സച്ചിന്‍ പൈലറ്റ് ഇന്ന് ബിജെപി അധ്യക്ഷന്‍ നദ്ദയെ കണ്ടേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 12, 2020

സച്ചിന്‍ പൈലറ്റ് ഇന്ന് ബിജെപി അധ്യക്ഷന്‍ നദ്ദയെ കണ്ടേക്കും

ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധികളെ തുടർന്ന് ഡൽഹിയിൽ ക്യാമ്പ് ചെയ്യുന്ന രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് തിങ്കളാഴ്ച ബിജെപി അധ്യക്ഷൻ ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപിയിലേക്ക് പോകുന്നതുൾപ്പടെയുളള കാര്യങ്ങളിൽ നിർണായ തീരുമാനമുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബിജെപിയിലേക്ക് പോകില്ലെന്നാണ് സച്ചിൻ പാർട്ടി നേതൃത്വത്തെ അറിയിച്ചതെങ്കിലും മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്താൻ പോകാൻ തയ്യാറായേക്കുമെന്ന് സച്ചിനുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. ബിജെപി അധ്യക്ഷനുമായി പൈലറ്റ് നടത്തുന്ന കൂടിക്കാഴ്ച ഇവർ നിഷേധിച്ചിട്ടില്ല.നിലവിൽ രാജസ്ഥാൻ വിഷയത്തിൽ കാത്തിരുന്ന് കാണാം എന്ന നിലപാടാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ സച്ചിൻ പൈലറ്റ് തീരുമാനമെടുത്തു കഴിഞ്ഞതായും ഗഹ് ലോത് നേതൃതവവുമായി അനുരഞ്ജനത്തിനുള്ള മാനസികാവസ്ഥയുള്ളതായി തോന്നുന്നില്ലെന്നും ഒരു ബിജെപി നേതാവ് പറഞ്ഞു. അഹമ്മദ് പട്ടേലുമായി കൂടിക്കാഴ്ച നടത്താൽ ശനിയാഴ്ചയാണ് സച്ചിൻ ഡൽഹിയിലെത്തിയത്. ശനിയാഴ്ച ബിജെപി കുതിരക്കച്ചവടത്തിലൂടെ അട്ടിമറി നടത്താൻ ശ്രമിക്കുന്നതായി രാജസ്ഥനാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോത് ആരോപിച്ചിരുന്നു. സർക്കാർ അട്ടിമറിക്കാൻ ബിജെപി ശ്രമിച്ചെന്ന പരാതിയിൽ ചോദ്യം ചെയ്യലിനായിഹാജരാകാൻ രാജസ്ഥാൻ ആന്റി ടെററിസ്റ്റ് സ്ക്വാഡും സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും പൈലറ്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് തങ്ങളെ അപമാനിക്കുന്നതിന്റെ അങ്ങേയറ്റമാണെന്ന് പൈലറ്റ് വിഭാഗം ആക്ഷേപിച്ചത്. പൈലറ്റ് - ഗഹ് ലോത് അഭിപ്രായഭിന്നതകൾ രൂക്ഷമായതിനെ തുടർന്നാണ് തനിക്ക് പിന്തുണ നൽകുന്ന എംഎൽഎമാരുമായി ഡൽഹിയിലെത്തി പാർട്ടി നേതൃത്വവുമായി ചർച്ച നടത്താൻ പൈലറ്റ് ഡൽഹിയിൽ എത്തിയത്. ഇതേതുടർന്ന് ഞാറാഴ്ച രാത്രി ഗഹ് ലോത് എംഎൽഎമാരുടെ യോഗം വിളിച്ചുചേർത്തിരുന്നു. തിങ്കളാഴ്ച 11 മണിക്ക് നിയമസഭാംഗങ്ങളുടെ യോഗവും ഗഹ്ലോത് വിളിച്ചിട്ടുണ്ട്. ഗഹ് ലോത് വിഭാഗത്തിന്റ ശക്തിപ്രകടനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സൂചന. രാജസ്ഥാനിലെ ഗഹ് ലോതിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഇപ്പോൾ ന്യൂനപക്ഷമാണെന്ന് പൈലറ്റ് വിഭാഗം പുറത്തിറക്കിയ ഒരു പ്രസ്താവനയിൽഅവകാശപ്പെട്ടിരുന്നു. Content Highlights: Sachin Pilot is likely to meet BJP president J.P.Nadda


from mathrubhumi.latestnews.rssfeed https://ift.tt/3enbt71
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages