സൂറത്ത്: മന്ത്രിയുടെ മകനുമായി തർക്കമുണ്ടായതിനെ തുടർന്ന് വനിതാ കോൺസ്റ്റബിളിന് സ്ഥലംമാറ്റം. ഗുജറാത്തിലെ സൂറത്തിൽ ബുധനാഴ്ചയാണ് സംഭവം. ശക്തമായ രാഷ്ട്രീയ ഇടപെടലിലാണ് കോൺസ്റ്റബിളിന്റെ അടിയന്തര സ്ഥലംമാറ്റത്തിന് പിന്നിലെന്നാണ് സൂചന. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതാണ് പോലീസ് ഉദ്യോഗസ്ഥയും മന്ത്രി പുത്രനും തമ്മിൽതർക്കത്തിന് കാരണമായത്. സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന ആരോഗ്യമന്ത്രിയും വാരാഛ റോഡ് എംഎൽഎയുമായ കുമാർ കാനാനിയുടെ മകൻ പ്രകാശ് കാനാനിയെ കോൺസ്റ്റബിൾ സുനിത യാദവ്തടഞ്ഞതാണ്സ്ഥലംമാറ്റത്തിൽ കലാശിച്ചത്. യാത്രാനിയന്ത്രണമുള്ള സമയത്ത് കറങ്ങാനിറങ്ങിയതു കൂടാതെ മാസ്ക് ധരിക്കാത്തതും ചൂണ്ടിക്കാട്ടിയതാണ് തർക്കത്തിനിടയാക്കിയത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുടർന്ന് പ്രകാശിന്റെ സുഹൃത്തുക്കളെയാണ് ആദ്യം പോലീസ് തടഞ്ഞത്. ഇവർ പ്രകാശിനെ വിളിച്ചു വരുത്തുകയായിരുന്നു. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിലാണ് പ്രകാശ് എത്തിയത്. 365 ദിവസം ഇതേ സ്ഥലത്ത് തന്നെ സുനിതയെ നിർത്തിക്കുമെന്ന് പ്രകാശ് ഭീഷണിയുയർത്തുന്നതിന്റെ ശബ്ദരേഖ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. താൻ ആരുടേയും അടിമയല്ലെന്നുള്ള കോൺസ്റ്റബിളിന്റെ മറുപടിയും ശബ്ദരേഖയിലുണ്ട്. സുനിതയെ പിന്നീട് പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. പ്രകാശ് കാനാനിയേയും സുഹൃത്തുക്കളെയും ഞായറാഴ്ച അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിന് സൂറത്ത് പോലീസ് കമ്മിഷണർ ആർ ബി ബ്രഹ്മഭട്ട് ശനിയാഴ്ച ഉത്തരവിട്ടിരുന്നു. സംഭവത്തെ തുടർന്ന് സുനിത യാദവ് അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2C2wsyI
via
IFTTT
No comments:
Post a Comment