മുക്കം: മുസല്യാരുടെ പ്രസംഗം കേള്‍ക്കാന്‍ പോയ കള്ളന് മാനസാന്തരം. 36 കൊല്ലം മുന്‍പ് മോഷ്ടിച്ച മാലയുടെ വില വീട്ടമ്മയ്ക്ക് തിരികെ നല്‍കിയാണ് കള്ളന്‍ പ്രായശ്ചിത്തം ചെയ്തത്. ജുമുഅ നമസ്‌കാരത്തോടനുബന്ധിച്ചു മഹല്ലു ഖാസി എം.എ.അബ്ദുസ്സലാം നടത്തിയ ഖുത്തുബയാണ് (ഉദ്‌ബോധനപ്രസംഗം) മോഷ്ടാവിന്റെ മനസ്സുമാറ്റിയത്.
ഇതോടെ 55 കാരിയായ ഇയ്യാത്തുവിനാണ് മൂന്നര പതിറ്റാണ്ടു മുന്‍പു നഷ്ടപ്പെട്ട രണ്ടു പവന്‍ സ്വര്‍ണ മാലയുടെ വില തിരിച്ചു കിട്ടിയത്. അന്നത്തെ വില 1600 രൂപ മാത്രമായിരുന്നു പവന്. ഇന്നത്തെ വിലയനുസരിച്ചൂള്ള തുക കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും നല്ലൊരു തുക ഇയ്യാത്തുവിന് കിട്ടി.
പ്രസംഗം കേട്ട് ഇയാള്‍ സുഹൃത്ത് വഴി ഖാസിയെ മോഷണക്കഥ അറിയിച്ചു. ഖാസിയുടെ നിര്‍ദേശപ്രകാരം സുഹൃത്തു മുഖേന മാലയുടെ വില ഇയ്യാത്തുവിന്റെ വീട്ടിലെത്തിച്ചു കൊടുക്കുകയായിരുന്നു. ഇയ്യാത്തുവിന്റെ വിവാഹസമയത്തു മാതാവ് കൂലിവേല ചെയ്തു വാങ്ങിക്കൊടുത്തതായിരുന്നു മാല.
from mangalam.com https://ift.tt/30qset3
via IFTTT
No comments:
Post a Comment