നയതന്ത്രബാഗേജ് വഴി എത്തിച്ച സ്വര്‍ണം തമിഴ്നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 23, 2020

നയതന്ത്രബാഗേജ് വഴി എത്തിച്ച സ്വര്‍ണം തമിഴ്നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടത്തി

കൊച്ചി: നയതന്ത്രബാഗേജ് വഴി മുമ്പുകടത്തിയ സ്വർണം തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കും മഹാരാഷ്ട്രയിലെ സാംഗ്ളിയിലേക്കും കൊണ്ടുപോയെന്ന് വെളിപ്പെടുത്തൽ. കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള റമീസിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. നയതന്ത്രബാഗേജിൽ അവസാനം വന്ന 30 കിലോ സ്വർണം തടഞ്ഞുവെന്നറിഞ്ഞപ്പോൾ നേരത്തേ എത്തിച്ചിരുന്ന സ്വർണത്തിൽ നല്ലൊരുപങ്കും റോഡുമാർഗം കടത്തി. ഇത് പരമ്പരാഗത സ്വർണവ്യാപാരികൾക്ക് വിൽക്കുകയായിരുന്നുവെന്നാണ് മൊഴി. വെള്ളിയാഴ്ച എൻ.െഎ.എ.യുടെ കസ്റ്റഡി അവസാനിക്കുന്ന സ്വപ്നയേയും സന്ദീപിനേയും ചോദ്യംചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചു. കസ്റ്റംസിന്റെ കസ്റ്റഡിയിൽ കിട്ടിയശേഷം ഇവരെ ചോദ്യംചെയ്യാനായിരുന്നു തീരുമാനം. എന്നാൽ, എൻ.െഎ.എ. കസ്റ്റഡിയിലിരിക്കെത്തന്നെ ചോദ്യംചെയ്യാമെന്നും അത് മൊഴിയായി കണക്കാക്കുമെന്നും നിയമോപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. സ്വർണം സൂക്ഷിക്കുന്നതിനുപരി കടത്തിനുള്ള വഴിയായാണ് കേരളത്തെ സംഘങ്ങൾ കണ്ടിരുന്നത്. തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലിന്റെ കോഫീഷോപ്പിലിരുന്നുള്ള ചർച്ചയിലാണ് നയതന്ത്രബാഗേജ് വഴി സ്വർണം കടത്താനുള്ള തന്ത്രം പ്രതികൾ ആവിഷ്കരിച്ചത്. തുടർന്ന് ഡമ്മി ബാഗിൽ പരീക്ഷണം നടത്തി. സ്വപ്ന മറ്റൊരു വിവാഹവും കഴിച്ചു ഖത്തറിൽ താമസിക്കുന്നതിനിടയ്ക്ക് സ്വപ്ന മറ്റൊരു വിവാഹം കഴിച്ചതായി റമീസ് ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. രണ്ടാം ഭർത്താവും കുട്ടികളും ഖത്തറിലുള്ളപ്പോഴാണ് അവിടെത്തന്നെയുള്ള മറ്റൊരാളെ മുസ്ലിം മതാചാരപ്രകാരം വിവാഹം കഴിച്ചത്. അവിടെ ജയിലിലായിരുന്ന ഇയാളെ കാണാനും ചോദ്യംചെയ്യാനുമുള്ള നീക്കം കസ്റ്റംസ് തുടങ്ങിയിട്ടുണ്ട്. കള്ളക്കടത്ത് സ്വർണം ഉപയോഗിച്ച് ആരംഭിച്ച സ്ഥാപനങ്ങളുടെ പട്ടിക കസ്റ്റംസ് തയ്യാറാക്കുന്നുണ്ട്. ഇവയുടെ സ്വത്ത് കണ്ടുകെട്ടാൻ നിയമപരമായി തടസ്സമില്ലെന്നാണ് കസ്റ്റംസ് അധികൃതർ മാതൃഭൂമിയോട് പറഞ്ഞത്. Content Highlights:smuggled gold Crossed the border to Tamil Nadu and Maharashtra


from mathrubhumi.latestnews.rssfeed https://ift.tt/39oCMNi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages