നികുതി പങ്കുവെക്കാൻ വികസനസൂചിക അടിസ്ഥാനമാക്കുന്നു; കേരളത്തിന് വീണ്ടും തിരിച്ചടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 21, 2020

നികുതി പങ്കുവെക്കാൻ വികസനസൂചിക അടിസ്ഥാനമാക്കുന്നു; കേരളത്തിന് വീണ്ടും തിരിച്ചടി

ന്യൂഡൽഹി : കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമിടയിൽ നികുതി പങ്കുവെക്കാൻ 'വികസനസൂചിക' മാനദണ്ഡമാക്കാനുള്ള പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ തീരുമാനം കേരളമടക്കമുള്ള തെക്കൻസ്ഥാനങ്ങൾക്ക് തിരിച്ചടിയാകും. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ മുന്നിട്ടുനിൽക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രവിഹിതം കുറയുമെന്നാണ് ആശങ്ക. ആളോഹരിവരുമാനം, വളർച്ച, വനമേഖല തുടങ്ങിയ മാനദണ്ഡങ്ങളാണ് ഇതുവരെ നികുതിപങ്കുവെക്കാനുള്ള ഫോർമുലയ്ക്ക് അടിസ്ഥാനമാക്കിയിരുന്നത്. ദരിദ്രസംസ്ഥാനങ്ങൾക്ക് മുന്നോട്ടുവരണമെങ്കിൽ ഈ മാനദണ്ഡങ്ങൾമാത്രം മതിയാവില്ലെന്നാണ് ധനകാര്യകമ്മിഷന്റെ നിലപാട്. 15-ാം ധനകാര്യകമ്മിഷന്റെ പരിഗണനാവിഷയങ്ങളിൽ 2011-ലെ സെൻസസ് അടിസ്ഥാനമായി നിശ്ചയിച്ചതിനെ തെക്കൻ സംസ്ഥാനങ്ങൾ എതിർത്തിരുന്നു. ജനസംഖ്യാനിയന്ത്രണം കൈവരിച്ച സംസ്ഥാനങ്ങൾക്ക് 2011-ലെ സെൻസസ് ദോഷം ചെയ്യുമെന്നായിരുന്നു ആശങ്ക. മുൻകമ്മിഷനുകൾ 1971-ലെ സെൻസസാണ് അടിസ്ഥാനമാക്കിയിരുന്നത്. കേരളം മുൻകൈയെടുത്ത് തെക്കൻ സംസ്ഥാനങ്ങളുടെ യോഗം വിളിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. എന്നിട്ടും വലിയ ഫലമുണ്ടായില്ല. ഒടുവിൽ നികുതിവിഹിതം കുറഞ്ഞു. അതുതന്നെയാണ് വീണ്ടും സംഭവിക്കാൻ പോകുന്നത്. 2021-'22 വർഷത്തേക്കും തുടർന്ന് 2022 മുതൽ 2025-'26 വർഷങ്ങളിലും നികുതി പങ്കുവെക്കാനുള്ള ശുപാർശകൾ കമ്മിഷൻ ഇക്കൊല്ലം ഒടുവിൽ നൽകും. ഒക്ടോബർ 30 വരെയാണ് കമ്മിഷന്റെ കാലാവധി നിശ്ചയിച്ചതെങ്കിലും അത് കുറച്ചുകൂടി നീട്ടുമെന്നാണ് സൂചന. നഷ്ടംമാത്രം 2020-'21 വർഷത്തെ നികുതി പങ്കുവെച്ചപ്പോൾ തമിഴ്നാട് ഒഴികെ മറ്റ്് ദക്ഷിണ സംസ്ഥാനങ്ങൾക്കുള്ള വിഹിതം കുറഞ്ഞു. 14-ാം കമ്മിഷൻ സമയത്ത് 2.5 ശതമാനമായിരുന്നു കേരളത്തിന്റെ വിഹിതം. അത് 1.9 ആയി. 4300 കോടിയോളം രൂപ ആ ഇനത്തിൽത്തന്നെ കുറവുവന്നു. കർണാടകത്തിന് 11,000 കോടി രൂപയോളം കുറഞ്ഞിരുന്നു. പിന്നാക്കസംസ്ഥാനങ്ങൾക്ക് കൂടുതൽ സഹായംവേണം വികസനസൂചികയുമായി താരതമ്യംചെയ്യുമ്പോൾ ആളോഹരിവരുമാനം മെച്ചപ്പെട്ട അടിസ്ഥാനമല്ല. ഏതൊക്കെ മേഖലകളിലാണ് പിന്നാക്കസംസ്ഥാനങ്ങൾക്ക് കൂടുതൽ സഹായംവേണ്ടതെന്ന് കണ്ടെത്തി അവരെയും മറ്റുള്ളവർക്ക് തുല്യമാക്കുകയാണ് ചെയ്യേണ്ടത് എൻ.കെ.സിങ്, കമ്മിഷൻ അധ്യക്ഷൻ


from mathrubhumi.latestnews.rssfeed https://ift.tt/2CYOlyQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages