന്ന് പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം കണ്ടെത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സഹായം തേടാനും പോലീസ് ആലോചിക്കുന്നു. 18 ലക്ഷത്തോളം രൂപയാണ് റെയ്ഡിൽ പിടിച്ചെടുത്തത്. ജില്ലയിലും തമിഴ്നാട്ടിലുമുള്ള രണ്ട് മതനേതാക്കൾ നടത്തിപ്പുകാരന് കണക്കിൽപ്പെടാത്ത പണം കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ജില്ലയിലെ മതനേതാവും രാഷ്ട്രീയനേതാവും ചേർന്നാണ് നടത്തിപ്പുകാരന് സംരക്ഷണമൊരുക്കുന്നതെന്നും സൂചന ലഭിച്ചു. കോടികളുടെ ബ്ലേഡ് പണമിടപാടും ഇവിടെ നടക്കുന്നുണ്ട്. ഒന്നുമില്ലായ്മയിൽനിന്ന് ഏതാനും വർഷങ്ങൾക്കുള്ളിൽ കോടികളുടെ വളർച്ചയാണ് ചീട്ടുകളി നടത്തിപ്പുകാരൻ നേടിയത്. മാസങ്ങൾക്കുമുന്പ് പീരുമേട്ടിൽ നൂറേക്കറോളം ഏലത്തോട്ടം വാങ്ങി. ചീട്ടുകളിക്കാനെത്തുന്ന പത്തനംതിട്ട സ്വദേശി അഞ്ചുകോടി രൂപ ബ്ലേഡ് പലിശയ്ക്ക് പണംവാങ്ങിയശേഷം തോട്ടം എഴുതി നൽകുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇടുക്കി ജില്ലയിലെ ഒരു ഡിവൈ.എസ്.പി. ഉൾപ്പെടെയുള്ള സംഘം വേട്ടയാടിപിടിച്ച പന്നിയിറച്ചിയുൾപ്പെടെ മദ്യസൽക്കാരം നടത്തി. ഈ ഡിവൈ.എസ്.പി.യെ പങ്കാളിയാക്കി തോട്ടത്തിലെ ബംഗ്ലാവിൽ ചീട്ടുകളി ക്ലബ്ബ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് നടത്തിപ്പുകാരൻ. സൽക്കാരത്തിൽ പോലീസ് തലപ്പത്ത് സ്വാധീനമുള്ള ചേർത്തല സ്വദേശിയും വനംവകുപ്പ് ഉദ്യോഗസ്ഥനും പങ്കെടുത്തതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഡിെവെ.എസ്.പി. ജെ.സേന്താഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. Content Highlights:Gambling-Special Branch reports that the inspector is guilty


from mathrubhumi.latestnews.rssfeed https://ift.tt/3fXhF7p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages