പോലീസ് വേണ്ടാ; സ്വപ്നയ്ക്കായി വലവിരിച്ച് കസ്റ്റംസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 8, 2020

പോലീസ് വേണ്ടാ; സ്വപ്നയ്ക്കായി വലവിരിച്ച് കസ്റ്റംസ്

കൊച്ചി: സ്വപ്നാ സുരേഷിനായുള്ള അന്വേഷണത്തിന് പോലീസിന്റെ സഹായം ആവശ്യപ്പെടില്ലെന്ന് കസ്റ്റംസ്. അന്വേഷണവിവരങ്ങൾ ചോരരുതെന്ന് കസ്റ്റംസിന് നിർദേശമുണ്ട്. പോലീസിന്റെ സഹായം കസ്റ്റംസ് തേടുന്നത് ക്രിമിനൽസ്വഭാവമുള്ള പ്രതികളെ പിടികൂടുമ്പോഴും പ്രാദേശികമായി റെയ്ഡ് നടത്തുമ്പോഴും മാത്രമാണ്. സ്വപ്ന തിരുവനന്തപുരത്തോ കൊച്ചിയിലോ ഉണ്ടാകുമെന്നാണ് കസ്റ്റംസ് കരുതുന്നത്. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തിനുപുറത്തേക്ക് കടക്കാനുള്ള സാധ്യത കുറവാണ്. കസ്റ്റംസിന്റെ രഹസ്യാന്വേഷണവിഭാഗം ഇവരുമായി ബന്ധമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ച് സമാന്തരമായും അന്വേഷിക്കുന്നുണ്ട്. ഒളിവിൽ കഴിയുന്നവരുടെയും സംശയമുള്ളവരുടെയും ഫോൺ ലൊക്കേഷൻ കണ്ടെത്തണമെങ്കിൽ പോലീസ് സൈബർസെല്ലിന്റെ സഹായംതന്നെ തേടണം. മുമ്പ് ഇത്തരത്തിൽ സഹായം വാങ്ങിയിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത് കസ്റ്റംസ് ആവശ്യപ്പെടില്ല.കോെഫപോസ ചുമത്തിയേക്കുംസ്വപ്നയ്ക്ക് ഉന്നതങ്ങളിൽ ബന്ധമുള്ളതിനാലും ഒളിവിൽ തുടരാൻ സാധ്യതയുള്ളതിനാലും ഇവരെ കണ്ടെത്താനായി കോഫെപോസ ചുമത്താനും സാധ്യതയുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം കോഫെപോസ ഉത്തരവ് ഇറക്കിയാൽ ഇവരെ പിടികൂടി ജയിലിലാക്കേണ്ട ചുമതല അതത് ജില്ലാ പോലീസ് മേധാവികളിൽ വന്നുചേരും.


from mathrubhumi.latestnews.rssfeed https://ift.tt/31YHVKs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages