തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌നയുടെ സ്വകാര്യജീവിതത്തെക്കുറിച്ചാണ് ഏറ്റവുമധികം ചര്‍ച്ചകള്‍ ഉണ്ടായത്. ആഡംബരജീവിതത്തിനായി സ്വപ്‌ന നടത്തിയ എല്ലാ കള്ളക്കളികളും ഇപ്പോള്‍ പുറത്തായിരിക്കുകയാണ്. ഉന്നതരെ സ്വപ്‌ന തന്റെ സൗന്ദര്യം കൊണ്ട് മയക്കിയാണ് കാര്യങ്ങള്‍ നേടിയതെന്ന് മുന്‍ ഡ്രൈവറുടെ വെളിപ്പെടുത്തല്‍...
ഗള്‍ഫിലാണ് സ്വപ്‌ന പഠിച്ചത്. അച്ഛന് അബുദാബി സുല്‍ത്താന്റെ ചീഫ് അക്കൗണ്ടന്റിന്റെ ഓഫീസിലായിരുന്നു ജോലി. കൊട്ടാരവളപ്പിലെ വില്ലയിലായിരുന്നു താമസിച്ചിരുന്നത്. പഠിച്ചത് അബുദാബിയിലെ ഇന്ത്യന്‍ സ്‌കൂളിലുമായിരുന്നു. പിന്നീട് അവിടെത്തന്നെ ജോലിയും കിട്ടി.
എന്നാല്‍, പിന്നീട് സ്വപ്‌നയുടെ വളര്‍ച്ച സ്വപ്‌ന തുല്യമായിരുന്നു.
വഴിവിട്ട ജീവിതമായിരുന്നു സ്വപ്‌നയുടേത്. കേസിലെ പ്രതിയായ സരിത്തിനെയും സ്വപ്‌ന വിവാഹം കഴിച്ചതായും പറയുന്നു. സ്വപ്‌നയാണ് തങ്ങളുടെ ജീവിതം തകര്‍ത്തതെന്ന് സരിത്തിന്റെ ഭാര്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സരിതുമായും വിവാഹ ജീവിതം നടത്തി എന്നും കോണ്‍സുലേറ്റിലെ ഒരു മുന്‍ ഡ്രൈവര്‍ പറയുന്നു.
വിവാഹിതയാകുന്നതിനു മുമ്പ് പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വീട്ടുകാരെ ഞെട്ടിച്ചു കൊണ്ട് തൊട്ടടുത്ത പള്ളിയിലെ വികാരിക്ക് ഒപ്പം ഒളിച്ചോടിയ കഥകള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. സ്വപ്‌നയ്ക്ക് കീഴില്‍ ഒരു ഗുണ്ട സംഘം തന്നെ ഉണ്ടായിരുന്നുവത്രേ. ഉന്നതബന്ധങ്ങള്‍ ഉണ്ടാക്കി ആഡംബരത്തില്‍ ജീവിക്കുകയായിരുന്നു സ്വപ്‌നയുടെ ലക്ഷ്യം. ഇങ്ങനെ സ്വപ്‌നയുടെ സൗന്ദര്യത്തില്‍ മയങ്ങി, വലയില്‍ വീണവര്‍ ഏറെ.
അറസ്റ്റ് ചെയ്തപ്പോഴുള്ള സ്വപ്‌നയുടെ ചിത്രം കണ്ട് എല്ലാവരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരുന്നു. യോഗ്യത ഇല്ലാതെ നേടിയ ജോലിയും അധികാരമോഹവുമെല്ലാം ഒടുവില്‍ തെറിച്ചപ്പോള്‍, ഇതിന് പിന്നാലെ കുടുങ്ങുന്നവര്‍ ആരെല്ലാമെന്ന് ഇനിയും വെളിപ്പെടാന്‍ ഇരിക്കുന്നതേ ഉള്ളൂ.
from mangalam.com https://ift.tt/2ZAXyGl
via IFTTT
No comments:
Post a Comment