ദില്ലി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ദിനം പ്രതി വന്‍ വര്‍ദ്ധന. സംസ്ഥാനങ്ങള്‍ നല്‍കിയിരിക്കുന്ന കണക്ക് പരിശോധിക്കുമ്പോള്‍ ഇത് പതിനൊന്ന് ലക്ഷത്തി പതിനായിരത്തില്‍ എത്തി.
അതിനിടെ, ഇന്ത്യയില്‍ വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ മരുന്നായ കോവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം ദില്ലി എയിംസ് ഉള്‍പ്പടെയുള്ള പതിനൊന്ന് ആശുപത്രികളില്‍ കൂടി ഇന്ന് തുടങ്ങും. കഴിഞ്ഞ ബുധനാഴ്ച്ച പാട്‌ന എയിംസില്‍ ആണ് കോവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണത്തിന് തുടക്കമായത്. മനുഷ്യരില്‍ പരീക്ഷിക്കാന്‍ എയിംസിന്റെ എത്തിക്കല്‍ കമ്മിറ്റി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.
കേരളത്തില്‍ ഇന്നലെ ആദ്യമായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 800ന് മുകളില്‍ എത്തി. തിരുവനന്തപുരത്ത് ആശുപത്രികള്‍ അടയ്ക്കുന്ന അവസ്ഥയാണുള്ളത്. മഹാരാഷ്ട്രയിലാകട്ടെ പ്രതിദിന രോഗബാധിതരുടെ എണ്ണം ഒമ്പതിനായിരം കടന്നു. രാജ്യത്ത് സ്ഥിതി ഏറ്റവും ആശങ്കാജനകമായി നിലനില്‍ക്കുന്നത് മഹാരാഷ്ട്രയിലാണ്.
ആന്ധ്രപ്രദേശില്‍ കഴിഞ്ഞ ദിവസം അയ്യായിരത്തിലേറെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും നാലായിരത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
from mangalam.com https://ift.tt/3hg8ijf
via IFTTT
No comments:
Post a Comment