മലപ്പുറം: കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള സ്വര്‍ണം ആഫ്രിക്കയില്‍നിന്നു യു.എ.ഇയിലേക്കു കടത്തുന്നതു മരക്കച്ചവടത്തിന്റെ മറവില്‍. നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം മൂവാറ്റുപുഴയിലെ മൂന്ന് ഉന്നതരിലേക്കും. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ മലപ്പുറം സ്വദേശി റമീസ്, ഇന്നലെ കീഴടങ്ങിയ മൂവാറ്റുപുഴ സ്വദേശി ജലാല്‍ എന്നിവരുമായി മൂവാറ്റുപുഴയിലെ രണ്ട് സമ്പന്നകുടുംബാംഗങ്ങള്‍ ഉള്‍പ്പെട്ട മൂവര്‍സംഘത്തിനു ബന്ധമുള്ളതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചു.
മൂവാറ്റുപുഴയിലെ മൂവര്‍സംഘത്തിന്റെ കാരിയറായി ജലാല്‍ സ്വര്‍ണമെത്തിച്ചിരുന്നു. ഇന്നലെ കസ്റ്റംസ് ഓഫീസില്‍ കീഴടങ്ങിയ ജലാലിനുനേരേ ഒരുമാസം മുമ്പ് വധശ്രമം നടന്നതായും സൂചന. ഇയാളില്‍നിന്നു വമ്പന്‍മാരുടെ വിവരങ്ങള്‍ പുറത്തുവരാതിരിക്കാനായിരുന്നു വധശ്രമം. ജീവനു ഭീഷണിയുള്ളതും കീഴടങ്ങാന്‍ ഇയാള്‍ക്കു പ്രേരണയായി. ആഫ്രിക്കയില്‍നിന്നു തടിയെത്തിച്ച് യു.എ.ഇയില്‍ വില്‍ക്കുന്നതിന്റെ മറവിലാണു റമീസിന്റെ സംഘം കോടികളുടെ സ്വര്‍ണക്കടത്തും ഹവാല ഇടപാടും നടത്തിയിരുന്നത്. മൂവാറ്റുപഴയിലെ ഈ പ്രമുഖര്‍ക്കു പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളുണ്ട്.
മലപ്പുറത്തെ മുസ്ലിം ലീഗ് മുന്‍മന്ത്രിയുമായി ബന്ധുത്വവുമുണ്ട്. സംഘത്തില്‍ ഒരാള്‍ മുമ്പ് പാല്‍ വിറ്റും ഇറച്ചി വീടുകളില്‍ എത്തിച്ചുനല്‍കിയുമാണ് ഉപജീവനം നടത്തിയിരുന്നത്. പിന്നീടായിരുന്നു അഭൂതപൂര്‍വമായ വളര്‍ച്ച. ഗള്‍ഫില്‍ തടി ബിസിനസെന്നാണു നാട്ടുകാരോടു പറഞ്ഞിരുന്നത്. റമീസുമായി ചേര്‍ന്നായിരുന്നു കൂട്ടുകച്ചവടം. അഞ്ചുകോടിയുടെ സ്വര്‍ണവുമായി 2015 മാര്‍ച്ചില്‍ റമീസിനൊപ്പം അയല്‍വാസിയും സുഹൃത്തുമായ സുെബെറും പിടിയിലായിരുന്നു. സുെബെര്‍ ഇപ്പോള്‍ പെരിന്തല്‍മണ്ണയിലെ ഒരു ജൂവലറിയില്‍ സെയിന്‍സ്മാനാണ്. റമീസുമായി ഇപ്പോള്‍ ബന്ധമില്ലെന്നു സുെബെര്‍ പറഞ്ഞു.
ജലാല്‍ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങി. അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സ്വര്‍ണം കടത്താനുപയോഗിച്ച വാഹനവും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. കാറിന്റെ മുന്‍വശത്തെ സീറ്റിനടിയില്‍ രഹസ്യഅറകള്‍ കണ്ടെത്തിയിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ റമീസില്‍നിന്ന് ഇത്തരത്തില്‍ കടത്തിയ സ്വര്‍ണം ജലാല്‍ വാങ്ങിയിട്ടുണ്ടെന്നാണു കസ്റ്റംസ് കണ്ടെത്തല്‍. മൂവാറ്റുപുഴ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടെ ആരോപണവിധേയനാണിയാള്‍. വിവിധ വിമാനത്താവളങ്ങള്‍ വഴി 60 കോടിയോളം രൂപയുടെ സ്വര്‍ണം കടത്തിയതിന് ജലാലിനെതിരെ കേസുണ്ട്.
സ്വര്‍ണം കടത്തിന് സ്ത്രീകളെ ഉള്‍പ്പെടെ ഏജന്റുമാരെ നിയോഗിച്ചത് ഇയാളാണെന്നാണ് കസ്‌റ്ംസ് നിഗമനം. കേരളം കൂടാതെ ചെെന്നെ, മുംെബെ, ബംഗളുരു വിമാനത്താവളങ്ങള്‍ വഴിയും സ്വര്‍ണം കടത്തി. കേസില്‍ റമീസിന്റെ കൂട്ടാളികളായ രണ്ടുപേരെക്കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തെന്നാണു സൂചന. അതിനിടെ മലപ്പുറം വേങ്ങര സ്വദേശി അബ്ദു അബൂബക്കറിനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കസ്റ്റംസ് ചോദ്യംചെയ്തു.
from mangalam.com https://ift.tt/3gZ5irp
via IFTTT
No comments:
Post a Comment