പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സോമന്‍ മിത്ര അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 29, 2020

പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സോമന്‍ മിത്ര അന്തരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ പിസിസി അധ്യക്ഷൻ സോമൻ മിത്ര (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ 1.30 ഓടെ ആയിരുന്നു അന്ത്യം. ഹൃദയ,വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഈ മാസം ആദ്യം സോമൻ മിത്രയെ കൊൽക്കത്തയിലെ ആശുപത്രയിൽ പ്രവേശിപ്പിച്ചിരുന്നു. സോമൻ മിത്രയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്. 1972 മുതൽ 2006 വരെ ചൗരിംഗീ ജില്ലയിലെ സിയാൽദ മണ്ഡലത്തെയാണ് നിയമസഭയിൽ പ്രതിനിധീകരിച്ചത്. 2019-ൽ ഇടതുപക്ഷവുമായി സംഖ്യമുണ്ടാക്കുന്നതിൽ സോമൻ മിത്രയുടെ നിലപാടാണ് നിർണായകമായത്.2008-ൽ കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടിയുണ്ടാക്കിയ സോമൻ മിത്ര 2009-ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. 2009 മുതൽ 2014-വരെ ഡയമണ്ട് ഹാർബർ ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് തൃണമൂൽ എംപിയായിരുന്നു. 2014-ൽ തൃണമൂലുമായുള്ള ബന്ധം വിച്ഛേദിച്ച് അദ്ദേഹം കോൺഗ്രസിലേക്ക് മടങ്ങി. Content Highlights:West Bengal Congress chief Somen Mitra passes away


from mathrubhumi.latestnews.rssfeed https://ift.tt/2DmEK4I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages