കൈപിടിച്ച് സുപ്രിയ, കൈയടിച്ച് കേരളം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 8, 2020

കൈപിടിച്ച് സുപ്രിയ, കൈയടിച്ച് കേരളം

തിരുവല്ല: കാഴ്ചയില്ലാത്ത വയോധികനെ, പാഞ്ഞുവരുന്ന വാഹനങ്ങൾക്കിടയിൽനിന്ന് കൈപിടിച്ച് ബസിലേറ്റുമ്പോൾ സുപ്രിയ അറിഞ്ഞില്ല താൻ താരമാകുമെന്ന്. തിരുവല്ല കുരിശുകവലയിൽ ദിക്കറിയാതെനിന്ന വയോധികനെ യുവതി കൈപിടിച്ച് കെ.എസ്.ആർ.ടി.സി. ബസിൽ കയറ്റുന്ന ഒരു മിനിറ്റോളമുള്ള വീഡിയോ മണിക്കൂറുകൾക്കുള്ളിൽ സാമൂഹികമാധ്യമങ്ങളിൽ കണ്ടത് ദശലക്ഷങ്ങൾ. ചൊവ്വാഴ്ച ആറരയോടെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് റോഡിൽ തപ്പിത്തടഞ്ഞുനിൽക്കുന്ന വയോധികനെ തിരുവല്ല ജോളി സിൽക്സിലെ ജീവനക്കാരിയായ സുപ്രിയ കാണുന്നത്. വേഗത്തിൽ വരുന്ന വാഹനങ്ങൾക്കിടയിൽ കാഴ്ചയില്ലാത്തയാളാണെന്ന് മനസ്സിലായതോടെ ഓടിയെത്തി കൈപിടിച്ചു. എവിടെപ്പോകാനെന്ന് ചോദിച്ചപ്പോൾ മഞ്ഞാടിയിലേക്കുള്ള ബസ് കിട്ടുമോയെന്നായി. റോഡരികിലേക്ക് നയിക്കുന്നതിനിടെ തിരുവല്ല ഡിപ്പോയിലേക്കുള്ള കെ.എസ്.ആർ.ടി.സി.ബസ് വരുന്നതുകണ്ട് കൈകാണിച്ചു. അല്പം നീക്കി നിർത്തിയ ബസിനടുത്തേക്ക് ഓടി കണ്ടക്ടറോട് കാര്യം പറഞ്ഞു. തിരികെവന്ന് വയോധികന്റെ കൈപിടിച്ച് ബസിനകത്ത് എത്തിച്ചു. ആ അച്ഛനെ ഒന്നുകൂടി കാണണമെന്നുണ്ട്;വണ്ടി ഇടിക്കല്ലേ എന്നു മാത്രമായിരുന്നു മനസ്സിൽ -സുപ്രിയ പറയുന്നു...... ബസിനടുത്തേക്ക് യുവതി ഓടുന്നതുമുതലുള്ള വീഡിയോയാണ് പ്രചരിച്ചത്. ദൃശ്യം മൊബൈലിൽ പകർത്തിയ കുരിശുകവല ആറ്റിൻകര ഇലക്ട്രോണിക്സിലെ സെയിൽസ്മാൻ ജോഷ്വാ അത്തിമൂട്ടിൽ, കൂട്ടുകാർക്ക് ഷെയർ ചെയ്തതോടെയാണ് പുറംലോകമറിഞ്ഞത്. നാലാംനിലയുടെ മുകളിരുന്നാണ് ദൃശ്യം പകർത്തിയത്. വഴിനടുവിൽ തപ്പിത്തടഞ്ഞ് നിൽക്കുന്ന വയോധികനെ യുവതി കൈപിടിച്ചപ്പോൾ ദൃശ്യംപകർത്തണമെന്ന് തോന്നിയെന്ന് ജോഷ്വാ പറഞ്ഞു. സോഷ്യൽമീഡിയ ഈ ദൃശ്യം ആഘോഷിക്കുമ്പോൾ വീട്ടിലായിരുന്നു സുപ്രിയ. രാത്രി പത്തുമണികഴിഞ്ഞ് സഹപ്രവർത്തക വിളിക്കുമ്പോഴാണ് വിവരമറിയുന്നത്. ഭർത്താവ് തുകലശ്ശേരി കല്ലംപറമ്പിൽ അനൂപിന്റെ മൊബൈലിലാണ് വീഡിയോ കണ്ടത്. ബുധനാഴ്ച ഭർത്താവിനൊപ്പം പോയി തന്നെ താരമാക്കിയ ജോഷ്വായെയും കണ്ടെത്തി. സുപ്രിയയുടെ അച്ഛൻ ആലപ്പുഴ തകഴി കുന്നുമ്മ ആറ്റുകടവിൽ സുരേഷ് ലോക്ഡൗൺ കാലത്ത് തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കുന്നത് വാർത്തയായിരുന്നു. അശ്വിൻ, വൈഗാലക്ഷ്മി എന്നിവരാണ് സുപ്രിയയുടെ മക്കൾ. കൈയടിക്കാം ആനവണ്ടിക്കും യുവതിക്കൊപ്പം കൈയടി കിട്ടേണ്ട രണ്ട് പേർകൂടിയുണ്ട്. കെ.എസ്.ആർ.ടി.സി. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവർ എസ്. സുനിൽകുമാറും കണ്ടക്ടർ പി.ഡി. റെമോൾഡും. കാഴ്ചയില്ലാത്തയാളുടെ കാര്യം സുപ്രിയ പറഞ്ഞതോടെ അവർ ക്ഷമയോടെ കാത്തിരുന്നു. ഡോർ തുറന്ന് അദ്ദേഹത്തെ കൈപിടിച്ച് അകത്തുകയറ്റി. തിരുവല്ലയിൽനിന്ന് അദ്ദേഹത്തെ പത്തനംതിട്ട ബസിൽ കയറ്റിവിട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2BUGMZJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages