തിരുവനന്തപുരം: കേരളത്തില്‍ രണ്ടു ദിവസമായി മഴ തകര്‍ത്തുപെയ്യുകയാണ്. ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്ന് കാലാവാസ്ഥാ വകുപ്പ് പറയുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ പ്രളയത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന സൂചന.
ആഗോളതാപനത്തിന്റെ ഫലമായി മണ്‍സൂണ്‍ പ്രവാഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കാലവര്‍ഷത്തെ സംബന്ധിച്ച കൃത്യമായ പ്രവചനങ്ങള്‍പോലും അസാധ്യമാക്കുന്നതായി സെന്റര്‍ ഫോര്‍ എര്‍ത്ത് റിസര്‍ച്ച് ആന്‍ഡ് എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റിലെ കാലാവസ്ഥാ വിദഗ്ധനായ ഡോ. വേണു ജി. നായര്‍ പറഞ്ഞു. എന്നാല്‍, കേരളത്തില്‍ കൂടുതല്‍ മഴപെയ്യാന്‍ അനുകൂലമായ അന്തരീക്ഷമാറ്റം ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
ഓഗസ്റ്റ് രണ്ടുമുതല്‍ 20 വരെ സാധാരണയിലും കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന സൂചന. കഴിഞ്ഞ രണ്ടുവര്‍ഷവും പ്രളയമുണ്ടായത് ഓഗസ്റ്റ് എട്ടുമുതലുള്ള ദിവസങ്ങളില്‍ ലഭിച്ച അതിതീവ്രമഴ കാരണമാണ്. ഇത്തവണയും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
from mangalam.com https://ift.tt/30bkufy
via IFTTT
No comments:
Post a Comment