ദേവസ്വം മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിന് കോവിഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 21, 2020

ദേവസ്വം മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിന് കോവിഡ്

കാഞ്ഞങ്ങാട്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണൽ സ്റ്റാഫ് അംഗം കാഞ്ഞങ്ങാട് രാവണീശ്വരം തണ്ണോട്ട് സ്വദേശിക്ക് കോവിഡ്. പ്രദേശത്തെ സി.പി.എം. ലോക്കൽ കമ്മിറ്റിയംഗം കൂടിയാണിയാൾ. കഴിഞ്ഞ ദിവസം ചേർന്ന ലോക്കൽ കമ്മിറ്റിയോഗത്തിൽ ഇയാൾ പങ്കെടുത്തിരുന്നു. ഇതിൽ സംബന്ധിച്ച അജാനൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരൻ ഉൾപ്പടെ പത്തിലേറെ ലോക്കൽ കമ്മിറ്റിയംഗങ്ങളും ക്വാറന്റീനിൽ പ്രവേശിച്ചു. ജൂൺ 19-നാണ് ഇയാൾ തിരുവനന്തപുരത്തുനിന്ന് നാട്ടിലെത്തിയത്. കരൾസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലുള്ള പിതൃസഹോദരപുത്രനെ പരിചരിക്കാൻ ദിവസങ്ങളോളം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പോയിവന്നിരുന്നു. കഴിഞ്ഞ ദിവസം ഈ പിതൃസഹോദരപുത്രന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ചൊവ്വാഴ്ച ആന്റിജൻ പരിശോധ നടത്തിയപ്പോഴാണ് ഇയാൾക്കും രോഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിൽ നിന്നാണോ നാട്ടിലെ മറ്റാരുടെയെങ്കിലും സമ്പർക്കത്തിലൂടെയാണോ രോഗം പകർന്നതെന്ന് വ്യക്തമല്ല. പ്രദേശത്തെ മഹിളാ അസോസിയേഷൻ പ്രവർത്തകരുടെ യോഗത്തിലും സി.പി.എം. തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലുമെല്ലാം ഇയാൾ പങ്കെടുത്തുവെന്നറിയുന്നു. പ്രദേശത്തെ നിരവധി കടകളിലും പോയിട്ടുണ്ട്. രാവണീശ്വരത്തെ ഒരു മാധ്യമപ്രവർത്തകനും ഇയാളുടെ സമ്പർക്കപ്പട്ടികയിലുണ്ട്. നൂറിലേറെപ്പേരുമായി ഇയാൾ സമ്പർക്കം പുലർത്തിയെന്നാണ് ആരോഗ്യപ്രവർത്തകരുടെ പ്രാഥമിക റിപ്പോർട്ട്. Content Highlights:covid confirmed to the personal staff of the Devaswom Minister


from mathrubhumi.latestnews.rssfeed https://ift.tt/39pjdog
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages