കൊച്ചി: കസ്റ്റംസ് കേസിൽ മുൻകൂർ ജാമ്യത്തിന് സാധ്യതയില്ലാത്തതിനാൽ സ്വപ്നാ സുരേഷിന് കീഴടങ്ങുകയേ മാർഗമുള്ളൂവെന്ന് നിയമ വിദഗ്ധർ. ഇവർ മുൻകൂർ ജാമ്യ സാധ്യത തേടി അഭിഭാഷകരെ ബന്ധപ്പെട്ടതായാണ് വിവരം. എന്നാൽ, കസ്റ്റംസ് കേസിൽ കോടതിയെ സമീപിച്ചാലും മുൻകൂർ ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണെന്നാണ് ലഭിച്ചിരിക്കുന്ന നിയമോപേദശമെന്ന് അറിയുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ലസ് മാക്സ് ഡ്യൂട്ടി ഫ്രീ ഷോപ്പിലെ നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് കസ്റ്റ്ംസ് ഓഫീസറായിരുന്ന ലൂക്ക്് ജോർജ് മുൻകൂർജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചതിന്റെ പേരിൽ മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്നായിരുന്നു കോടതി അന്ന് വിലയിരുത്തിയത്.കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പോലീസിന്റേതായ അധികാരമില്ലാത്തതിനാൽ ആരെയെങ്കിലും അറസ്റ്റുചെയ്യാനോ തടവിൽ സൂക്ഷിക്കാനോ കഴിയില്ലെന്നാണ് നിയമം. കസ്റ്റംസ് ഒരാളെ വിളിക്കുന്നത് അവർക്ക് കള്ളക്കടത്തുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നത് അറിയാൻ മാത്രമാണ്. ഇനി കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിവ് ലഭിച്ചാൽത്തന്നെ അറസ്റ്റ് ചെയ്യണമെങ്കിലും കസ്റ്റംസിന് നിയമ നടപടികളുണ്ട്. ഇതിനായി കസ്റ്റംസ് കമ്മിഷണർ കസ്റ്റംസ് ആക്ട് സെക്‌ഷൻസ് 104 പ്രകാരം ഉത്തരവിടണം. ഈ നിയമ നടപടികൾ സി.ആർ.പി.സി.യിൽ ഇല്ല. അതാണ് പോലീസ് അന്വേഷിക്കുന്നുവെന്ന സംശയത്തിന്റെ പേരിൽ മുൻകൂർ ജാമ്യം തേടാനാകുന്നത്. എന്നാൽ, കസ്റ്റംസ് കേസിൽ ഇതല്ല സ്ഥിതി.
from mathrubhumi.latestnews.rssfeed https://ift.tt/2CghYLt
via
IFTTT
No comments:
Post a Comment