കോവിഡ് രോഗികൾക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ നൽകുന്നത് ഡബ്ല്യു.എച്ച്.ഒ. നിർത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 5, 2020

കോവിഡ് രോഗികൾക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ നൽകുന്നത് ഡബ്ല്യു.എച്ച്.ഒ. നിർത്തി

ജനീവ: മലമ്പനിക്കുള്ള മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിനും എച്ച്.ഐ.വി. മരുന്നുകളായ ലോപിനാവിർ, റിട്ടൊനാവിർ സംയുക്തവും ഇനിമുതൽ കോവിഡ് രോഗികൾക്ക് നൽകില്ലെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.). ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികൾക്ക് ഈ മരുന്നുകൾ നൽകിയിട്ടും മരണസംഖ്യ കുറയാത്തതാണ് പരീക്ഷണവിഭാഗം അന്താരാഷ്ട്ര സ്റ്റിയറിങ് കമ്മിറ്റിയുടെ തീരുമാനത്തിനുപിന്നിലെന്ന് സംഘടന ശനിയാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിലില്ലാത്തവരുടെ കാര്യത്തിലും പ്രതിരോധമരുന്നായും ഇവ ഉപയോഗിക്കുന്നതുസംബന്ധിച്ച് വിവിധ രാജ്യങ്ങളിലായി നടന്നുവരുന്ന പഠനങ്ങളെ തീരുമാനം ബാധിക്കില്ലെന്നും സംഘടന അറിയിച്ചു. കൃത്യമായ പരിചരണം; റെംഡെസിവിർ; ഹൈഡ്രോക്സിക്ലോറോക്വിൻ, ലോപിനാവിർ, റിട്ടൊനാവിർ, ലോപിനാവിർ-റിട്ടൊനാവിർ സംയുക്തം എന്നിങ്ങനെ അഞ്ചുവിഭാഗങ്ങളിലായാണ് കോവിഡ് സാധ്യതാചികിത്സയ്ക്കുള്ള പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. 39 രാജ്യങ്ങളിൽനിന്നായി 5500 രോഗികളെ ഉൾപ്പെടുത്തിയാണ് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുന്നതെന്നും ഇതിന്റെ ഇടക്കാലറിപ്പോർട്ട് അടുത്തുതന്നെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസൂസ് പറഞ്ഞു. Content Highlights:Coronavirus WHO


from mathrubhumi.latestnews.rssfeed https://ift.tt/2BwNchB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages