സ്വപ്‌നയുടേയും സന്ദീപിന്റെയും കോവിഡ് ഫലം നെഗറ്റീവ്; കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 12, 2020

സ്വപ്‌നയുടേയും സന്ദീപിന്റെയും കോവിഡ് ഫലം നെഗറ്റീവ്; കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയില്‍

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും കോവിഡ് ഫലം നെഗറ്റീവായി. ഇരുവരേയും കസ്റ്റഡിയിൽ വേണമെന്ന എൻഐഎയുടെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎയുടെ ആവശ്യം. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയാണ് കേസ് പരിഗണിക്കുക. ഇന്ന് രാവിലെ 11 മണിക്ക് ശേഷമാകും ഇരുവരുടേയും കസ്റ്റഡി അപേക്ഷ പ്രത്യേക എൻഐഎ കോടതി പരിഗണിക്കുക. 10 ദിവസം കസ്റ്റഡി അപേക്ഷയാണ് എൻഐഎ നൽകിയിരിക്കുന്നത്. ഇത് അംഗീകരിക്കാൻ തന്നെയാണ് സാധ്യത. ഇരുവരുടേയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവായ സാഹചര്യത്തിൽ ഇവരെ കസ്റ്റഡിയിൽ വിട്ട് കൊടുക്കുന്നതിന് മറ്റ് തടസങ്ങളില്ല. നിലവിൽ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള സരിത്തിനെ വിട്ടുകിട്ടുന്നതിനായി എൻ.ഐ.എ വൈകാതെ കോടതിയെ സമീപിക്കും. ഒപ്പം എൻ.ഐ.എയുടെ കസ്റ്റഡിയിലുള്ള ഇരുവരേയും ചോദ്യം ചെയ്യാനായി കസ്റ്റംസും കോടതിയെ സമീപിക്കും. ഒൻപത് മണിയോടെ തൃശ്ശൂരിലെ കോവിഡ് കെയർ സെന്ററിൽ നിന്ന് സ്വപ്നയെ കൊച്ചിയിലേക്ക് കൊണ്ടുപോകും എന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ല. കൊച്ചിയിൽ നിന്ന് പോലീസ് എത്തിയാണ് ഇവരെ കൊച്ചിയിലേക്ക് കൊണ്ടുപോകുക. സ്വപ്നയെ എത്തിച്ച സാഹചര്യത്തിൽ തൃശ്ശൂരിലെ കോവിഡ് കെയർ സെന്ററിൽ ശക്തമായ നീരീക്ഷണ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. നാല് വനിത പോലീസുകാരുൾപ്പെടെ നിരീക്ഷണത്തിനായി ഏർപ്പെടുത്തിയിരുന്നു. അമ്പിളിക്കല ഹോസ്റ്റലിന്റെ പരിസരത്ത് ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴുംപോലീസ് നീരീക്ഷണം ഏർപ്പെടുത്തിയിരുന്നു. Content Highlights: Swapna Suresh and Sandeep Nairs Kovid test result is negative


from mathrubhumi.latestnews.rssfeed https://ift.tt/2WcCm7o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages