നിയമസഭയില്‍ ഭൂരിപക്ഷമുണ്ട്, സഭാ സമ്മേളനം ഉടന്‍ വിളിക്കും- അശോക് ഗഹലോത്ത്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 23, 2020

നിയമസഭയില്‍ ഭൂരിപക്ഷമുണ്ട്, സഭാ സമ്മേളനം ഉടന്‍ വിളിക്കും- അശോക് ഗഹലോത്ത്‌

ജയ്പൂർ: രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗഹലോത്ത്. സഭാ സമ്മേളനം ഉടൻ വിളിക്കും. കോൺഗ്രസ് എംഎൽഎമാർ ഒറ്റക്കെട്ടാണെന്നും സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്നും ആദ്ദേഹം വ്യക്തമാക്കി. സച്ചിൻ പൈലറ്റിനൊപ്പമുള്ള വിമത എംഎൽഎമാരിൽ ചിലർ സമ്മേളത്തിൽ പങ്കെടുക്കുമെന്നാണ് ഗഹലോത്ത് പക്ഷത്തിന്റെ പ്രതീക്ഷ. വിമത എംഎൽഎമാരെ കൂടാതെ തന്നെ സർക്കാരിന് ഭൂരിപക്ഷമുണ്ട്. ഈ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് സഭയിലേക്ക് പോകുന്നത്. അവിടെ ഭൂരിപക്ഷം തെളിയിക്കുമെന്നും ഗഹലോത്ത് കൂട്ടിച്ചേർത്തു. എംഎൽമാരുടെ എണ്ണത്തിൽ പാർട്ടിക്ക് ആത്മവിശ്വാസമുണ്ട്. ഭൂരിപക്ഷം തെളിയിക്കാൻ ഉചിതമായ സമയത്ത് നിയമസഭാ സമ്മേളനം വിളിക്കുമെന്ന് കോൺഗ്രസ് വക്താവ് അജയ് മാക്കനും വ്യാഴാഴ്ച വ്യക്തമാക്കി. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായതിനെക്കാൾ കൂടുതൽ എംഎൽമാരുടെ പിന്തുണ സർക്കാരിനുണ്ടെന്ന് രാജസ്ഥാൻ പിസിസി പ്രസിഡന്റ് ഗോവിന്ദ് സിങ് ദോത്സാരെയും അഭിപ്രായപ്പെട്ടു. വിമത എംഎൽഎമാർക്ക് സ്പീക്കർ അയച്ച അയോഗ്യത നോട്ടീസിനെതിരായ ഹർജിയിൽ രാജസ്ഥാൻ ഹൈക്കോടതി വെള്ളിയാഴ്ച രാവിലെ 10.30നാണ് വിധി പറയുക. ഇതിന് മുന്നോടിയായി ഗവർണർ കാൽരാജ് മിശ്രയുമായി കഴിഞ്ഞ ദിവസം ഗഹ് ലോത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. 20 മിനിറ്റോളം നീണ്ട ചർച്ചയിൽ സഭാ സമ്മേളനം വിളിക്കുന്നതിനെക്കുറിച്ചാണ് ഇരുവരും സംസാരിച്ചതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. content highlights:We Have Full Majority, Will Call Rajasthan Assembly Session Very Soon, Says CM Gehlot


from mathrubhumi.latestnews.rssfeed https://ift.tt/30K4vEn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages