തിരുവനന്തപുരം/പത്തനംതിട്ട: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിന്റെ വിദേശയാത്രകള്‍ ദേശീയ അനേ്വഷണ ഏജന്‍സി (എന്‍.ഐ.എ) പരിശോധിക്കുന്നു. ദുരൂഹത നീക്കാന്‍ അദ്ദേഹത്തിന്റെ മൊഴിയെടുക്കും. സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്ക നടപടികള്‍ ഉടനുണ്ടാകുമെന്നാണു വിവരം.
ശിവശങ്കര്‍ ഊരാക്കുടുക്കിലാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.. അദ്ദേഹവുമായി ബന്ധപ്പെട്ട മൂന്നു കേന്ദ്രങ്ങളില്‍ കസ്റ്റംസിന്റെ പരിശോധന തുടരുകയാണ്. ഓഫീസ് പരിശോധിക്കുന്ന കാര്യത്തില്‍ ചീഫ് സെക്രട്ടറിയോട് ആലോചിച്ചു തീരുമാനിക്കും. ഓഫീസ് പരിശോധിച്ചേക്കും. ഇദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ കള്ളക്കടത്തിന്റെ ഗൂഢാലോചന നടന്നതായി ആരോപണമുണ്ട്.
ശിവശങ്കര്‍ താമസിച്ച ഫ്‌ളാറ്റിന്റെ പരിസരമുള്‍പ്പെടെ തലസ്ഥാന നഗരത്തില്‍ ഇരുപതിടങ്ങളില്‍ നിന്നുള്ള സി.സി. ടിവി ദൃശ്യങ്ങള്‍ എന്‍.ഐ.എ. ശേഖരിച്ചു. വിമാനത്താവളവും സെക്രേട്ടറിയറ്റ് പരിസരവും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന സാഹചര്യവും ഓഫീസിലെ പരിശോധനയും നടന്നാല്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാകും.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കല്‍, ഇതിനായി ഗൂഢാലോചന നടത്തല്‍, അറിഞ്ഞോ അറിയാതെയോ പങ്കാളിത്തം വഹിക്കല്‍ എന്നിവ സംബന്ധിച്ച് യു.എ.പി.എ. നിയമത്തിന്റെ 16, 18 വകുപ്പുകള്‍ ശിവശങ്കറിനു കെണിയാകുമെന്നാണു സൂചന. സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ളവര്‍ ഉള്‍പ്പെട്ട മറ്റു കേസുകളും എന്‍.ഐ.എയ്ക്ക് അന്വേഷിക്കാന്‍ കഴിയും.
അതിനിടെ, ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ തിരുവല്ലത്തെ വീട്ടില്‍ എന്‍.ഐ.എ. റെയ്ഡ് നടത്തി. സ്വപ്‌നയടക്കം സരിത്തിന്റെ വീട്ടില്‍ വന്നിരുന്നവരെപ്പറ്റിയുള്ള വിവരങ്ങള്‍ അയല്‍വാസികളോടു ചോദിച്ചറിഞ്ഞു.
from mangalam.com https://ift.tt/3ertUaC
via IFTTT
No comments:
Post a Comment