കോട്ടയം: മണര്‍കാട് ക്രൗണ്‍ ക്ലബ് ചൂതാട്ടക്കേസിലെ പ്രതി മാലം സുരേഷിനെ സഹായിക്കണമെന്നാവശ്യപ്പെട്ട് 2017-ല്‍ മൈലാപ്പൂര്‍ ആര്‍ച്ച് ബിഷപ് ഡോ.എ.എം. ചിന്നപ്പ അയച്ച കത്ത് പുറത്ത്. ചങ്ങനാശേരിയിലെ ആദിത്യ ടവറുമായി ബന്ധപ്പെട്ടു സുരേഷിനെതിരായ പരാതി ഒത്തുതീര്‍പ്പാക്കാന്‍ സി.പി.എം. നേതൃത്വത്തിന്റെ സഹായം തേടണമെന്നാവശ്യപ്പെട്ടാണു മധ്യകേരളത്തിലെ ഒരു വൈദികനു ബിഷപ് കത്തയച്ചത്. മാലം സുരേഷിന്റെ നേതൃത്വത്തില്‍ പിന്നീടു ചൂതാട്ടകേന്ദ്രമായി മാറിയ ക്രൗണ്‍ ക്ലബ് 2017-ല്‍ ഉദ്ഘാടനം ചെയ്തതും ബിഷപ് ചിന്നപ്പയാണ്.
സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മന്ത്രി ഇ.പി. ജയരാജനെയും കാണുമ്പോള്‍ പ്രശ്‌നപരിഹാരത്തിനു സഹായം അഭ്യര്‍ഥിക്കണമെന്നാവശ്യപ്പെട്ടാണു വൈദികനു ബിഷപ് കത്തിയച്ചത്. ചങ്ങനാശേരിയിലെ ആദിത്യ ടവറുമായി പ്രശ്‌നമുള്ള സുരേഷ് തന്റെ പേരക്കുട്ടിയാണെന്നും ബിഷപ് കത്തില്‍ പറയുന്നു. ഉന്നതരുമായുള്ള ബന്ധമായിരുന്നു ക്രൗണ്‍ ക്ലബിലെ ലക്ഷങ്ങള്‍ മറിയുന്ന ചീട്ടുകളിക്കു മറ. സുരേഷിന്റെ ആഡംബരവസതിയില്‍ ഉന്നതരുടെ നിത്യസന്ദര്‍ശനമുണ്ടെന്നു നാട്ടുകാരും ആരോപിച്ചിരുന്നു.
സി.പി.എം. നേതാക്കള്‍, പോലീസ് മേധാവി, എം.എല്‍.എ, മൈലാപ്പൂര്‍ ബിഷപ് എന്നിവരും ചീട്ടുകളി ക്ലബ് നടത്തിപ്പുകാരുമൊത്തുള്ള ചിത്രങ്ങളും പുറത്തുവന്നു. മണര്‍കാട് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള പോലീസുകാരെ ഉന്നതസ്വാധീനത്തിന്റെ പേരിലും പണം നല്‍കിയുമാണു ചൊല്‍പ്പടിക്കു നിര്‍ത്തിയിരുന്നത്. മുഖ്യമന്ത്രിയുമായി വ്യക്തിപരമായ അടുപ്പമുണ്ടെന്നും സുരേഷ് പ്രചരിപ്പിച്ചിരുന്നു.
ചീട്ടുകളി ക്ലബ്ബില്‍നിന്നു പോലീസ് പിടികൂടിയ മൊെബെല്‍ ഫോണുകള്‍ സ്‌റ്റേഷനില്‍നിന്നു മാറ്റിയെന്നും വേറേ ഫോണുകളാണു തൊണ്ടിയായി സൂക്ഷിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. റെയ്ഡില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥരുടെയെല്ലാം മൊഴി രേഖപ്പെടുത്തിയി. സുരേഷുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ മണര്‍കാട് ഇന്‍സ്‌പെക്ടര്‍ രതീഷ്‌കുമാര്‍ ശ്രമിച്ചെന്നു വ്യക്തമായ സാഹചര്യത്തിലാണിത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലക്കാരായ 43 പേരാണു ചൂതാട്ടകേന്ദ്രത്തില്‍നിന്നു പിടിയിലായത്. മൊഴി രേഖപ്പെടുത്താനായി ഇവരോടു ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/337UwLZ
via IFTTT
No comments:
Post a Comment