സ്വര്‍ണം കടത്തിയ നയതന്ത്രബാഗ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചപ്പോള്‍ സരിത്തിനൊപ്പം വിമാനത്താവളത്തില്‍ എത്തിയ അറബി വേഷധാരി ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. കസ്റ്റംസിന്റെ ചോദ്യംചെയ്യലില്‍ സരിത്ത് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടോയെന്നും സൂചനയില്ല. നയതന്ത്ര ഓഫീസുമായി ബന്ധമുള്ള വ്യക്തിയാണോ അതെന്നും അന്വേഷിക്കുന്നുണ്ട്.
യു.എ.ഇയുടെ തിരുവനന്തപുരം കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒയാണു സരിത്ത്. സ്വര്‍ണം നയതന്ത്ര പാഴ്‌സല്‍ വഴി അയയ്ക്കുന്നതിനു പിന്നില്‍ കോണ്‍സുലേറ്റിലെ ഉന്നതര്‍ക്കു പങ്കുണ്ടെന്ന സൂചനയാണു പ്രതികള്‍ നല്‍കിയത്. കോണ്‍സുലേറ്റിലെ മലയാളികളായ ഉദ്യോഗസ്ഥരെ എന്‍.ഐ.എ. ചോദ്യം ചെയ്യും. എട്ടോളം പേരുകള്‍ സരിത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.
എട്ടു തവണ സ്വര്‍ണം കടത്തിയെന്നും ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുക മാത്രമാണു ചെയ്തതെന്നും ഇന്നലെ അറസ്റ്റിലായ സ്വപ്നയും സുരേഷും സന്ദീപ് നായരും പറഞ്ഞു.
വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സില്‍നിന്നു ''സ്വര്‍ണ പാഴ്‌സല്‍'' െകെപ്പറ്റാനായുള്ള രേഖകള്‍ തയാറാക്കുന്നതു താനാണെന്ന് സ്വപ്‌ന സമ്മതിച്ചു. മൂന്നാംപ്രതിയായ െഫെസല്‍ ഫരീദിനെ കണ്ടിട്ടില്ല. പെരിന്തല്‍മണ്ണ സ്വദേശി കെ.ടി. റമീസാണു കേരളത്തിലെ ഇടപാടുകാരനെന്നും ഇയാളുടെ നിര്‍ദേശാനുസരണമാണു സ്വര്‍ണം െകെമാറിയിരുന്നതെന്നും ഇരുവരും മൊഴി നല്‍കിയെന്നാണു വിവരം.
സംസ്ഥാന സര്‍ക്കാരിലെ ഉന്നതരെ ഗള്‍ഫ് യാത്രകളില്‍ സ്വപ്‌ന അനുഗമിച്ചിരുന്നതിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നു. സ്വപ്‌ന ഫോണില്‍ പതിവായി ബന്ധപ്പെട്ടിരുന്ന ഇരുനൂറോളം പേരുടെ വിവരങ്ങള്‍ പരിശോധിക്കുകയാണ്. ആരെയൊക്കെ ചോദ്യംചെയ്യണമെന്നു പിന്നീടു തീരുമാനിക്കും. ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന ചിലരെ ചോദ്യംചെയ്യണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി തേടേണ്ടിവരും.
മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി കെ.ടി. റമീസി നെയും ഇന്നലെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കേരളത്തിലെത്തുന്ന സ്വര്‍ണം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് സൂചന. സ്വര്‍ണം പോകുന്നതെങ്ങോെട്ടന്ന് ഇയാള്‍ കസ്റ്റംസിനോടു പറഞ്ഞതായി സൂചനയുണ്ട്. 2015 മാര്‍ച്ചില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ അഞ്ചു കോടിയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ്.
from mangalam.com https://ift.tt/3gQIDxu
via IFTTT
No comments:
Post a Comment