യു.എ.ഇ. ചാർട്ടേഡ് വിമാനങ്ങൾക്ക് ഇന്ത്യ അനുമതി നിഷേധിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 3, 2020

യു.എ.ഇ. ചാർട്ടേഡ് വിമാനങ്ങൾക്ക് ഇന്ത്യ അനുമതി നിഷേധിക്കുന്നു

ദുബായ് : ഇന്ത്യൻ നഗരങ്ങളിലേക്ക് ചാർട്ടേഡ് വിമാനസർവീസുകൾ നടത്തുന്നതിന് യു.എ.ഇ. യിലെ വിമാനക്കമ്പനികൾക്കുള്ള അനുമതി റദ്ദാക്കുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി യു.എ.ഇ. യുടെ വിമാനങ്ങൾ ഇന്ത്യയിലേക്ക് ഒട്ടേറെ ചാർട്ടേഡ് സർവീസുകൾ നടത്തുന്നുണ്ട്. എന്നാൽ ജൂലായ് നാല് മുതലുള്ള വിവിധ ചാർട്ടേഡ് സർവീസുകൾക്ക് ഇന്ത്യ അനുമതി നൽകാൻ വിസമ്മതിക്കുകയാണ്. അതേസമയം ഇന്ത്യയുടെ വിമാനങ്ങൾ സർവീസ് നടത്തുന്നുമുണ്ട്.യു.എ.ഇ.യുടെ വിമാനക്കമ്പനികളായ എമിറേറ്റ്‌സ്, ഫ്ളൈ ദുബായ്, എയർ അറേബ്യ, ഇത്തിഹാദ് എന്നിവയുടെ വിമാനങ്ങൾ ഇതിനകം വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് ചാർട്ടേഡ് സർവീസുകൾ വിവിധ സംഘടനകൾക്കായി നടത്തിയിരുന്നു. ഇവയുടെ കൂടി വരവോടെ വന്ദേ ഭാരത് മിഷനിലുള്ള ഇന്ത്യൻ വിമാനങ്ങളിലെ തിരക്ക് കുറഞ്ഞിരുന്നു. യു.എ.ഇ. വിമാനങ്ങൾക്ക് ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇറങ്ങാനുള്ള അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം നൽകാത്തതാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണമായി പറയുന്നത്. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും അധികൃതർ രണ്ട് ദിവസമായി ചർച്ചകൾ നടത്തിയെങ്കിലും പരിഹാരം കണ്ടിരുന്നില്ല. ഇതേത്തുടർന്ന് ശനിയാഴ്ച ഷാർജയിൽനിന്ന് ലഖ്നൗവിലേക്കുള്ള സർവീസ് അനിശ്ചിതത്വത്തിലായി. ഗൾഫ് വിമാനക്കമ്പനികൾക്ക് പുതുതായി ചാർട്ടേഡ് സർവീസുകൾ നടത്താൻ അനുമതി നൽകാനിടയില്ലെന്ന് കഴിഞ്ഞദിവസം തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് പുതിയ അപേക്ഷകൾക്ക് മാത്രമാണ് ബാധകം എന്നായിരുന്നു വിശദീകരിക്കപ്പെട്ടത്. എന്നാൽ വെള്ളിയാഴ്ച വൈകീട്ട് എയർ അറേബ്യ അധികൃതർ വിവിധ ട്രാവൽ ഏജൻസികൾക്ക് അയച്ച സന്ദേശത്തിലാണ് യു.എ.ഇ. വിമാനക്കമ്പനികൾക്ക് ഇന്ത്യ അനുമതി നിഷേധിച്ച കാര്യം എടുത്തുപറഞ്ഞിരിക്കുന്നത്. അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ യാത്രക്കാർ വിമാനത്താവളത്തിൽ എത്തേണ്ടതില്ലെന്നും അറിയിപ്പിൽ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/31FPu8E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages