പാലത്തായി കേസ്: പോലീസ് നടപടിയെ ന്യായീകരിച്ച് പി.ജയരാജൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 19, 2020

പാലത്തായി കേസ്: പോലീസ് നടപടിയെ ന്യായീകരിച്ച് പി.ജയരാജൻ

കണ്ണൂർ: പാലത്തായിൽ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്ന് സി.പി.എം. മുൻ ജില്ലാ സെക്രട്ടറി പി.ജയരാജൻ പറഞ്ഞു. പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയത് പോലീസിന്റെ നിരുത്തരവാദ സമീപനമാണെന്ന വിമർശനം പാർട്ടിക്കുള്ളിൽത്തന്നെ ഉയർന്ന സാഹചര്യത്തിലാണ് പി.ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പഴുതില്ലാതെ അന്തിമ കുറ്റപത്രം സമർപ്പിക്കാൻ പോലീസ് നിശ്ചയദാർഢ്യത്തോടെയുള്ള നീക്കമാണ് നടത്തുന്നത്. ആർ.എസ്.എസുകാരനായ പ്രതിയെ സി.പി.എം. രക്ഷപ്പെടുത്തുന്നുവെന്ന പ്രചാരണമാണ് മുസ്ലിം ലീഗും പോപ്പുലർ ഫ്രണ്ടും ജമാ അത്തെ ഇസ്ലാമിയുമൊക്കെ നടത്തുന്നത്. പോലീസ് കൃത്യമായ അന്വേഷണം നടത്തി പ്രതിക്ക് ശിക്ഷ ലഭിക്കുന്നതിനുള്ള പ്രവർത്തനമാണ് നടത്തുന്നത്. ഇവിടെ പോലീസ് നിലപാടാണ് ശരിയെന്ന് ഉറപ്പിച്ചുപറയാം. മുസ്ലിം തീവ്രവാദസംഘടനകൾ കുടുംബ ഗ്രൂപ്പുകളിലും മറ്റും സി.പി.എം. വിരുദ്ധ പ്രചാരണം നടത്തുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനമാണ് ആവശ്യം. സെഷൻസ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷനും കർമസമിതിയും നടപടി കൈക്കൊണ്ടത്. പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ നിലനിൽക്കുന്നതിന് സഹായകമായ തുടരന്വേഷണം നടക്കുകയാണ്. കുട്ടിയെ പ്രതി പീഡിപ്പിച്ചുവെന്ന് മെഡിക്കൽ റിപ്പോർട്ടുമുണ്ട് -ജയരാജൻ പറഞ്ഞു. Content Highlights:Palathayi case- P Jayarajan justifies police action


from mathrubhumi.latestnews.rssfeed https://ift.tt/2OGrY3O
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages