റമീസ് വിദേശത്ത് നിന്നും കൊണ്ടുവന്ന തോക്കുകള്‍ ഇതുവരെ പരിശോധന നടത്തിയില്ല ; കസ്റ്റംസ് ഡിജിപി ഓഫീസിന് കൈമാറിയിട്ട് എട്ടു മാസം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 12, 2020

റമീസ് വിദേശത്ത് നിന്നും കൊണ്ടുവന്ന തോക്കുകള്‍ ഇതുവരെ പരിശോധന നടത്തിയില്ല ; കസ്റ്റംസ് ഡിജിപി ഓഫീസിന് കൈമാറിയിട്ട് എട്ടു മാസം

കോഴിക്കോട്: സ്വര്‍ണം കള്ളക്കടത്തില്‍ അറസ്റ്റിലായ കെ.ടി. റമീസ് നേരത്തേ വിദേശത്തുനിന്നു കടത്തിക്കൊണ്ടുവന്ന തോക്കുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാതെ ആഭ്യന്തര വകുപ്പ്. എട്ടു മാസം മുമ്പ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്ത തോക്കുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടത് പോലീസ് ആസ്ഥാനത്ത ബാലിസ്റ്റിക് വിഭാഗമാണ്.

സ്വപ്‌ന സുരേഷ് മുഖേന ഉന്നതങ്ങളിലുള്ള പിടിയാണ് റിപ്പോര്‍ട്ട് െവെകാന്‍ കാരണമെന്നു വിമര്‍ശനം. കഴിഞ്ഞ നവംബര്‍ ആറിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് തോക്കുകള്‍ പിടിച്ചെടുത്തത്. ദുബായില്‍നിന്നുള്ള വിമാനത്തിലെത്തിയ ഇയാള്‍ ഗ്രീന്‍ ചാനലിലൂടെ പുറത്തിറങ്ങിയപ്പോള്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ തിരിച്ചുവിളിച്ച് പരിശോധന നടത്തുകയായിരുന്നു. തോക്കുകളുടെ ഭാഗങ്ങളാണ് ബാഗില്‍ ഉണ്ടായിരുന്നത്.

പാലക്കാട്ടെ റൈഫിള്‍ ക്ലബിനു വേണ്ടി കൊണ്ടുവന്ന എയര്‍ഗണ്ണുകളാണ് ഇവയെന്നായിരുന്നു മൊഴി. ഇതു ശരിയല്ലെന്നു കണ്ടെത്തിയിരുന്നു. തോക്കുകള്‍ പരിശോധിച്ച് ഇനം, നികുതിയടച്ച് വിട്ടുകൊടുക്കാവുന്നവയാണോ, മാറ്റം വരുത്തി മാരകായുധമാക്കാന്‍ കഴിയുന്നവയാണോ എന്നൊക്കെ റിപ്പോര്‍ട്ട് നല്‍കേണ്ടത് ആഭ്യന്തര വകുപ്പായതിനാല്‍ തോക്കുകള്‍ ഡി.ജി.പിയുടെ ഓഫീസിലേക്കു െകെമാറി.

ആറു മാസമായിട്ടും റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ കസ്റ്റംസ് പോലീസ് ആസ്ഥാനവുമായി ബന്ധപ്പെട്ടു. അതു കഴിഞ്ഞിട്ട് ഇപ്പോള്‍ രണ്ടു മാസമായി. ഇക്കഴിഞ്ഞ ദിവസമാണു പോലീസ് പെട്ടി തുറന്നതെന്നാണു സൂചന. 13 തോക്കുകളുടെ ഭാഗങ്ങള്‍ ഇതിലുണ്ടെന്നാണു പ്രാഥമിക വിലയിരുത്തല്‍. കോവിഡ് കാലമായതിനാല്‍ പരിശോധനയ്ക്ക് ആവശ്യമായ ഉദ്യോഗസ്ഥരില്ലെന്ന നിലപാടിലാണു പോലീസ്.



from mangalam.com https://ift.tt/305X7Tk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages