സമൂഹവ്യാപനമല്ല, സൂചന മാത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 5, 2020

സമൂഹവ്യാപനമല്ല, സൂചന മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വൻതോതിൽ ഉയർന്നിട്ടും സമൂഹവ്യാപനമുണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പും സർക്കാരും ആവർത്തിക്കുന്നു. ശാസ്ത്രീയവിശകലനങ്ങളുടെ അടിസ്ഥാനത്തിൽ തെളിവുലഭിച്ചാലേ സമൂഹവ്യാപനമുണ്ടായി എന്ന് സ്ഥിരീകരിക്കാനാകൂവെന്ന് അധികൃതർ പറയുന്നു. അതേസമയം, സമൂഹവ്യാപനത്തിലേക്ക് നീങ്ങുന്നുവെന്നതിന്റെ സൂചനകൾ ഉണ്ടെന്നകാര്യം അവർ സമ്മതിക്കുന്നുമുണ്ട്.സമൂഹവ്യാപനമുണ്ടായെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) സർക്കാരിനെ കഴിഞ്ഞയാഴ്ചതന്നെ അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി അക്കാര്യം തള്ളി.തിരുവനന്തപുരം, എറണാകുളം, കണ്ണൂർ നഗരങ്ങളിലും മലപ്പുറം ജില്ലയിലെ ചില മേഖലകളിലും ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുതലാണ്. ജനങ്ങൾ വന്നുപോകുന്ന നഗരങ്ങളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്നതും ഗുരുതരസ്ഥിതിയുണ്ടാക്കും.എന്താണ് സമൂഹവ്യാപനംരോഗത്തിന്റെ ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുന്നതാണ് സമൂഹവ്യാപനത്തിലേക്ക് നയിക്കുന്നത്. എന്നാൽ അത്തരം രോഗികളുടെ എണ്ണം ഒരു പ്രദേശത്തുതന്നെ വൻതോതിൽ ഉണ്ടാകണം. അങ്ങനെയുണ്ടാകുമ്പോഴാണ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നത്. പരസ്പരബന്ധമില്ലാത്ത പല ക്ലസ്റ്ററുകൾ (മൾട്ടിപ്പിൾ ക്ലസ്റ്റർ) രൂപംകൊള്ളുമ്പോഴാണ് ശാസ്ത്രീയമായി സമൂഹവ്യാപനമുണ്ടായെന്ന് പറയുക. കേരളത്തിൽ ഉറവിടമറിയാത്ത രോഗികൾ ഉണ്ടാവുന്നുണ്ട്. അത്തരം രോഗികളുടെ ക്ലസ്റ്ററുകൾ രൂപംകൊണ്ടിട്ടുണ്ട്. എന്നാൽ മൾട്ടിപ്പിൾ ക്ലസ്റ്ററുകൾ ഇല്ലാത്തതിനാൽ സമൂഹവ്യാപനമുണ്ടായി എന്ന് ശാസ്ത്രീയമായി പ്രഖ്യാപിക്കുന്നില്ല. ഉറവിടമറിയാത്ത രോഗിയുണ്ടായിരുന്ന ഏടപ്പാളിൽ പരിശോധിച്ച 680 സാംപിളുകളിൽ 676-ഉം നെഗറ്റീവ് ആണ്. കണ്ണൂരിലെ വിവിധ മേഖലകളിലും മൾട്ടിപ്പിൾ ക്ലസ്റ്ററുകൾ കണ്ടെത്താനായില്ല.ക്ലസ്റ്ററുകളിൽ ചെയ്യുന്നത്ക്ലസ്റ്ററുകൾ രൂപപ്പെട്ടുവെന്ന ധാരണയിലാണ് ചില പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കുന്നതും രോഗവ്യാപനസാധ്യതകൾ അടയ്ക്കുന്നതും. ആ ക്ലസ്റ്ററിൽനിന്ന് രോഗം മറ്റൊരിടത്തേക്ക് പോകാതിരിക്കാനാണ് ഈ അടച്ചുകെട്ടൽ. കൂടുതൽ ജനസമ്പർക്കമുണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ സമൂഹവ്യാപനമുണ്ടായി എന്നുകരുതിയാണ് ഈ മുൻകരുതൽ. രോഗിയുമായി സമ്പർക്കമുള്ളവരെയും അവരുമായി സമ്പർക്കമുള്ളവരെയും അടക്കം വ്യാപകമായി പരിശോധിക്കും. ബന്ധമില്ലാത്ത മറ്റു ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ടോ എന്ന് അവലോകനംചെയ്യും. അത്തരത്തിൽ കേരളത്തിലെങ്ങും മൾട്ടിപ്പിൾ ക്ലസ്റ്ററുകൾ ഉണ്ടായിട്ടില്ലെന്നാണ് കണ്ടെത്തൽ.സമൂഹവ്യാപനത്തിന്റെ വക്കിൽസമൂഹവ്യാപനത്തിന്റെ വക്കിലാണ് നാം. നിലവിലുള്ള ആരോഗ്യസംവിധാനത്തിന് താങ്ങാനാവാത്തവിധം രോഗികളുടെ എണ്ണം ഉയർന്നാൽ അത് നമ്മുടെ സംവിധാനത്തെതന്നെ തകർക്കും. അതുകൊണ്ടാണ് ചില മേഖലകൾ അടച്ചുകെട്ടി രോഗവ്യാപന സാധ്യത ചെറുക്കുന്നത്. ഡോ. മുഹമ്മദ് അഷീൽ, ഡയറക്ടർ, സാമൂഹ്യസുരക്ഷാമിഷൻഞങ്ങളുടേത് മുന്നറിയിപ്പ് -ഐ.എം.എ.സമൂഹവ്യാപനമുണ്ടായി എന്ന അനുമാനമാണ് കുറച്ചുനാളായി ഐ.എം.എ.യ്ക്കുള്ളത്. സംസ്ഥാനത്തുനിന്ന് ലക്ഷണമൊന്നുമില്ലാതെ പോകുന്നവർ മറ്റുസംസ്ഥാനങ്ങളിലെത്തി പരിശോധിക്കുമ്പോൾ പോസിറ്റീവ് ആകുന്നു. ഇവിടെവച്ചുതന്നെ അവർക്ക് വൈറസ് ബാധയുണ്ടാകാം. പക്ഷേ, ഉറവിടമറിയില്ല. പോസിറ്റിവ് ആകുന്ന ആരോഗ്യപ്രവർത്തകരിൽ പലരും കോവിഡ് ആശുപത്രികളിൽ ജോലിചെയ്യുന്നവരല്ല. സമൂഹത്തിൽനിന്നാണ് അവർക്കെല്ലാം രോഗംപകർന്നതെന്നുവേണം അനുമാനിക്കാൻ. ഇപ്പോഴും എത്രപേർക്ക് രോഗമുണ്ടെന്ന് നമുക്ക് അറിയാനാവുന്നില്ല. എറണാകുളത്ത് ഉറവിടമറിയാത്ത രോഗികളും അവരുടെ ക്ലസ്റ്ററുകളുമുണ്ട്. ക്ലസ്റ്ററിൽവരാത്തവർക്കും രോഗം തലപൊക്കാം. ഈ സംശയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഐ.എം.എ. മുന്നറിയിപ്പ് നൽകുന്നത്. എന്നുകരുതി പേടിപ്പെടുത്തുന്ന ഒരു സാഹചര്യമുണ്ടെന്നല്ല അതിനർഥം.ഡോ. പി. ഗോപികുമാർ, സംസ്ഥാനസെക്രട്ടറി, ഐ.എം.എഉറവിടമറിയാതെ 169 പേർസംസ്ഥാനത്ത് ജൂലായ് നാലുവരെ മരിച്ച 25 രോഗികളിൽ ഏഴുപേരുടെ രോഗത്തിന്റെ ഉറവിടമറിയില്ല. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെ രോഗംപിടിപെട്ടു. 15 പേർ പുറത്തുനിന്നുവന്നവർ.മരിച്ചത് 25 പേർപുറത്തുനിന്നുവന്നവർ 60 ശതമാനംസമ്പർക്കം 12 ശതമാനംഉറവിടമറിയാത്തവർ 28 ശതമാനംമേയ് നാലിനുശേഷം രോഗികൾ 4945സമ്പർക്കം 471ഉറവിടമറിയാത്തവർ 169 (സമ്പർക്കംമൂലം രോഗം പകർന്നവരുടെ പട്ടികയിലാണ് ഇവരും)കേരളത്തിന് പുറത്തേക്കുപോയി രോഗം സ്ഥിരീകരിച്ചവർ 110 (പ്രസിദ്ധീകരിച്ച കണക്ക്. യഥാർഥകണക്ക് ഇതിലുമുയരാം.)


from mathrubhumi.latestnews.rssfeed https://ift.tt/2BJhXQn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages