സ്പീക്കർക്കെതിരേ സൃഷ്ടിച്ചത് നുണബോംബെന്ന് സി.പി.എം. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 19, 2020

സ്പീക്കർക്കെതിരേ സൃഷ്ടിച്ചത് നുണബോംബെന്ന് സി.പി.എം.

തിരുവനന്തപുരം: സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരേ സി.പി.എം. തിരുവനന്തപുരം ജില്ലാനേതൃത്വം നിലപാട് എടുത്തെന്നരീതിയിൽ ഒരു മാധ്യമത്തിൽവന്ന വാർത്ത (മാതൃഭൂമിയിൽ അല്ല) നുണബോംബാണെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. സ്വർണക്കടത്ത് കേസിലെ പ്രതിയായ സന്ദീപിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ സ്പീക്കർ പോയത് ജില്ലാനേതൃത്വത്തോട് ആലോചിക്കാതെയാണെന്നാണ് വാർത്ത. ഏരിയാ സെക്രട്ടറിയും സ്ഥലം എം.എൽ.എ.യും വിട്ടുനിന്ന പരിപാടിയിൽ സ്പീക്കർ പങ്കെടുത്തത് അദ്ദേഹത്തിന്റെ വീഴ്ചയാണെന്ന് ജില്ലാനേതൃത്വം പാർട്ടി സംസ്ഥാനനേതൃത്വത്തെ അറിയിച്ചെന്നായിരുന്നു വാർത്തയുടെ ഉള്ളടക്കം.സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ശ്രീരാമകൃഷ്ണന് ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള നെട്ടോട്ടം കൊണ്ടാണ് ഇത്തരത്തിൽ നട്ടാൽകുരുക്കാത്ത നുണ പറയുന്നതെന്നും ആനാവൂർ കുറ്റപ്പെടുത്തി. സ്പീക്കറുമായി ബന്ധപ്പെട്ട ഒരുവിഷയവും ജില്ലാ കമ്മിറ്റി ചർച്ച ചെയ്തിട്ടില്ല. ഈ വിഷയത്തിൽ ഒരുതരത്തിലുള്ള പരാമർശമോ തീരുമാനമോ ഉണ്ടായിട്ടില്ലെന്നും ആനാവൂർ പറഞ്ഞു.സ്പീക്കർക്കെതിരേ ജില്ലാ കമ്മിറ്റി തീരുമാനം എടുത്തെന്ന രീതിയിൽവന്ന വാർത്തയിൽ ഉടനീളമുള്ളത് ഭാവനാസൃഷ്ടി മാത്രമാണെന്നും ആനാവൂർ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2ZJZ2yc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages