റീബില്‍ഡ് കേരള ഓഫീസിന് ലക്ഷ്മി നായരുടെ ഫ്‌ളാറ്റ് വന്നതിന് പിന്നിലും സംശയം; ഇതേ കെട്ടിടത്തില്‍ ശിവശങ്കറിനു താമസിക്കാന്‍ ഇടം കിട്ടിയത് ലക്ഷങ്ങള്‍ പാട്ടത്തുക നല്‍കി എടുത്തതിനു പ്രത്യുപകാരം? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 16, 2020

റീബില്‍ഡ് കേരള ഓഫീസിന് ലക്ഷ്മി നായരുടെ ഫ്‌ളാറ്റ് വന്നതിന് പിന്നിലും സംശയം; ഇതേ കെട്ടിടത്തില്‍ ശിവശങ്കറിനു താമസിക്കാന്‍ ഇടം കിട്ടിയത് ലക്ഷങ്ങള്‍ പാട്ടത്തുക നല്‍കി എടുത്തതിനു പ്രത്യുപകാരം?

കോട്ടയം: സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചന നടന്നെന്നു കരുതുന്ന സല്‍സാര്‍ ഹെതര്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ റീബില്‍ഡ് കേരള പ്രളയാനന്തര പുനര്‍നിര്‍മാണ പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ ഓഫീസ് വാടകയ്‌ക്കെടുത്തതും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം. ശിവശങ്കരന്റെ താല്‍പ്പര്യത്തിലെന്നു റിപ്പോര്‍ട്ട്. സി.പി.എമ്മുമായി ഏറെ അടുപ്പമുള്ള കുടുംബത്തില്‍നിന്നുള്ള, ലോ അക്കാഡമി ഉടമ ലക്ഷ്മി നായരുടെ ഫ്‌ളാറ്റ് ഓഫീസാക്കാന്‍ തീരുമാനിച്ചതു വിവാദമായിരുന്നു. സെക്രട്ടേറിയറ്റില്‍ ഇടമുണ്ടായിട്ടും ഈ ഫ്‌ളാറ്റ് തെരഞ്ഞെടുത്തതും ക്രമീകരണങ്ങളൊരുക്കാന്‍ വന്‍തുക ചെലവഴിച്ചതും പരക്കെ ചര്‍ച്ചയായി.

ലോ അക്കാഡമിയുടെ പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച ശേഷം ഈ ട്രസ്റ്റിന്റെ പേരിലാണ് സെക്രട്ടേറിയറ്റിനു സമീപമുള്ള പുന്നന്‍ റോഡിന്റെ അരികില്‍ ഈ കെട്ടിടസമുച്ചയം നിര്‍മിച്ചത്. റീബില്‍ഡ് കേരളയുടെ കണ്‍സള്‍ട്ടന്റായി കെ.പി.എം.ജി. എന്ന കമ്പനി വന്നതും വലിയ വിവാദമായിരുന്നു. ചട്ടവിരുദ്ധമായി നിര്‍മിച്ചതെന്ന ആരോപണത്തിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന കെട്ടിടത്തില്‍ ഓഫിസ് എടുക്കരുതെന്ന് മുതിര്‍ന്ന ചില ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും ശിവശങ്കറിന്റെ നിര്‍ബന്ധം വിജയിച്ചെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ലക്ഷങ്ങള്‍ പാട്ടത്തുക നല്‍കി ഓഫീസിനായി ഫ്‌ളാറ്റ് എടുത്തതിനു പ്രത്യുപകാരമായാണു ലക്ഷ്മി നായര്‍ ഇതേ കെട്ടിടത്തില്‍ ശിവശങ്കറിനു താമസിക്കാന്‍ ഫ്‌ളാറ്റ് നല്‍കിയതെന്ന സംസാരവും ഉച്ചത്തിലാകുകയാണ്.

ഈ കെട്ടിടത്തില്‍ റീബില്‍ഡ് കേരളയ്ക്ക് ഓഫീസ് ഒരുക്കുന്നതില്‍ സര്‍ക്കാരിനെയും സി.പി.എമ്മിനെയും സി.പി.ഐയെയും വിമര്‍ശിച്ച് വി.എസ്. അച്യുതാനന്ദന്റെ മുന്‍ പഴ്‌സണല്‍ സ്റ്റാഫ് അംഗം കെ.എം. ഷാജഹാന്‍ രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കു വേണ്ടി ചാരിറ്റബിള്‍ സൊെസെറ്റിയായി രൂപീകരിച്ച ലോ അക്കാഡമിക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി നല്‍കിയ ഭൂമിയില്‍ ചട്ടവിരുദ്ധമായി നിര്‍മിച്ച കെട്ടിടസമുച്ചയത്തില്‍ സര്‍ക്കാര്‍ ഓഫീസ് ഒരുക്കുന്നതിലായിരുന്നു ഷാജഹാന്റെ വിമര്‍ശനം. ഫ്‌ളാറ്റിന്റെ ഉടമസ്ഥാവകാശമുളള ട്രസ്്റ്റിന്റെ ഭരണകര്‍ത്താക്കളിലൊരാളായി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഡോ. എന്‍.കെ. ജയകുമാര്‍ പ്രവര്‍ത്തിക്കുന്നത് ഗൗരവമായി കാണേണ്ടതാണെന്നും ഷാജഹാന്‍ പറയുന്നു.



from mangalam.com https://ift.tt/3ja9nLp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages