വിചാരണ നീട്ടാന്‍ പുതിയ തന്ത്രവുമായി ബിഷപ് ഫ്രാങ്കോ; അഡ്മിനിസ്‌ട്രേറ്ററുടെ സെക്രട്ടറിക്ക് കൊവിഡ് ടെസ്റ്റ്; ബിഷപ് ഹൗസിലുള്ളവര്‍ ക്വാറന്റീനില്‍ പോകും; കോടതിയില്‍ ഇന്നും ഹാജരാവില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 12, 2020

വിചാരണ നീട്ടാന്‍ പുതിയ തന്ത്രവുമായി ബിഷപ് ഫ്രാങ്കോ; അഡ്മിനിസ്‌ട്രേറ്ററുടെ സെക്രട്ടറിക്ക് കൊവിഡ് ടെസ്റ്റ്; ബിഷപ് ഹൗസിലുള്ളവര്‍ ക്വാറന്റീനില്‍ പോകും; കോടതിയില്‍ ഇന്നും ഹാജരാവില്ല

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ വിചാരണ നടപടികള്‍ നീട്ടാന്‍ പുതിയ തന്ത്രവുമായി പ്രതി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍. ജലന്ധര്‍ രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ആഗ്‌നെലോ ഗ്രേഷ്യസിന്റെ സെക്രട്ടറിയ്ക്ക് കൊവിഡ് ഉണ്ടാവുമെന്ന് സംശയമാണ് ഫ്രാങ്കോ അനുകൂലികള്‍ പ്രചരിപ്പിക്കുന്നത്. മലയാളിയായ ഈ സെക്രട്ടറി വൈദികനെ കഴിഞ്ഞ ദിവസം കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. ഫലം തിങ്കളാഴ്ചയായിരിക്കും ലഭിക്കുക. ഇദ്ദേഹത്തിന്റെ ഫലം പോസിറ്റീവ് ആണെങ്കില്‍ ബിഷപ് ഹൗസില്‍ താമസിക്കുന്ന ഫ്രാങ്കോ അടക്കമുള്ളവര്‍ക്ക് ക്വാറന്റീനില്‍ പോകേണ്ടി വരുമെന്നും ഇവര്‍ പറയുന്നു.

അതേസമയം, കൊവിഡ് ഉണ്ടെന്ന് സംശയിക്കുന്ന വൈദികന്‍ താമസിക്കുന്ന ബിഷപ് ഹൗസില്‍ യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. സ്‌കൂളുകളുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ ദിവസം ഹൗസില്‍ നടന്നു. വൈദികര്‍ നിരന്തരം പുറത്തേക്ക് യാത്ര ചെയ്യുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ വരെ കഴിഞ്ഞ ദിവസം യാത്ര പോയി. ഏതാനും വൈദികരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് നിരന്തരം ചര്‍ച്ചകളും വൈദികരുടെ കൂടിക്കാഴ്ചകളും ബിഷപ് ഹൗസില്‍ നടക്കുന്നുണ്ട്. ഇവയ്‌ക്കൊന്നും ഒരു നിയന്ത്രണവും വരുത്താതെ കൊവിഡ് രോഗിയെന്ന് സംശയിക്കുന്ന വൈദികന്‍ താമസിക്കുന്ന ബിഷപ് ഹൗസ് പ്രവര്‍ത്തിക്കുമ്പോള്‍, അത് ഫ്രാങ്കോ മുളയ്ക്കലിനെ സഹായിക്കാന്‍ എല്ലാവരും ചേര്‍ന്നുള്ള ഒത്തുകളിയാണെന്ന സൂചനയാണ് പുറത്തുവരുന്നത്.

ഈ മാസം ഒന്നിന് ഹാജരാകാണമെന്ന് ഫ്രങ്കോയ്ക്ക് വിചാരണ കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ താന്‍ താമസിക്കുന്ന സ്ഥലം കണ്ടെയ്‌മെന്റ് സോണിലാണെന്നും യാത്രയ്ക്ക് ജില്ല ആരോഗ്യ അധികൃതര്‍ അനുമതി നല്‍കിയില്ലെന്നുമാണ് ഫ്രാങ്കോയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ജലന്ധര്‍ ബിഷപ് ഹൗസ് സ്ഥിതിചെയ്യുന്ന സിവില്‍ ലെയ്‌നോ സമീപ പ്രദേശങ്ങളോ കണ്ടെയ്‌മെന്റ് സോണില്‍ അല്ലെന്നും ബിഷപ് യാത്രയ്ക്ക് അനുമതി തേടിയിട്ടില്ലെന്നും ജലന്ധറില്‍ നിന്നുള്ള 'ദി ട്രിബ്യൂണ്‍' ദിനപത്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിഷപിന്റെ അഭിഭാഷകന് കൊവിഡ് ഉണ്ടെന്നും അദ്ദേഹത്തെ രൂപത പി.ആര്‍.ഒ സന്ദര്‍ശിച്ച സാഹചര്യത്തില്‍ ക്വാറന്റീനില്‍ പോകണമെന്നുമായിരുന്നു മറ്റൊരു വാദം. ഇതും കള്ളമാണെന്ന് പത്രം ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ന് ഹാജരാകണമെന്ന് വിചാരണ കോടതി കടുത്ത ഭാഷയില്‍ തന്നെ ഫ്രാങ്കോയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി കൂടി വിടുതല്‍ ഹര്‍ജി തള്ളിയതോടെ കേസ് പരമാവധി നീട്ടിവയ്പ്പിച്ച് സുപ്രീം കോടതിയെ സമീപിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ഫ്രാങ്കോ ചെയ്യുന്നത്.

ഇന്ന് കോട്ടയത്ത് എത്തണമെങ്കില്‍ ഇന്നലെ എങ്കിലും ജലന്ധറില്‍ നിന്ന് പുറപ്പെടേണ്ടതുണ്ട്. ഡല്‍ഹി വഴി വിമാനമാര്‍ഗമാണ് എത്താന്‍ കഴിയുക. കൊവിഡ് പിടിപെടുമോ എന്ന ഭീതിയുണ്ടെങ്കില്‍ അന്തര്‍ സംസ്ഥാന അനുമതിയോടെ നേരത്തെ റോഡ് മാര്‍ഗം യാത്ര തിരിക്കണം. വൈദികരുടെ വാഹനങ്ങളാണെന്ന്് കണ്ടാല്‍ ജലന്ധറില്‍ ആരും ചോദ്യം ചെയ്യുകയുമില്ല. കോടതിയില്‍ ഹാജരാകാന്‍ ഫ്രാങ്കോയ്ക്ക് ഒരു താല്‍പര്യവുമില്ലാത്തതിനാലാണ് ഇതിനുള്ള ഒരു ഒരുക്കവും മൂന്‍കൂര്‍ സ്വീകരിക്കാതിരുന്നത്.

അതേസമയം, കൊവിഡിനെ മറയാക്കി ഫ്രാങ്കോ കോടതിയില്‍ എത്തുന്നതില്‍ നിന്ന് പരമാവധി ഒഴിഞ്ഞുമാറാനുള്ള സാധ്യതയാണ് ജലന്ധറില്‍ നിന്നുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. കോടതി ജാമ്യം റദ്ദാക്കി അറസ്റ്റു െചയ്തുകൊണ്ടുപോയാല്‍ മാത്രമേ ഇനി ഫ്രാങ്കോ കേരളത്തിലെത്തൂവെന്നാണ് ഇവര്‍ പറയുന്നത്.



from mangalam.com https://ift.tt/3gMm8cW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages