കേന്ദ്രത്തിന്റെ സൗജന്യറേഷൻ വേണ്ടെന്നുവെച്ചവർ 7.25 ലക്ഷം‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 5, 2020

കേന്ദ്രത്തിന്റെ സൗജന്യറേഷൻ വേണ്ടെന്നുവെച്ചവർ 7.25 ലക്ഷം‌

ആലപ്പുഴ: കോവിഡ് പ്രതിസന്ധിക്കിടെ കേന്ദ്രസർക്കാർ അനുവദിച്ച സൗജന്യറേഷൻ വേണ്ടാത്തവരുടെ എണ്ണം കേരളത്തിൽ ഉയരുന്നു. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലായി 7.25 ലക്ഷം കാർഡുടമകളാണ് സൗജന്യറേഷൻ വേണ്ടെന്നുവെച്ചത്. സംസ്ഥാനത്തെ 87.49 ലക്ഷം കാർഡുടമകളിൽ 37.43 ലക്ഷം പേർക്കും കേന്ദ്രത്തിന്റെ സൗജന്യറേഷനുണ്ട്. ഇതിൽ 34.15 ലക്ഷം മാത്രമാണ് കഴിഞ്ഞമാസം ഭക്ഷ്യധാന്യം വാങ്ങിയത്. എ.എ.വൈ. (മഞ്ഞ), മുൻഗണന (പിങ്ക്) കാർഡുടമകൾക്കായിരുന്നു സൗജന്യ റേഷൻ. സാധാരണ റേഷൻവിഹിതത്തിനുപുറമേ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പി.എം.ജി.കെ.എ.വൈ.) പ്രകാരം ഈ വിഭാഗങ്ങൾക്ക് ആവശ്യമുള്ളതിനെക്കാൾ കൂടുതൽ ഭക്ഷ്യധാന്യം അനുവദിച്ചതാണ് സൗജന്യറേഷനോട് മുഖംതിരിക്കാൻ കാരണമെന്നാണ് സൂചന. മഞ്ഞകാർഡിന് സാധാരണ റേഷൻവിഹിതമായി 30 കിലോ അരിയും അഞ്ചുകിലോ ഗോതമ്പും സൗജന്യമാണ്. കൂടാതെ പി.എം.ജി.കെ.എ.വൈ. പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും അഞ്ചുകിലോവീതം അരി വേറെയുമുണ്ട്. അഞ്ചിൽത്താഴെ അംഗങ്ങളുള്ള കുടുംബത്തിന് ഇത്രയധികം അരി വേണ്ടിവരില്ല. അതിനാലാണ് സൗജന്യമായി ലഭിച്ചിട്ടും പലരും വാങ്ങാതിരുന്നത്. പിങ്ക് കാർഡിലെ ഓരോ അംഗത്തിനും സാധാരണ റേഷൻ വിഹിതമായി അഞ്ചുകിലോ ഭക്ഷ്യധാന്യം രണ്ടു രൂപനിരക്കിൽ ലഭിക്കും. ഇതിനുപുറമേയാണ് പി.എം.ജി.കെ.എ.വൈ. പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും അഞ്ചുകിലോവീതം അരി വേറെയും നൽകുന്നത്. ഈ വിഭാഗങ്ങൾക്കും ഇത്രയധികം അരി ആവശ്യമായി വരാറില്ല. കൂടാതെ അരി വാങ്ങാത്തവരിൽ മുൻഗണനപ്പട്ടികയിലെ അനർഹരുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. കേന്ദ്രം നവംബർവരെ സൗജന്യറേഷൻ തുടരുമെന്നതിനാൽ, കേരളം അരികൊണ്ടുനിറയും. മറിച്ചുവിൽക്കുന്നവരുമുണ്ട് ആവശ്യത്തിലധികം ലഭിച്ചതോടെ ചില കാർഡുടമകൾ സൗജന്യ അരി മറിച്ചുവിൽക്കുന്നുണ്ട്. 10 മുതൽ 15 രൂപവരെ നൽകി ഇവരിൽനിന്ന് അരി വാങ്ങാനാളുണ്ട്. കോഴിവളർത്തുന്നവർ തീറ്റയ്ക്കായും കുറഞ്ഞ നിരക്കിൽ ഇവ വാങ്ങുന്നുണ്ട്. അർഹരായവർ പുറത്തുണ്ട് മുൻഗണനപ്പട്ടികയിലെ അപാകംമൂലം അർഹരായ പലർക്കും മഞ്ഞ, ചുവപ്പ് കാർഡുകൾ കിട്ടിയിട്ടില്ല. പട്ടികയിൽ ഇടംനേടാനായി ഒരു വർഷത്തോളമായി അപേക്ഷനൽകി കാത്തിരിക്കുന്നവരേറെയുണ്ട്. ഇവരിൽ പലർക്കും നീല, വെള്ള കാർഡുകളാണ്. ഈ വിഭാഗങ്ങൾക്ക് വളരെക്കുറച്ച് റേഷൻമാത്രമാണ് ലഭിക്കുന്നത്. നീല കാർഡിലെ ഓരോ അംഗത്തിനും രണ്ടുകിലോ അരി വീതമേയുള്ളൂ. വെള്ളകാർഡിന് രണ്ടുകിലോയാണ് കഴിഞ്ഞമാസമുണ്ടായിരുന്നത്. റേഷൻവിഹിതം ആവശ്യത്തിന് നൽകാത്തതിനാൽ 22 രൂപയ്ക്ക് അരിവാങ്ങി ഈ വിഭാഗത്തിന് 15 രൂപനിരക്കിൽ സംസ്ഥാനം നൽകിയിരുന്നു. പരിശോധിക്കാൻ നിർദേശിച്ചു സൗജന്യ റേഷൻ ആളുകൾ വാങ്ങാത്തതിന്റെ കാരണം പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ട്. താലൂക്ക് സപ്ലൈ ഓഫീസർമാർക്കാണ് ചുമതല. *പി. തിലോത്തമൻ, ഭക്ഷ്യമന്ത്രി റേഷൻ വേണ്ടെന്നുവെച്ച കാർഡുടമകൾ ഏപ്രിൽ 91,990 മേയ് 3,04,237 ജൂൺ 3,29,726


from mathrubhumi.latestnews.rssfeed https://ift.tt/2VKOzjq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages