ആലപ്പുഴ: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ഓണത്തിന് സൗജന്യ ഭക്ഷ്യധാന്യകിറ്റ് നൽകാൻ പൊതുവിതരണവകുപ്പ് ശ്രമംതുടങ്ങി. സർക്കാർ അനുമതികൂടി ലഭിച്ചാൽ ഉടൻ പ്രഖ്യാപനമുണ്ടാകും. സാമ്പത്തിക ബാധ്യതയാകുമെന്ന് പറഞ്ഞ് കഴിഞ്ഞവർഷം മുൻഗണനാ വിഭാഗത്തിനുപോലും ഓണക്കിറ്റ് നൽകിയിരുന്നില്ല. എന്നാൽ, കോവിഡ് നിയന്ത്രണ വിധേയമല്ലാത്തതിനാൽ ഓണക്കിറ്റ് നൽകണമെന്ന് പൊതുവിതരണവകുപ്പ് നിലപാടെടുക്കുകയായിരുന്നു. 88 ലക്ഷത്തോളം കുടുംബങ്ങൾക്ക് കിറ്റുനൽകാൻ 700 കോടി രൂപയെങ്കിലും വേണം. ഇതിന് ധനവകുപ്പ് അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയന്ത്രണങ്ങൾ ആദ്യമായി ഏർപ്പെടുത്തിയ സമയത്ത് എല്ലാവിഭാഗത്തിനും കിറ്റ് നൽകിയിരുന്നു. bb15 രൂപയുടെ അരി മുൻമാസങ്ങളിൽ വാങ്ങാത്തവർക്ക് bb15 രൂപനിരക്കിലുള്ള അരി ഈമാസം മുഴുവൻ നീല, വെള്ള കാർഡുടമകൾക്കും ഉണ്ടാവില്ല. മേയ്, ജൂൺ മാസങ്ങളിൽ വാങ്ങാത്തവർക്ക് മാത്രം ഈമാസം വാങ്ങാം. ഒരുമാസം വാങ്ങാൻ കഴിയാത്തവർക്ക് 10 കിലോയും രണ്ടുമാസം വാങ്ങാത്തവർക്ക് 20 കിലോയുമാണ് ലഭിക്കുക. 30 കിലോ വാങ്ങാൻ കഴിയുമെന്ന രീതിയിൽ കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. ഇത് പിന്നീട് 20 കിലോയാക്കി തിരുത്തി. bbഅതിതീവ്ര കണ്ടെയ്ൻമെന്റ് സോണുകളിൽ വിരലടയാളം വേണ്ട bbഅതിതീവ്ര കണ്ടെയ്ൻമെന്റ് സോണുകളിൽ റേഷൻവിതരണത്തിന് ഇനി കാർഡുടമയുടെ വിരലടയാളം വേണ്ട. കോവിഡ് വ്യാപകമായതിനെ തുടർന്നാണിത്. വിരലടയാളം എല്ലായിടത്തും ഒഴിവാക്കണമെന്നാണ് റേഷൻവ്യാപാരികളുടെ ആവശ്യം.
from mathrubhumi.latestnews.rssfeed https://ift.tt/3eHwKZf
via
IFTTT
No comments:
Post a Comment